Monday, November 05, 2018 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 27 Jan 2018 12.15 PM

രാംഗോപാല്‍വര്‍മ്മയുടെ ചിത്രം ഗോഡ് സെക്‌സ് ട്രൂത്ത് ഓണ്‍ലൈനില്‍ ; തിരക്ക് മൂലം ആദ്യ ദിവസം വെബ്‌സൈറ്റ് ഡൗണായി

uploads/news/2018/01/187106/sex.jpg

സിനിമകളില്‍ വിവാദം പടച്ചു വിടുന്ന കാര്യത്തില്‍ താന്‍ ആര്‍ക്കും പിന്നിലല്ലെന്ന് പല തവണ തെളിയിച്ചിട്ടുള്ള രാംഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ ഞെട്ടിക്കല്‍ ഗോഡ്, സെക്‌സ്, ആന്റ് ട്രൂത്ത് എന്ന സിനിമയാണ്. അമേരിക്കന്‍ പോണ്‍ താരം മിയ മല്‍ക്കോവയെ നായികയാക്കി ലൈംഗികതയെ ഒരു തത്വജ്ഞാനമെന്ന രീതിയില്‍ അവതരിപ്പിക്കുന്ന സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ജനുവരി 27 ന് രാവിലെ 9 മണി മുതല്‍ ഗോഡ്, സെക്‌സ്, ആന്റ് ട്രൂത്ത് എന്ന ഓണ്‍ലൈന്‍ വഴി കാണാനാകുമെന്നാണ് സംവിധായകന്‍ നേരത്തേ ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്.

ജനുവരി 26 ന് പുറത്തിറക്കാനിരുന്ന സിനിമ പക്ഷേ ആള്‍ക്കാരുടെ തിരക്ക് മൂലം വെബ്‌സൈറ്റ് തകര്‍ന്നു പോകുകയായിരുന്നു. വെബ്‌സൈറ്റ് വഴി പണമടയ്ക്കുന്നവര്‍ക്ക് മാത്രമേ സിനിമ കാണാനാകൂ. 19.20 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള സിനിമ കാണാനായി 150 രൂപ മുടക്കി റജിസ്റ്റര്‍ ചെയ്ത് ശേഷം ലോഗിന്‍ ചെയ്ത് ഡാഷ്‌ബോഡിലേക്ക് പോയി ഹെഡ്‌ഫോണ്‍ വെച്ച് വീഡിയോ കാണാനാകും. അതേസമയം മറ്റ് വെബ്‌സൈറ്റുകള്‍ വഴി സിനിമ കാണാമെന്നത് വ്യാജവാര്‍ത്തയാണെന്നാണ് വിവരം. അമേരിക്കയിലെ സ്‌ട്രൈക്ക് ഫോഴ്‌സ് എല്‍എല്‍സി നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ സംഗീത സംവിധാനം എംഎം കീരവാണിയാണ് ചെയ്തിരിക്കുന്നത്.

റിലീസിംഗുമായി സംവിധായകന്‍ മുമ്പോട്ടു പോകുമ്പോള്‍ സിനിമ സ്ത്രീയെ മോശമായി കാണിക്കുന്നു എന്നാരോപിച്ച് ചില പരാതികളും ഉയര്‍ന്നിരിക്കുകയാണ്. അമേരിക്കന്‍ പോണ്‍ താരം അഭിനയിക്കുന്നു എന്ന വാര്‍ത്ത കൊണ്ടു തന്നെ വന്‍ തരംഗമായിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം പുറത്തു വിട്ടപ്പോള്‍ തന്നെ ആരാധകര്‍ ഞെട്ടിയിട്ടുണ്ട്. സണ്ണി ലിയോണിന്റെ പാത പിന്തുടരുന്ന താന്‍ പോണ്‍ സിനിമകളില്‍ നിന്നും ഇന്ത്യന്‍ സിനിമാ വിപണിയിലേക്ക് ഇറങ്ങുന്ന രണ്ടാമത്തെ താരം എന്ന് പറഞ്ഞാണ് മിയാ മല്‍ക്കോവ രംഗത്ത് വന്നിരിക്കുന്നതും. മിയാ മല്‍ക്കോവയുടെ നഗ്നതാപ്രദര്‍ശനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് എന്ന് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW