Sunday, February 10, 2019 Last Updated 18 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Jan 2018 09.12 PM

മാനത്ത് ചന്ദ്രവിസ്മയം; ആകാശത്ത് സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ ദൃശ്യമായി

uploads/news/2018/01/188298/moon.jpg

കോട്ടയം: ആകാശത്ത് സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ ദൃശ്യമായി. ലോകത്തിലെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും അത്ഭുതകാഴ്ച കാണാന്‍ സാധിച്ചു. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കടല്‍തീരങ്ങളിലും ആകാശവിസ്മയം വിരിഞ്ഞു.

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുമ്പോഴാണ് സൂപ്പര്‍ മൂണ്‍ എന്ന അപൂര്‍വ്വ പ്രതിഭാസം ഉണ്ടാവുന്നത്. ഈ സമയത്ത് ചന്ദ്രന് സാധാരണ കാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും. ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യ രശ്മികളാണ് ചന്ദ്രന് ചുവപ്പ് നിറം നല്‍കുന്നത്. എന്നാല്‍ ഇത്തവണ ഭൂമിയിലെ അമിതമായ മലിനീകരണത്തിന്റെ ഭാഗമായുണ്ടായ പൊടിപടലങ്ങള്‍ കാരണം ചന്ദ്രന്റെ ചുവപ്പു നിറം കൂടുമെന്നും ഇത് ബ്ലഡ് മൂണ്‍ എന്ന പ്രതിഭാസത്തിലേക്ക് വഴി വയ്ക്കുമെന്നുമാണ് പ്രവചനം.

ആകാശത്ത് ചാന്ദ്രവിസ്മയം തീര്‍ത്ത് ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ പ്രതിഭാസങ്ങളാണ് ദൃശ്യമായത്. കണ്ടില്ലെങ്കില്‍ ഈ ജന്മത്തില്‍ പിന്നെ കാണാന്‍ കഴിയില്ലെന്നതു കൊണ്ടു തന്നെ ജനങ്ങള്‍ ആകാംഷയോടെയാണ് വൈകീട്ടോടെ ആകാശത്തു കണ്ണും നട്ടിരുന്നത്.

ചന്ദ്രനില്‍നിന്നു പ്രകാശരശ്മി ഭൂമിയുടെ അന്തരീക്ഷത്തില്‍ വിഘടിക്കുന്നതിനാല്‍ വര്‍ണരാജിയിലെ ഓറഞ്ചും ചുവപ്പുമാണു കൂടുതല്‍ കാണപ്പെടുക. തൂലം ചന്ദ്രബിംബം ചുവപ്പായി തോന്നും. അതിനാല്‍ ബ്ലഡ് മൂണ്‍ എന്നും ഇന്നത്തെ പൗര്‍ണമി അറിയപ്പെടുന്നു. 1866 മാര്‍ച്ചിനുശേഷം ആദ്യമാണ് ഈ ദൃശ്യമാകുന്നത്. അമേരിക്കയില്‍ 150 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഗ്രഹണ ചന്ദ്രന്‍ ദൃശ്യമാകാന്‍ പോകുന്നത്.

സന്ധ്യയ്ക്ക് 6.21ന് ചന്ദ്രന്‍ ഉദിക്കുന്നതു മുതല്‍ 7.37 വരെയാണ് കേരളത്തില്‍ പൂര്‍ണചന്ദ്രഗ്രഹണം (ബ്ലഡ്മൂണ്‍) അനുഭവപ്പെട്ടത്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല. ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാം. അപകടമില്ല. ചന്ദ്രഗ്രഹണമായതിനാല്‍ ഇന്നു വൈകിട്ടു ക്ഷേത്രങ്ങള്‍ നേരത്തെ നടയടച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW