Wednesday, November 07, 2018 Last Updated 39 Min 26 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 28 Jan 2018 08.24 AM

മാലാഖയായി മകള്‍ അരികെ; ചുംബിക്കാനാകാതെ പിതാവ്

uploads/news/2018/01/187368/accident.jpg
ചിത്രം; തമ്പാന്‍. പി. വര്‍ഗീസ്‌

കോട്ടയം: തൂവെളള നിറമുളള മാലാഖയുടെ വേഷത്തില്‍ മിഴിയടച്ചു ചാരത്തെത്തിയ മകള്‍ മേഘ...അന്ത്യചുംബനം നല്‍കാനാകാതെ സ്ട്രക്ചറില്‍ വിതുമ്പുന്ന പിതാവ് വര്‍ഗീസ്...തെള്ളകം മാതാ ആശുപത്രിയില്‍ കണ്ടുനിന്നവരെ കരയിപ്പിച്ച കൂടിക്കാഴ്ച.

അര്‍ത്തുങ്കല്‍ പള്ളിയില്‍ പോകാന്‍ സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന പപ്പയോട് അവസാന യാത്രചോദിക്കാന്‍ എത്തിയതായിരുന്നു മേഘ.

മകളുടെ ജീവിതം ലോറി കവര്‍ന്നതു വില്ലൂന്നി വെള്ളാനിക്കല്‍ വര്‍ഗീസ് അറിഞ്ഞത് അല്‍പനിമിഷം മുമ്പു മാത്രം. സ്ട്രക്ചറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഡോക്ടര്‍മാരുടെ സഹായത്തോടെ പൊന്നുമോളുടെ മുഖത്തേക്ക് പിതാവ് ഒന്നു നോക്കി. ''മാലാഖയുടെ വേഷത്തില്‍ മോള്‍ സുന്ദരിയായി ഒരുങ്ങിയിട്ടുണ്ടല്ലോ''-വര്‍ഗീസിന്റെ കരച്ചിലില്‍ ചുറ്റും നിന്നവര്‍ക്കു താങ്ങാനായില്ല. ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും.

പ്രത്യേകം തയാറാക്കിയ മുറിയിലേക്കു ഡോക്ടര്‍മാര്‍ കൊണ്ടുവരുന്നതിനിടയില്‍ ഒപ്പം ഉണ്ടായിരുന്ന ബന്ധുക്കളോട് ചോദിച്ചതും മകളെ ഒരുക്കിയോ എന്നായിരുന്നു.അവസാനമായി മകളെ കാണണമെന്നു വര്‍ഗീസ് വാശിപിടിച്ചിരുന്നു.

അര്‍ത്തുങ്കല്‍ പളളിയില്‍നിന്നു മടങ്ങിവരും വഴി കോട്ടയം താഴത്തങ്ങാടിയിലായിരുന്നു അപകടം. സ്വകാര്യ ബസിനെ മറികടന്നു പോകുന്നതിനിടെ വര്‍ഗീസ് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഓടിക്കുടിയ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മേഘ മരണത്തിനു കീഴടങ്ങുകയായിരുന്നു. അടിയന്തര ശാസ്ത്രക്രിയയ്ക്ക് ശേഷം വര്‍ഗീസിനെ ഐ.സി.യുവിലേക്കു മാറ്റിയിരുന്നു.

എല്ലാവര്‍ഷവും കുടുംബസമേതമായിരുന്നു ഇവര്‍ അര്‍ത്തുങ്കല്‍ തിരുനാളിന് പോകാറുളളത്. ഇത്തവണ അമ്മ ജിന്‍സിയുടെ െകെപൊള്ളിയതിനാല്‍ യാത്ര സ്‌കൂട്ടറിലാക്കുകയായിരുന്നു. മേഘയുടെ അനുജത്തിയും പോകാന്‍ തയാറെടുത്തിരുന്നുവെങ്കിലും രാവിലെ ഉണരാന്‍ താമസിച്ചതിനാല്‍ കൊണ്ടു പോയില്ല.

മേഘ പഠിച്ചിരുന്ന വില്ലൂന്നി സെന്റ് ഫിലോമിനാസ് ഗേള്‍സ് സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. തങ്ങളുടെ സഹപാഠിക്കു കണ്ണീര്‍പ്രണാമമര്‍പ്പിക്കാന്‍ നിരവധി വിദ്യാര്‍ഥികളാണ് സ്‌കൂളിലത്തിയത്. പൊതുദര്‍ശനത്തിനുശേഷം അഞ്ചോടെയാണു മൃതദേഹം ആര്‍പ്പുക്കര വില്ലൂന്നിയിലെ വീട്ടിലേക്കെത്തിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW