Thursday, September 13, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 01 Feb 2018 01.57 AM

യാക്കോബായ സഭാ പാത്രിയര്‍ക്കാ ദിനാചരണം 18 ന്‌

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ പാത്രിയര്‍ക്കാ ദിനാചരണവും വിശ്വാസ പ്രഖ്യാപന സമ്മേളനവും 18 ന്‌ ഉച്ചകഴിച്ച്‌ 3 ന്‌ എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തോട്‌ ചേര്‍ന്നുള്ള പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവാ നഗറില്‍ നടക്കും. സഭയിലെ എല്ലാ മെത്രാപോലീത്താമാരും വൈദികരും വിശ്വാസികളും സമ്മേളനത്തില്‍ സംബന്ധിക്കും.
എന്ത്‌ ത്യാഗം സഹിക്കേണ്ടിവന്നാലും സഭയുടെ സ്വത്തുക്കളും പള്ളികളും സംരക്ഷിക്കുമെന്ന്‌ യോഗം പ്രഖ്യാപിക്കും. സുപ്രീംകോടതിയില്‍പോലും വ്യക്‌തമാക്കിയിട്ടുള്ളതുപോലെ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവും സഭയും തമ്മിലുള്ള പൂര്‍വീകബന്ധം നിലനിര്‍ത്താന്‍ യാക്കോബായ സഭ പ്രതിജ്‌ഞാബദ്ധമാണ്‌. പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന പള്ളി പ്രതിനിധിയോഗം ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ രക്ഷാധികാരിയും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപോലീത്ത ചെയര്‍മാനായും സഭയിലെ മെത്രാപോലീത്തമാര്‍ വൈസ്‌ ചെയര്‍മാന്‍മാരായും വൈദിക ട്രസ്‌റ്റി റവ. മത്തായി പൂവന്തറ കോറെപ്പിസ്‌കോപ്പ, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍, സഭാ സെക്രട്ടറി ജോര്‍ജ്‌ മാത്യൂ തെക്കേത്തലയ്‌ക്കല്‍ എന്നിവര്‍ കണ്‍വീനര്‍മാരായും വിവിധ കമ്മിറ്റികള്‍ക്കു രൂപംനല്‍കി.

Ads by Google
Thursday 01 Feb 2018 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW