Wednesday, November 21, 2018 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Jan 2018 06.48 PM

രണ്ടു മാസത്തിനു ശേഷം പുറത്തെടുത്ത ബുദ്ധസന്ന്യാസിയുടെ മൃതദേഹം കണ്ട് വിശ്വാസികള്‍ ഞെട്ടി, മുഖത്തെ പുഞ്ചിരി പോലും മാഞ്ഞിട്ടില്ല: ഒടുവില്‍ വിശ്വാസികള്‍ ചെയ്തത് ഇങ്ങനെ

uploads/news/2018/01/186521/ss.jpg

ബാങ്കോക്ക് : രണ്ട് മാസം കഴിഞ്ഞ് പുറത്തെടുത്ത ബുദ്ധ സന്ന്യാസിയുടെ മൃതദേഹത്തിന് യാതൊരു കേടുപാടുകളും ഇല്ലാതെ ഇരുന്നത് അദ്ഭുതമാകുന്നു. രണ്ട് മാസം മുന്‍പ് നവംബര്‍ 16നായിരുന്നു ബുദ്ധ സന്യാസിയായ ലാങ് ഫോര്‍ പിയാന്‍ ബാങ്കോക്കിലെ ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്. 92-ാം വയസ്സില്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.

uploads/news/2018/01/186521/ss2.jpg

മരണത്തെ തുടര്‍ന്ന് ബുദ്ധിസ്റ്റ് സന്യാസിയായ അദ്ദേഹത്തിന്റെ മൃതദേഹം അദ്ദേഹം ഗുരുവായി ജീവിതം നയിച്ചിരുന്ന സെന്‍ട്രല്‍ തായ്ലന്റിലേക്ക് കൊണ്ടു പോവുകയും മൃതദേഹം രണ്ടു മാസമായി ക്ഷേത്രത്തില്‍ തന്നെ ഒരു ശവപ്പെട്ടിയില്‍ സൂക്ഷിച്ച് വെക്കുകയും ചെയ്തു. ഈ ആഴ്ച ശവപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്ത വിശ്വാസികള്‍ ഞെട്ടി.
uploads/news/2018/01/186521/ss2_1.jpg

ഒരു കേടുപാടും ഇല്ലാതെ ചിരിച്ചു കൊണ്ട് ഇരിക്കുന്ന സന്യാസിയുടെ മൃതദേഹമാണ് എല്ലാവരും കണ്ടത്. കമ്പോഡിയക്കാരനാണ് സാമി എങ്കിലും വര്‍ഷങ്ങളായി അദ്ദേഹം ലോപ്ബുരിയിലെ ക്ഷേത്രത്തിലെ അറിയപ്പെടുന്ന ബുദ്ധിസ്റ്റ് സന്യാസിയാണ്. അതിനാല്‍ മരണ ശേഷവും അദ്ദേഹത്തിന്റെ മൃതദേഹം ഇവിടേക്ക് കൊണ്ടു വരികയും സൂക്ഷിക്കുകയുമായിരുന്നു. ഇപ്പോള്‍ മൃതദേഹം പുറത്തെടുത്ത് വസ്ത്രങ്ങള്‍ മാറ്റി ആരാധനയ്ക്കായി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

uploads/news/2018/01/186521/ss3.jpg

Ads by Google
Wednesday 24 Jan 2018 06.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW