Friday, April 19, 2019 Last Updated 14 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 28 Jan 2018 08.58 AM

കവര്‍ച്ചയ്ക്ക് എത്തുന്നത് വിമാനത്തില്‍; ആസൂത്രണം ചെയ്യുന്നതും പരിശീലിപ്പിക്കുന്നതും എന്‍ജിനീയറിങ് ബിരുദധാരി; കോഴിക്കോട് ഹൈടെക്ക് എടിഎം കവര്‍ച്ച നടത്തിയത് ഇങ്ങനെ

uploads/news/2018/01/187372/ATM.jpg

കോഴിക്കോട്: വിവിധ ബാങ്കുകളുടെ എ.ടി.എമ്മില്‍ കവര്‍ച്ച നടത്താന്‍ ഹരിയാനയിലെ മുണ്ടെത്ത ഗ്രാമത്തില്‍ 25 പേര്‍ പരിശീലനം നേടിയതായി പോലീസ്. മോഷ്ടിച്ച പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്നതാണു ഇവരുടെ രീതി. എന്‍ജിനീയറിങ് ബിരുദധാരിയാണ് ആസൂത്രകന്‍. ഇയാളാണു പരിശീലനം നല്‍കുന്നത്. കോഴിക്കോട്ട് ഇന്നലെ അറസ്റ്റിലായ മൂന്നുപേര്‍ക്കും പരിശീലനം നല്‍കിയത് ഇയാളാണ്. കണ്ണൂരില്‍ കഴിഞ്ഞദിവസം എ.ടി.എം. കവര്‍ച്ചാക്കേസിലും കോഴിക്കോട്ട് നെറ്റ്‌വര്‍ക്ക് തകരാറിലാക്കി പണം തട്ടിയ കേസിലും അറസ്റ്റിലായവര്‍ ഒരേ നാട്ടുകാരും ബന്ധുക്കളുമാണ്. ഇന്നലെ അറസ്റ്റിലായവര്‍ അഞ്ചും ആറും ക്ലാസു വരെ മാത്രമാണു പഠിച്ചിട്ടുള്ളത്. വിമാനത്തിലാണു കവര്‍ച്ചയ്ക്കായി എത്തുന്നത്. ട്രെയിനില്‍ ഉയര്‍ന്ന കമ്പാര്‍ട്ടുമെന്റിലാണു യാത്ര. ഒരിടത്തും സംഘം സ്ഥിരമായി നില്‍ക്കില്ല. കവര്‍ച്ച നടത്തിയാല്‍ ഉടനെ നാട്ടിലേക്കു മടങ്ങും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ കവര്‍ച്ച നടത്തിയതായാണു സൂചന. വന്‍കിട ഹോട്ടലുകളിലാണു താമസം. മൂന്നുപേര്‍ക്ക് ഒരു ദിവസത്തെ ഭക്ഷണച്ചെലവു മാത്രം 12,000 രൂപയാണ്. കണ്ണൂരില്‍ എ.ടി.എമ്മില്‍ സക്കിമ്മര്‍ ഘടിപ്പിച്ചാണ് സംഘം കവര്‍ച്ച നടത്തിയത്. കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ മാത്രം ഒമ്പത് കേസുകള്‍ എ.ടി.എം കവര്‍ച്ചയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വേണ്ടത്ര സുരക്ഷിതത്വമില്ലെന്നു മനസിലാക്കിയാണ് ഇവര്‍ കവര്‍ച്ചയ്ക്ക് എ.ടി.എം. മെഷീനുകള്‍ ഉപയോഗപ്പെടുത്തുന്നത്. കോഴിക്കോട്ട് മെഷീനില്‍ സ്‌കിമ്മര്‍ ഘടിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ കാസര്‍ഗോഡുകാരായ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും മുന്നുപേരെ കിട്ടാനുണ്ട്. ഇവര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ കവര്‍ച്ച നടന്നത്.

കവര്‍ച്ചയില്‍ അറസ്റ്റിലായത് മൂന്ന് ഹരിയാനക്കാര്‍

കോഴിക്കോട്: അസല്‍ പാസ്‌വേഡ് ഇട്ടശേഷം നെറ്റ്‌വര്‍ക്കില്‍ തകരാറുണ്ടാക്കി വിവിധ എ.ടി.എമ്മുകളില്‍ പണം കവര്‍ന്ന കേസില്‍ മൂന്നു ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍. മുഫീദ് (23), മുഹമ്മദ് മുബാരക്ക് (25), ദില്‍ഷാദ് (20) എന്നിവരെയാണു ടൗണ്‍ സ്‌റ്റേഷനിലെ ജൂണിയര്‍ എസ്.ഐ: കെ. ഷാജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

കോഴിക്കോട് ആനിഹാള്‍ റോഡിലെ എസ്.ബി.ഐ. കൗണ്ടറില്‍നിന്നു പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കോടതി കോംപ്ലക്‌സിനു സമീപത്തുണ്ടെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു ബീച്ച് ഭാഗത്തുവച്ച് നാട്ടുകാരുടെ സഹായത്തോടെയാണു പിടികൂടിയത്. ഇവരില്‍നിന്ന് ഇരുപതിലേറെ എ.ടി.എം. കാര്‍ഡുകള്‍ പോലീസ് പിടിച്ചെടുത്തു. ഇവ ഉപയോഗിച്ചായിരുന്നു പണം കവര്‍ന്നത്.

കാര്‍ഡ് എ.ടി.എം. മെഷീനില്‍ ഇട്ടു പാസ്‌വേഡ് അടിക്കും. കിട്ടേണ്ട തുകയും രേഖപ്പെടുത്തും. മെഷീന്‍ പണം തിട്ടപ്പെടുത്തി ട്രേയിലേക്ക് ഇടുന്ന ഘട്ടത്തില്‍ ഇവരിലൊരാള്‍ കൗണ്ടറിലെ െവെദ്യുതി ബന്ധം തകരാറിലാക്കും. ഇതോടെ, നെറ്റ്‌വര്‍ക്ക് തകരാറിലെന്നു സ്‌ക്രീനില്‍ തെളിയും. ഇതിനിടെ, പാതിവഴിയില്‍ എത്തിയ പണം സംഘം െകെക്കലാക്കും.

നെറ്റ്‌വര്‍ക്ക് തകരാര്‍ മൂലം പണം കിട്ടിയില്ലെന്നു ബാങ്ക് അധികൃതരെ ടോള്‍ഫ്രീ നമ്പര്‍ വഴി സംഘം അറിയിച്ചിരുന്നു. ഇതു ബോധ്യപ്പെടുന്നതോടെ ഇവരുടെ അക്കൗണ്ടിലേക്ക് പിന്‍വലിച്ച തുക ബാങ്ക് അധികൃതര്‍ നിക്ഷേപിക്കുകയായിരുന്നു. എസ്.ബിഐയില്‍നിന്ന് ഇത്തരത്തില്‍ 13 ലക്ഷത്തിലധികം രൂപ ഇവര്‍ കവര്‍ന്നെന്നാണു പ്രാഥമിക വിവരമെന്നു സി.ഐ: പി.എം. മനോജ് പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്ക്, വിജയാ ബാങ്ക് എന്നിവയുടെ എ.ടി.എമ്മുകളില്‍നിന്നും സംഘം പണം ചോര്‍ത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗം കോയമ്പത്തൂരിലെത്തി അവിടെനിന്ന് ട്രെയിനില്‍ കോഴിക്കോട്ട് എത്തിയാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടത്തിയ ഒരു ലക്ഷം രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു. കവര്‍ച്ചയുടെ ആസൂത്രകനെയും ഏതാനും പേരെ ഇനിയും കിട്ടാനുണ്ട്. ഇവര്‍ക്കുവേണ്ടി ഹരിയാനയിലേക്ക് പോലീസ് സംഘം പോയി. അറസ്റ്റിലായ പ്രതികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാരന്തൂരിലെയും കുറ്റ്യാടിയിലെയും മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ഥികളായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW