Sunday, August 12, 2018 Last Updated 12 Min 41 Sec ago English Edition
Todays E paper
Ads by Google
എം.ആര്‍ കൃഷ്ണന്‍
Monday 29 Jan 2018 12.06 PM

കോണ്‍ഗ്രസിനെ തള്ളിയ നയം ആയുധമാക്കി സി.പി.എമ്മിന്റെ ന്യൂനപക്ഷ സ്വാധീനം തകര്‍ക്കാന്‍ യു.ഡി.എഫ്

മോഡിയെ സഹായിക്കാനാണ് സി.പി.എമ്മിന്റെ നീക്കം എന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെ കോണ്‍ഗ്രസ് എടുത്തുപയറ്റുന്നത്.
uploads/news/2018/01/187640/congcpm.jpg

തിരുവനന്തപുരം: കോണ്‍ഗ്രസുമായുള്ള ബന്ധം വേണ്ടെന്ന നയം ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സി.പി.എം. വിരുദ്ധപ്രചരണത്തിന് യു.ഡി.എഫ് നീക്കം. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി യാതൊരു ബന്ധവും വേണ്ടെന്നുളള സി.പി.എമ്മിന്റെ തീരുമാനത്തിന്റെ പിന്നിലെ ലക്ഷ്യവും ന്യൂനപക്ഷവോട്ടുകളാണ്. അതിനെത്തന്നെ ആയുധമാക്കികൊണ്ട് സി.പി.എമ്മിനെ പ്രതിരോധിക്കാനാണ് യു.ഡി.എഫിന്റെ നീക്കം.

കഴിഞ്ഞ കുറേ വര്‍ഷങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്ലീംവിഭാഗങ്ങള്‍ സി.പി.എമ്മുമായി ഏറെ അടുത്തിരിക്കുന്ന സമയമാണ്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്ന മുസ്ലീംസമുദായം സി.പി.എമ്മിനോടടുത്തതാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായത്. നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പ് ദേശീയതലത്തിലുണ്ടായ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച് ബിഫ് നിരോധനം പോലുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് സി.പി.എം നടത്തിയ ബി.ജെ.പി വിരുദ്ധ നീക്കമാണ് അവര്‍ക്ക് മുസ്ലീം സുമദായത്തിനിടയില്‍ വലിയ സ്വീകാര്യതയുണ്ടാക്കികൊടുത്തത്. ഇത് തകര്‍ക്കാതെ കോണ്‍ഗ്രസിന് തിരിച്ചുവരവ് അസാദ്ധ്യവുമാണ്.

ഈ സാഹചര്യം മുതലെടുക്കാന്‍ നേരത്തെ സി.പി.എം ഭൂരിപക്ഷപ്രീണനം നടത്തുന്നുവെന്ന് കാട്ടി പ്രചരണം നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. ആ സാഹചര്യത്തിലാണ് ദേശീയതലത്തിലെ സി.പി.എമ്മിന്റെ തീരുമാനം ആയുധമാക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസുമായി എതിര്‍പ്പിലാണെങ്കിലൂം ദേശീയതലത്തില്‍ അവരുമായി കൂട്ടുകൂടിയാല്‍ ഇവിടെ ലഭിക്കുന്ന ന്യൂനപക്ഷപിന്തുണ ഇല്ലാതാകുമെന്ന കണക്കുകൂട്ടല്‍ കൊണ്ടാണ് സി.പി.എം ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ കേരളത്തില്‍ മാത്രമാണ് പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ളത്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കുകളില്‍ ചില വിള്ളല്‍ വീഴ്ത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളെ കൂടി എതിര്‍ചേരിയിലാക്കിയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതാക്കള്‍ കോണ്‍ഗ്രസ് വിരുദ്ധനിലപാടിന് വേണ്ടി ശക്തമായി വാദിച്ചത്.

എന്നാല്‍ ഇതിനെ ആയുധമാക്കികൊണ്ട് മോഡിയെ സഹായിക്കാനാണ് സി.പി.എമ്മിന്റെ നീക്കം എന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെ കോണ്‍ഗ്രസ് എടുത്തുപയറ്റുന്നത്. ദേശീയതലത്തില്‍ സി.പി.എമ്മുമായി ഒരു സഖ്യമുണ്ടായിട്ട് ഇപ്പോള്‍ കോണ്‍ഗ്രസിന് ഒരു നേട്ടവും ഉണ്ടാകാനില്ല. പശ്ചിമബംഗാളില്‍പ്പോലും ഇപ്പോള്‍ സി.പി.എമ്മിന്റെ സ്ഥിതി അതീവ ദയനീയമാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ അവിടെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ സി.പി.എമ്മിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഈ സംഖ്യം മൂലം സി.പി.എമ്മിനെക്കാള്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് അവിടെ ലഭിക്കുകയും ചെയ്തു. എന്നാലൂം ഈ അവസ്ഥ ആയുധമാക്കികൊണ്ട് ഇവിടെ ശക്തമായ പ്രചരണം നടത്തി സി.പി.എം-ബി.ജെ.പി ബാന്ധവമെന്ന് വരുത്തി ന്യൂനപക്ഷങ്ങളെ സി.പി.എമ്മിന്റെ ശത്രുക്കളാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിന്റെ ഭാഗമായി സി.പി.എമ്മിന്റെ നയത്തിനെതിരെ ശക്തമായ പ്രചരണപരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കവും.

Ads by Google
എം.ആര്‍ കൃഷ്ണന്‍
Monday 29 Jan 2018 12.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW