Thursday, September 13, 2018 Last Updated 42 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Jan 2018 04.38 PM

ഈ കുരുന്നുകള്‍ കേള്‍ക്കാന്‍ 10 ലക്ഷം വേണം; ശ്രവണ വൈകല്യം ബാധിച്ച രണ്ടു മക്കള്‍ക്കു വേണ്ടി ഈ മാതാപിതാക്കള്‍ സുമനസ്സുകളുടെ മുന്നില്‍ കൈനീട്ടുന്നു

uploads/news/2018/01/188274/vishnu_vaiga.jpg

വാഴൂര്‍: ഓടിക്കളിക്കുന്ന മക്കള്‍ അച്ഛാ, അമ്മേ എന്നു വിളിക്കാതിരുന്നാലുള്ള മാതാപിതാക്കളുടെ വേദന എന്തായിരിക്കും. ആ വേദനയില്‍ നുറുങ്ങുകയാണ് ചാമംപതാല്‍ വരകുകാലായില്‍ വി. കെ. സന്തോഷും ഭാര്യ സിന്ധുവും. മക്കളുടെ ശ്രവണ വൈകല്യം മാറിയാല്‍ മാത്രമേ കൊതിച്ചിരിക്കുന്ന ആ വിളി കേള്‍ക്കാനാവൂ, പക്ഷേ ശ്രവണ വൈകല്യം മാറണമെങ്കില്‍ ഈ മാതാപിതാക്കള്‍ക്കു 10 ലക്ഷം രൂപ ലഭിക്കണം. ഇതിനായി സുമനസുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം.

ദമ്പതികളുടെ മക്കളായ വിഷ്ണു (12), വൈഗ (5) എന്നിവരാണു ചികിത്സാസഹായം തേടുന്നത്. വിഷ്ണുവിനു 100 ശതമാനവും വൈഗയ്ക്കു 90 ശതമാനവും കേള്‍വിശക്തി ഇല്ല. കേള്‍വി ശക്തി ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്കു സംസാരിക്കാന്‍ കഴിയുന്നില്ല. കേള്‍വി ശക്തി തിരികെ ലഭിച്ചാല്‍ സ്പീച്ച് തെറാപ്പി വഴി സംസാര ശേഷിയും തിരികെ കൊണ്ടുവരാനാകുമെന്ന് മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, പണം എങ്ങനെ കണ്ടെത്തുമെന്നതാണ് ഈ കുടുംബത്തെ ബുദ്ധിമുട്ടിപ്പിക്കുന്നത്.

മുമ്പ് നാസിക്കില്‍ ജോലി ചെയ്തിരുന്ന സന്തോഷ് ഇപ്പോള്‍ പാലായില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തു വരികയാണ്. സിന്ധു എം.എസ്.സി. ബി.എഡ് ബിരുദധാരിയാണെങ്കിലും ഹൃദ്രോഗി കൂടിയാണ്. സ്വന്തം രോഗത്തിനു പുറമേ മക്കളുടെ പരിചരണം കൂടി വന്നതോടെ ജോലി വേണ്ടെന്നു വച്ചിരുന്നു. ഇതിനിടെ ഹൃദയ വാല്‍വു മാറ്റിവയ്്ക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശവും നില്‍ക്കുന്നു. തന്റെ അസുഖമല്ല, കുട്ടികളുടെ അസുഖമാണു പ്രശ്‌നമെന്നു സിന്ധു പറയുന്നു.

വെഗയ്ക്കു അഞ്ചു വയസു പൂര്‍ത്തിയായതിനാല്‍ സാമൂഹിക സുരക്ഷാ മിഷന്റെ ശ്രുതി തരംഗം പദ്ധതി പ്രകാരം സൗജന്യ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി നടത്താനാകുമോയെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. കുട്ടികളുടെ ചികിത്സാ സൗകര്യാര്‍ഥം എസ്.ബി.ഐ. ചാമംപതാല്‍ ശാഖയില്‍ സിന്ധുവിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട് - അക്കൗണ്ട് നമ്പര്‍ - 67117879718, ഐ.എഫ്.എസ്. കോഡ് എസ്.ബി.ഐ.എന്‍. 0070417. ഫോണ്‍ - 9048861570.

Ads by Google
Wednesday 31 Jan 2018 04.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW