Saturday, February 23, 2019 Last Updated 25 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 25 Jan 2018 03.18 PM

അനൂപ് മേനോന്‍ പ്രതിനായക വേഷത്തില്‍ എത്തുന്ന സിനിമ 'ചാണക്യതന്ത്രം'

uploads/news/2018/01/186770/CiniLOcTChanakyaThantram.jpg

പ്രേക്ഷകര്‍ക്കിടയില്‍ മുന്‍വിധികളെ പാടേ തകര്‍ക്കുന്ന ഒരു ചിത്രമായിരിക്കും കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'ചാണക്യതന്ത്രം' രണ്ടുപേര്‍ക്കും സ്‌ക്രീനില്‍ നിറഞ്ഞാടാന്‍ കഴിയുംവിധത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത് അജ്ജുന്‍ റാമും ഇക്ബാലും അനൂപ് മേനോന്‍ ആദ്യമായി പ്രതിനായക വേഷത്തിലെത്തുന്ന ചിത്രംകൂടിയാണിത്. അതാണ് ആദ്യം സൂചിപ്പിച്ചത്. മുന്‍വിധികള്‍ തകര്‍ക്കുന്ന ചിത്രമായിരിക്കുമെന്ന്.

എരിവും പുളിയും നല്‍കുന്നതാണ് ഈ കഥാപാത്രങ്ങള്‍. പ്രേക്ഷകരെ ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും മുള്‍മുനയിലേക്ക് നയിക്കപ്പെടുന്ന മുഹൂര്‍ത്തങ്ങളാണ് ഈ അഭിനേതാക്കള്‍ക്ക് ചിത്രത്തിലുടനീളം ലഭിച്ചിരിക്കുന്നത്.

അര്‍ജുന്‍ റാം, കെ.എസ്.ഇ.ബി.യിലെ ഒരു റിട്ട. എഞ്ചിനീയറായ റാം മോഹന്റെ മകനാണ്. റാം മോഹനാകട്ടെ ഇഷ്ടം പോലെ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഒരാള്‍കൂടിയാണ്. എം.എ. ക്രിമിനോളജി കോഴ്‌സ് പാസായതാണ് അര്‍ജുന്‍ റാം, പഠിക്കുന്ന കാലം മുതല്‍ തന്നെ അര്‍ജുന്‍ ഫോറന്‍സിക് സയന്‍സ്, ക്രിമിനല്‍ ലോ എന്നിവയിലായിരുന്നു കൂടുതല്‍ താല്പര്യം.

uploads/news/2018/01/186770/CiniLOcTChanakyaThantram2.jpg

തന്റെ ജോലിയുടെ ഭാഗമായിട്ടാണ് അര്‍ജുന്‍ റാം കൊച്ചി നഗരത്തിലെത്തുന്നത്. ഈ സിറ്റിയില്‍ അവനു ലഭിക്കുന്ന ഒരു സുഹൃത്താണ് അവിനാഷ്. വലിയ സംഗീതജ്ഞനാണെന്നാണ് ഭാവം. കൊച്ചിയിലെ സംഗീതജ്ഞരെയൊക്കെ ഇതിന്റെ പേരില്‍ ഇയാള്‍ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നു.

ഈ മെട്രോ നഗരത്തിലെ ജീവിതത്തിനിടയില്‍ വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ രണ്ടു പെണ്‍കുട്ടികള്‍ അര്‍ജുര്‍ റാമിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. ഐറിനു ആന്‍ഡ്രിയയും. ഐറിന്‍ ഒരു ഐ.ടി. കമ്പനിയുടെ ഹെഡ്ഡാണ്. ആന്‍ഡ്രിയയാകട്ടെ ഒരു സാധാരണ സ്‌കൂളിലെ ടീച്ചറും.

അര്‍ജുന് നഗരത്തിലെ ഇരുണ്ട വഴികളിലൂടെ സഞ്ചരിക്കേണ്ടതായിവരുന്നു. ഇതില്‍ താന്‍ കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമൊക്കെ താന്‍ പഠിച്ച ക്രിമിനോളജിയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു.

താന്‍ കാണുന്ന പല കാര്യങ്ങളും അവനെ എത്തിക്കുന്നത് ഒരു നെഗറ്റീവ് ടച്ചിന്റെ ആകെത്തുകയായി അവന്‍ കണ്ടെത്തുന്നത് ഇക്ബാല്‍ എന്ന വ്യക്തിയിലാണ്. നഗരത്തില്‍ അരങ്ങേറുന്ന പ്രത്യേകിച്ചും, നേരായ മാര്‍ഗത്തിലൂടെയല്ലാത്ത പലതിന്റെയും പിന്നില്‍ ഇക്ബാല്‍ ആണെന്ന് അയാള്‍ വിശ്വസിക്കുന്നു. ഇത് ഇക്ബാലിനെ പിന്തുടരാന്‍ അവനെ പ്രേരിപ്പിക്കുന്നു. ഇത് ഈ ഇരുണ്ട ലോകത്തിന്റെ പുതിയ കാഴ്ചകളിലേക്കും പല തിരിച്ചറിവുകളിലേക്കും നയിക്കപ്പെടുന്നു.

ത്രില്ലിനോടൊപ്പം തീവ്രമായ പ്രണയവും നര്‍മ്മവും ഈ ചിത്രത്തിലുടനീളമുണ്ട്. ഐറിന്‍, ആന്‍ഡ്രിയ എന്നീ രണ്ടുപേരും അര്‍ജുന്‍ റാമിന്റെ പ്രണയിനികളാകുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വൈക്കം ടിബിയില്‍ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നു.

അനൂപ് മേനോന്‍, ഹരീഷ് കണാരന്‍, ശ്രുതി രാമചന്ദ്രന്‍, ബിജു പപ്പന്‍, നിയാസ് (ക്ഷണക്കത്ത് ഫെയിം), ശരണ്യാ ആനന്ദ് എന്നിവരാണ് അഭിനേതാക്കള്‍. അനൂപ് മേനോന്റെ രൂപത്തില്‍ നേരിയ വ്യത്യാസം. അല്പം താടി വച്ചിട്ടുണ്ട്. കൂളിംഗ് ഗ്ലാസും. ഇതൊരു രഹസ്യ സങ്കേതമെന്നതു വ്യക്തം. ആന്‍ഡ്രിയായില്‍നിന്നും ചില ഉത്തരങ്ങള്‍ ശേഖരിക്കുകയാണ് ഇവിടെ.

uploads/news/2018/01/186770/CiniLOcTChanakyaThantram3.jpg

അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന ഇക്ബാല്‍. ജയ്ബാലിനൊപ്പം ദേവരാജനും നകുലും ബിജു പപ്പനുമാണ് ദേവരാജനെ അവതരിപ്പിക്കുന്നത്. നിയാസ് ഗോകുലിനെയും അവതരിപ്പിക്കുന്നു. ഇവിടെ അരങ്ങേറുന്ന നിഗൂഢതകളെന്താണ്? ഇത്തരം നിരവധി സസ്‌പെന്‍സ് രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് കണ്ണന്‍ താമരക്കുളവും ദിനേശ് പള്ളത്തും ചേര്‍ന്ന് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി അങ്കം കുറിക്കുന്ന ഈ ചിത്രം യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നു. ശിവദയാണ് ഐറിനെ അവതരിപ്പിക്കുന്നത്. സായ്കുമാര്‍ റാം മോഹനെയും അവതരിപ്പിക്കുന്നു. വിനയപ്രസാദ്, സുധീര്‍, കലാഭവന്‍ ഹനീഷ്, റോഷ്‌ന, ഐഡാ പാറയ്ക്കല്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. തിങ്കള്‍ മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിനേശ് പള്ളത്ത് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.

uploads/news/2018/01/186770/CiniLOcTChanakyaThantram1.jpg

കൈതപ്രം, അനില്‍ പനച്ചൂരാന്‍ എന്നിവരാണ് ഗാനങ്ങള്‍ രചിക്കുന്നത്. സംഗീതം ഷാന്‍ റഹ്മാന്‍. പ്രദീപ് നായര്‍ ഛായാഗ്രഹണവും രജിത്ത് കെ.ആര്‍. എഡിറ്റിംഗും നിര്‍വഹിക്കുന്നു.

കലാസംവിധാനം- സഹസ് ബാല, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റിയൂം ഡിസൈന്‍- അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് ഭാര്‍ഗ്ഗവ്, അസോസിയേറ്റ് ഡയറക്ടര്‍- പ്രകാശ് ആര്‍. നായര്‍, രാജേഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബ്ജു ജെ., പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- മനോജ് എന്‍.മിസാക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയാകും. ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയാ റിലീസ്.

-വാഴൂര്‍ ജോസ്
ഫോട്ടോ: ശ്രീജിത്ത് ചെട്ടിപ്പടി

Ads by Google
Ads by Google
Loading...
TRENDING NOW