Tuesday, September 11, 2018 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 01 Feb 2018 11.20 AM

മലയാളത്തിന്റെ ആമിക്ക് ഗൂഗിളിന്റെ ആദരം; കമലാ ദാസിനെ ആഘോഷമാക്കി ഗൂഗിള്‍ ഡൂഡില്‍

uploads/news/2018/02/188510/kamala.jpg

മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിയെന്ന് വിശേഷിപ്പിച്ച് കേരളം ചേര്‍ത്ത് പിടിക്കുമ്പോഴും ലോക സാഹിത്യത്തിലും കമലാ ദാസ് എന്ന കമലാ സുരയ്യയുടെ സ്ഥാനം മഹത്തരമാണെന്ന് ഓര്‍മ്മിപ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. 'മോഡേണ്‍ ഇന്ത്യന്‍ ഇംീഷ് കവിതയുടെ മാതാവ്' എന്നാണ് ലോക സാഹിത്യം കമലയെ വിശേഷിപ്പിക്കുന്നത്. കമലാ ദാസിന്റെ ആത്മകഥയായ 'എന്റെ കഥ' ആദ്യമായി പ്രസിദ്ധീകരിച്ച ദിവസമായതിനാലാണ് ഫെബ്രുവരി 1 കമലയുടെ എഴുത്തിനെ ആദരിക്കാനും ആഘോഷിക്കാനുമായി ഗൂഗിള്‍ മാറ്റി വെച്ചത്.

അമ്മാവന്‍ നാലപ്പാട്ട് നാരായണ മേനോനും, അമ്മ ബാലമണിയമ്മയും വന്ന വലിയ എഴുത്തു വീട്ടില്‍ നിന്നായിരുന്നു ആമിയെന്ന പെണ്‍കുട്ടിയുടെയും വരവ്. സ്ത്രീകളുടെ സ്വകാര്യതയെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും പുരുഷന്മാര്‍ പോലും എഴുതാന്‍ മടിച്ചിരുന്ന കാലത്താണ് കേരളത്തിന് മുന്നില്‍ ധൈര്യത്തോടെ തുറന്നെഴുത്തുമായി കമല വന്നത്. ഏറെ വിവാദങ്ങള്‍ തുടക്കത്തില്‍ ഉണ്ടാക്കിയെങ്കിലും പിന്നീട് സാഹിത്യാസ്വാദകരും കേരളം തന്നെയും പുന്നയൂര്‍കുളത്തിന്റെ ആമിക്ക് മുന്നില്‍ പുതിയ വായനയുടെ വാതായനങ്ങള്‍ തുറന്നു. മാധവിക്കുട്ടിയുടെ 20തിലധികം കൃതികളില്‍ സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലും, വിരഹവും, അവഗണനയും നിറഞ്ഞു നില്‍ക്കുന്നുണ്ട്. മലയാളത്തില്‍ മാധവിക്കുട്ടിയായിരുന്നെങ്കില്‍ പിന്നീട് കമലാ ദാസ് ആയി ഇംീഷിലേയ്ക്ക് ചുവടുവെച്ചു. ഈ മാറ്റമാണ് 'മോഡേണ്‍ ഇന്ത്യന്‍ ഇംീഷ് കവിതയുടെ മാതാവ്' എന്ന സ്ഥാനം അവര്‍ക്ക് നേടി കൊടുത്തത്.

1984ല്‍ പാര്‍ലമെന്റിലേയ്ക്ക് ശുപാര്‍ശ ചെയ്യപ്പെട്ടെങ്കിലും രാഷ്ട്രീയവുമായി മുന്നോട്ട് പോകാന്‍ അവര്‍ തയ്യാറായില്ല. 1999ല്‍ 67-ാം വയസ്സില്‍ ഇസ്ലാം മതത്തിലേയ്ക്കുള്ള അവരുടെ മാറ്റം ഉണ്ടാക്കിയത് വലിയ കോളിളക്കമായിരുന്നു. പുരാതന നായര്‍ തറവാട്ടില്‍ ജനിച്ച് 67 വയസ്സുവരെ ജീവിച്ച കമലയുടെ കമല സുരയ്യയായുള്ള മാറ്റം പലര്‍ക്കും ദഹിച്ചില്ല. എങ്കിലും അതൊന്നും കൂസാതെ പുതിയ പേരുമായി എഴുത്തിന്റെ ലോകത്ത് അവര്‍ തിളങ്ങി.

2009 മെയ് 31 ന് വാര്‍ദക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആ നീര്‍മാതാളം കൊഴിഞ്ഞെങ്കിലും ഇന്നും സാഹിത്യ ലോകത്ത് അവര്‍ തുടിച്ചു നില്‍ക്കുന്നു. പുന്നയൂര്‍കുളത്തെ ആ തറവാട് ഇന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത് സംരക്ഷിച്ച് പോരുന്നു. മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന 'ആമി' എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലുമാണ് ആരാധകര്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW