Monday, September 10, 2018 Last Updated 15 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 26 Jan 2018 09.21 AM

'ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത്' റിലീസിന് തൊട്ടുമുന്‍പ് രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ കേസ്: ബിഹൈന്‍ഡ് സീനുകളും ചോര്‍ന്നു

Ram Gopal Varma

വിവാദങ്ങളുടെ തോഴനായ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രമായ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് പുറത്തിറങ്ങാനിരിക്കെ സംവിധായകനെതിരെ കേസ്. സാമൂഹ്യ പ്രവര്‍ത്തകയായ ദേവിയാണ് രാം ഗോപാല്‍വര്‍മ്മയ്‌ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്.

ഏറ്റവും പുതിയ ചിത്രമായ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തില്‍ അശ്ലീല ചിത്രമാണെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഐടി ആക്ട് 67ാം അനിച്ഛേദപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അശ്ലീല രംഗങ്ങള്‍ ഇലക്ട്രോണിക് മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിന് എതിരെയുള്ള നിയമമാണിത്.

നേരത്തെയും സ്ത്രീ സംഘടനകള്‍ രംഗത്ത് വരികയും കോലം കത്തിക്കുകയും ചെയ്തിരുന്നു. അതിനിടയില്‍, ചിത്രത്തിന്റെ ബിഹൈന്‍ഡ് സീന്‍സ് ചോര്‍ന്നിരിക്കുകയാണ്. പൂര്‍ണ്ണനഗ്‌നയായ മിയ രാം ഗോപാലുമായി ചിത്രത്തെപ്പറ്റി ചര്‍ച്ചചെയ്യുന്ന രംഗങ്ങളാണ് പുറത്തുവന്നിരിയ്ക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ മുന്‍പ് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സെക്സിന്റെ അതിപ്രസരമുണ്ടെന്നതിന്റെ പേരില്‍ രാം ഗോപാല്‍ വര്‍മ്മയുടെ കോലം കത്തിച്ച് ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷന്‍ പ്രതിഷേധമറിയിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍ ജനുവരി 26ന് രാവിലെ 9മണിയ്ക്ക് ഗോഡ്, സെക്സ് ആന്‍ഡ് ട്രൂത്ത് പുറത്തുവരുമെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW