Friday, February 22, 2019 Last Updated 37 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 26 Jan 2018 11.25 AM

ഗര്‍ഭപാത്രം തുറന്ന് ശസ്ത്രക്രിയ: ഗര്‍ഭസ്ഥ ശിശുവിന്റെ ട്യൂമര്‍ നീക്കം ചെയ്ത് തിരികെ ഗര്‍ഭപാത്രത്തില്‍ വെച്ചു, അതി സങ്കീര്‍ണമായ ശസ്ത്രക്രിയ ഇങ്ങനെ

uploads/news/2018/01/187003/surgery.jpg

ഗര്‍ഭപാത്രം തുറന്ന് കുട്ടിക്ക് ശസ്ത്രക്രിയ നടത്തി. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. നൈജീരിയന്‍ വംശജനായ ഡോ. ഒലൂങ്കിയ ഒലൂട്ടോയെ ആണ് സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയമാക്കിയത്. ഗര്‍ഭസ്ഥശിശുവിന്റെ ശസ്ത്രക്രിയ വിജയകരമായി നിര്‍വഹിച്ച ഡോക്ടര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍.

ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തില്‍ ട്യൂമര്‍ ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗര്‍ഭപാത്രം തുറന്ന് കുട്ടിയെ പുറത്തെടുത്ത് ശസ്ത്രക്രിയ നടത്തുകയായിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം കുഞ്ഞിനെ തിരികെ ഗര്‍ഭപാത്രത്തില്‍വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് 36 ആഴ്ചകള്‍ക്കു ശേഷം അമ്മ കുഞ്ഞിനു ജന്മമേകി. കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW