Saturday, August 11, 2018 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 25 Jan 2018 05.24 PM

വീട്ടുമുറ്റത്തെ തുളസിച്ചെടി ഉണങ്ങിയാല്‍... തുളസി വളര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍...

uploads/news/2018/01/186789/thilasi.jpg

ഹൈന്ദവ ഭവനങ്ങളില്‍ നിര്‍ബന്ധമായും വച്ചുപിടിപ്പിക്കുന്ന ഒരു പുണ്യസസ്യമാണ് തുളസി. തുളസിച്ചെടി ഉണങ്ങുന്നത് ദോഷവും ഐശ്വര്യക്കേടുമെന്നാണ് പൊതുവേയുള്ള വിശ്വാസം. ഇത് വലിയ ചില ദോഷങ്ങള്‍ പിന്തുടരുന്നതിന്റെ ലക്ഷണമാണ്.

തുളസിച്ചെടിയെ സംബന്ധിച്ച ചില കാര്യങ്ങള്‍ വേദങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്:

ഒരു പ്രാവശ്യം ഒരു തുളസിയില മാത്രമേ പറിച്ചെടുക്കാനാകൂ എന്നാണ് വേദങ്ങള്‍ പറയുന്നത്.

കൈകൊണ്ട് മാത്രമേ തുളസിയില നുള്ളാവൂ.. അല്ലാത്തത് ദോഷമാണെന്നു മാത്രമല്ല തുളസിച്ചെടി വേഗത്തില്‍ കരിഞ്ഞു പോകുകയും ചെയ്യും.

സാധാരണ ഗതിയില്‍ സന്ധ്യാനേരത്താണ് തുളസിയിലകള്‍ പറിക്കാറ് എങ്കിലും വൈകിട്ട് നാലുമണിക്ക് ശേഷം തുളസിയിലകള്‍ പറിക്കരുതെന്നും വേദം പറയുന്നു.

ഞായറാഴ്ച ദിവസങ്ങളിലും ദ്വാദശി ദിവസങ്ങളിലും തുളസിയില പറിച്ചെടുക്കരുത്.

ഇടംകൈ കൊണ്ട് തുളസിയില പറിക്കരുത്.

ഉണങ്ങിയ തുളസി വൃത്തിയുള്ള വെള്ളത്തില്‍ ഒഴുക്കി വിടണം. അല്ലാതെ വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഉപേക്ഷിക്കരുത്.

സ്വര്‍ഗ്ഗത്തെയും ഭൂമിയേയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് തുളസിയെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ തുളസിയോട് അനാദരവ് കാട്ടരുത്.

Ads by Google
Ads by Google
Loading...
TRENDING NOW