Wednesday, June 19, 2019 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
ജി. ഹരികൃഷ്ണന്‍
Friday 26 Jan 2018 08.09 AM

ചെങ്ങന്നൂരില്‍ വിലപേശലിന് കെ.എം.മാണി; ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനമെന്ന് ജോസ്.കെ.മാണി

K M Mani

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന ചെങ്ങന്നൂരിന്റെ പേരില്‍ വിലപേശലിനൊരുങ്ങി കേരള കോണ്‍ഗ്രസ് (എം). പോരാട്ടത്തിനുള്ള തയാറെടുപ്പുകള്‍ മുന്നണികള്‍ തുടങ്ങവെ വോട്ട് ബാങ്ക് കണക്കുകള്‍ കാട്ടിയാണ് കെ.എം. മാണിയുടെ നീക്കങ്ങള്‍. ഇതിന്റെ ഭാഗമായി മാണിയുടെ സാന്നിധ്യത്തില്‍ ഇന്നലെ മണ്ഡലം ഭാരവാഹികളുടേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പാര്‍ട്ടി ജനപ്രതിനിധികളുടേയും യോഗം വിളിച്ചുചേര്‍ത്തു.

ചെങ്ങന്നൂര്‍ നഗരസഭയിലെ മൂന്ന് കൗണ്‍സിലര്‍മാരടക്കം 12 ജനപ്രതിനിധികളാണ് കേരള കോണ്‍ഗ്രസിന് ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിനു കീഴിലുളളത്. യു.ഡിഎഫിനൊപ്പംനിന്നാല്‍ പാര്‍ട്ടിയുടെ അക്കൗണ്ടില്‍ 7500 ലേറെ വോട്ടുകള്‍ ലഭ്യമാകുമെന്നാണു പാര്‍ട്ടി ആലപ്പുഴ ജില്ലാ നേതൃതം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എല്‍.ഡി.എഫിനെയാണ് പിന്തുണയ്ക്കുന്നതെങ്കില്‍ ഇതില്‍ 35 ശതമാനം വരെ കുറവുണ്ടാകാം.

എങ്കിലും ജയപരാജയം നിര്‍ണയിക്കുന്നതില്‍ പാര്‍ട്ടി നിലപാട് നിര്‍ണായകമാകുമെന്നാണ് അവകാശവാദം. പാര്‍ട്ടിക്ക് 5,000 ഉറച്ച വോട്ടുകളുണ്ടെന്നും അവര്‍ വിലയിരുത്തുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ തനിച്ച് മത്സരിക്കുകയാകും ഉചിതമെന്ന അഭിപ്രായമാണ് യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്. ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറത്തെ മത്സരിപ്പിക്കണമെന്ന ആഗ്രഹവും പ്രാദേശിക തലത്തിലുണ്ട്. എന്നാല്‍ തനിച്ച് മത്സരിക്കാനുള്ള സാധ്യത കെ.എം മാണി തള്ളിക്കളഞ്ഞിട്ടുണ്ട്. ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുകയെന്നതാണ് രാഷ്ട്രീയമായി ഗുണകരമാകുകയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതോടെ നിലപാട് പ്രഖ്യാപിക്കാന്‍ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.

ശക്തമായ ത്രികോണമത്സരം അരങ്ങേറിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ കെ.കെ രാമചന്ദ്രന്‍ നായര്‍ 7,983 വോട്ടിനാണ് കോണ്‍ഗ്രസിലെ സിറ്റിങ് എം.എല്‍.എ: പി.സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയത്. 42,682 വോട്ടുനേടി ബി.ജെപിയുടെ പി.എസ് ശ്രീധരന്‍പിളള മികച്ച പ്രകടനം കാഴ്ചവച്ചു. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ ഈ മണ്ഡലത്തില്‍ 1991ന് ശേഷം ആദ്യമായാണ് അവര്‍ക്ക് തിരിച്ചടിയുണ്ടായത്. 1957 മുതല്‍ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ പത്തെണ്ണത്തിലും കോണ്‍ഗ്രസ് സഖ്യമാണ് വിജയിച്ചിട്ടുള്ളത്.

രാമചന്ദ്രന്‍ നായരിലൂടെ പിടിച്ചെടുത്ത സീറ്റ് നിലനിര്‍ത്തുകയെന്നത് ഭരണത്തിലിരിക്കുന്ന എല്‍.ഡി.എഫിന് സുപ്രധാനമാണ്. സീറ്റ് തിരിച്ച് പിടിക്കുകയെന്നത് യു.ഡി.എഫിനും മികച്ച പ്രകടനം തുടരുകയെന്നത് എന്‍.ഡി.എയ്ക്കും അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിലാണ് സമ്മര്‍ദം ശക്തമാക്കാന്‍ മാണി വിഭാഗം നീക്കം നടത്തുന്നത്. കേരള കോണ്‍ഗ്രസിനെ എത്രയും വേഗം യു.ഡി.എഫില്‍ തിരികെയെത്തിക്കാന്‍ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി തീരുമാനമെടുത്തതു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൂടിയാണ്.

മുന്നണി പ്രവേശനം: ഉപതെരഞ്ഞെടുപ്പിന് മുമ്പ് നിലപാടെടുക്കുമെന്ന് ജോസ് കെ.മാണി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പു പാര്‍ട്ടിയുടെ മുന്നണി പ്രവേശനം സംബന്ധിച്ചു നിലപാടു സ്വീകരിക്കുമെന്നു കേരളാ കോണ്‍ഗ്രസ് (എം) െവെസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ഇരുമുന്നണികളും പാര്‍ട്ടിയെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. യു.ഡി.എഫുമായി ബന്ധം വേര്‍പ്പെടുത്തിയപ്പോള്‍ പാര്‍ട്ടി പിളരുമെന്നും ഇല്ലാതാകുമെന്നും പറഞ്ഞവരാണ് ഇപ്പോള്‍ സ്വാഗതം ചെയ്യുന്നത്. ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ല.

ചെങ്ങന്നൂരില്‍ ഏതെങ്കിലും മുന്നണി പാര്‍ട്ടിക്കു സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന്, ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും സ്ഥാനാര്‍ഥിത്വമല്ല പ്രധാനമെന്നും പാര്‍ട്ടിയെ ആശ്രയിച്ചിരിക്കും അവിടത്തെ വിജയമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW