പുതുവര്‍ഷം പുതുരുചികള്ക്കൊപ്പമായാലോ... പുതുമയുള്ള വിഭവങ്ങളാവട്ടെ ഈ ന്യൂ ഇയറിന് നിങ്ങളുടെ അടുക്കളയില്‍ ഇടംപിടിക്കുന്നത്....
1. റെഡ് വെല്‍വെറ്റ് ഷേക്ക്
ആവശ്യമുള്ള സാധനങ്ങള്‍
വാനില പ്രോട്ടീന്‍ പൗഡര്‍ - 1 ടേബിള്‍ സ്പൂണ്‍
കൊക്കോ പൗഡര്‍ മധുരമില്ലാത്തത് - 1 1/2 ടേബിള്‍ സ്പൂണ്‍
പുഡ്ഡിംഗ് മിക്സ് - 1 1/2 ടേബിള്‍ സ്പൂണ്‍
റെഡ് ഫുഡ് കളറിംഗ് - 1 ടീസ്പൂണ്‍
പാല് - 1.25 കപ്പ്
ഐസ് - 1 കപ്പ്
വിപ്പിംഗ് ക്രീം - കുറച്ച് (അലങ്കരിക്കാന്‍)
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കുക. ഇത് ഒരു ഗ്ലാസിലേക്ക് പകര്‍ന്ന് മുകളില്‍ അല്‍പ്പം വിപ്പിംഗ് ക്രീം ഇട്ട് അലങ്കരിക്കാം.
2. ബട്ടര്‍ സ്കോച്ച് ക്യാരമല്‍ ചീസ് കേക്ക്
ആവശ്യമുള്ള സാധനങ്ങള്‍
ക്രസ്റ്റ് തയാറാക്കാന്‍
ഗ്രഹാം ക്രാക്കര്‍ ക്രംപ്സ് പൊടിച്ചത് - 1 3/4 കപ്പ്
ബട്ടര്‍ ഉരുക്കിയത് - 1 / 4 കപ്പ്
പഞ്ചസാര പൊടിച്ചത് - 1 /4 കപ്പ്
വാല്‍നട്ട് അരിഞ്ഞത് - 1/4 കപ്പ്
ഫില്ലിംഗ് തയാറാക്കാന്‍
ബട്ടര്‍സ്കോച്ച് ചിപ്സ് - 1 2/3 കപ്പ്
കണ്ടന്‍സിഡ് മില്‍ക്ക് - 1 ടിന്
ക്രീംചീസ് - 4 കപ്പ്
പഞ്ചസാരപ്പൊടി - 1 /2 കപ്പ്
മൈദ - 1/4 കപ്പ്
വാനില എസന്‍സ് - 2 ടീസ്പൂണ്‍
മുട്ട - 4 എണ്ണം(അടിച്ചത്)
ക്യാരമല്‍ ഐസ്ക്രീം ടോപ്പിംഗ്- 1/4 കപ്പ്
തയാറാക്കുന്ന വിധം
ഓവന് 170 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. 9 ഇഞ്ച് പാന്‍ ഫോയില്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞുവയ്ക്കുക.
ക്രസ്റ്റ് തയാറാക്കുന്ന വിധം
ഗ്രഹാം ക്രാക്കര്‍ ക്രംപ്സ് പൊടിച്ചത്, ബട്ടര്‍, പഞ്ചസാരപ്പൊടി, വാല്‍നട്ട്സ് അരിഞ്ഞത് ഇവ ഒരു ബൗളില്‍ എടുത്ത് ഒന്നിച്ചിളക്കുക. ഇത് പാനിലേക്കിട്ട് അമര്‍ത്തി വയ്ക്കുക.
ഫില്ലിംഗ് തയാറാക്കുന്ന വിധം
2 ടേബിള്‍ സ്പൂണ്‍ ബട്ടര്‍സ്കോച്ച് ചിപ്സ് മാറ്റിവയ്ക്കുക. ഒരു പാനില്‍ പാല് തിളപ്പിച്ച് ബാക്കിവന്ന ബട്ടര്‍സ്കോച്ച് ചിപ്സ് ചേര്‍ത്ത് കുറഞ്ഞ തീയില്‍ ചിപ്സ് ഉരുകുന്നതുവരെ ഇളക്കി ചൂടാക്കുക. ശേഷം അടുപ്പില്‍ നിന്നിറക്കിവച്ച് തണുപ്പിക്കാം.ക്രീംചീസ്, പഞ്ചസാര പൊടിച്ചത്, മൈദ, വാനില എസന്‍സ് ഇവ ഒന്നിച്ച് ഒരു ബൗളിലെടുത്ത് യോജിപ്പിക്കുക. അതിലേക്ക് ഉരുക്കി വച്ചിരിക്കുന്ന ബട്ടര്‍ സ്കോച്ച് പാല് കൂട്ട് ഒഴിച്ച് ഇലക്ട്രിക് മിക്സര്കൊണ്ട് അടിച്ച് സോഫ്റ്റാക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന പാനിലേക്ക് ഒഴിക്കുക. ഒരു വലിയ റോസ്റ്റിംഗ് പാനില്‍ കുറച്ച് ചൂടുവെള്ളമൊഴിച്ച് അതിലേക്ക് കേക്ക് കൂട്ട് നിറച്ചിരിക്കുന്ന പാന്‍ ഇറക്കി വയ്ക്കുക. ഇത് ഓവനില്‍ വച്ച് 1 1/2 മണിക്കൂര്‍ ബേക്ക് ചെയ്യുക. ശേഷം പാന്‍ സൂക്ഷിച്ച് വെളളത്തില്നിന്നെടുത്ത് ചൂടാറാന്‍ വയ്ക്കുക. 6 മണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.ഫ്രിഡ്ജില്നിന്നെടുത്ത ശേഷം കേക്കിനു മുകളില്‍ ക്യാരമല്‍ സോസ് ഒഴിച്ച് മാറ്റിവച്ച ബട്ടര്‍സ്കോച്ച് ചിപ്സ് കേക്കിനുമുകളില്‍ വിതറി അലങ്കരിച്ച് വിളമ്പാം.
3. ഈസി ഡോനട്ട്സ്
ആവശ്യമുള്ള സാധനങ്ങള്‍
പാല് - 1/2 കപ്പ്
യീസ്റ്റ് - 1 ടീസ്പൂണ്‍
പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍
മൈദ - 3 കപ്പ്
ബട്ടര്‍ ഉരുക്കിയത് - 2 ടേബിള്‍ സ്പൂണ്‍
മുട്ടയുടെ മഞ്ഞക്കരു - 2 മുട്ടയുടേത്
എണ്ണ - പാകത്തിന്
ചോക്ലേറ്റ് സോസ് തയാറാക്കാന്‍
ചോക്ലേറ്റ് ചിപ്സ് - 2 ടേബിള്‍ സ്പൂണ്‍
കൊക്കോ പൗഡര്‍ - 1 ടേബിള്‍ സ്പൂണ്‍
പഞ്ചസാരപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ - 1 ടേബിള്‍ സ്പൂണ്‍
വെള്ളം - 2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
പാല് ചൂടാക്കി യീസ്റ്റും പഞ്ചസാരയും ചേര്‍ത്ത് ഒരു മണിക്കൂര്‍ വയ്ക്കുക.
ഒരു ബൗളില്‍ മൈദയെടുത്ത് നടുവില്‍ ഒരു കുഴിയുണ്ടാക്കി പഞ്ചസാരയും, ഉരുക്കിയ ബട്ടറും മുട്ടയുടെ മഞ്ഞക്കരുവും പാലും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. മൂന്ന് മണിക്കൂര്‍ മാവ് പൊങ്ങാന്‍ വയ്്ക്കാം. ശേഷം മാവ് കുറേശ്ശെ എടുത്ത് ഉഴുന്നുവടയുടെ ആകൃതിയില്‍ പരത്തി എണ്ണയില്‍ വറുത്തുകോരിയെടുക്കുക.ചോക്ലേറ്റ് ചിപ്സ്, കൊക്കോ പൗഡര്‍, പഞ്ചസാരപ്പൊടി, വെള്ളം, ബട്ടര്‍ ഇവയെല്ലാം ഒരു സോസ്പാനിലെടുത്ത് പഞ്ചസാര അലിയുന്നതുവരെ ഇളക്കി ചൂടാക്കിയെടുക്കുക. ഡോനട്ട്സ് ഇതില്‍ മുക്കിയെടുത്ത് വിളമ്പാം.
4. ബട്ടര്‍മില്‍ക്ക് ബേസില്‍
ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍ മില്‍ക്ക് - 1 കപ്പ്
ലെമണ്‍ ജ്യൂസ് - 1 കപ്പ്
ചീസ് - 1/2 കപ്പ്
ബേസില്‍ ലീഫ് - 1 1/2 ടീസ്പൂണ്‍
പഞ്ചസാര - പാകത്തിന്
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറില്‍ എല്ലാ ചേരുവകളും ഒന്നിച്ചെടുത്ത് അടിക്കുക. ഗ്ലാസിലേക്ക് ഐസ് ഇട്ട ശേഷം അടിച്ചുവച്ച ബട്ടര്‍മില്‍ക്ക് കൂട്ട് ഒഴിച്ച് വിളമ്പാം.
5. ഫ്ളഫി ഫ്രഞ്ച് ടോസ്റ്റ്
ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 1/4 കപ്പ്
പാല് - 1 കപ്പ്
ഉപ്പ് - 1 നുളള്
മുട്ട - 3 എണ്ണം
കറുവാപ്പട്ടപ്പൊടി - 1/2 ടീസ്പൂണ്‍
വാനില എസന്‍സ് - 1 ടീസ്പൂണ്‍
പഞ്ചസാരപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
ബ്രഡ്ഡ് - 12 എണ്ണം
തയാറാക്കുന്ന വിധം
മൈദ ഒരു ബൗളിലേക്ക് അരിച്ചിടുക. ഇതിലേക്ക് പാല് കുറേശ്ശെയായി ചേര്‍ത്ത് ഇളക്കി ഉപ്പും മുട്ടപൊട്ടിച്ചതും,കറുവാപ്പട്ടപ്പൊടിയും വാനില എസന്‍സും പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി ഓരോ ബ്രഡ്ഡ് സ്ളൈസും തയാറാക്കിവച്ച കൂട്ടില്‍ മുക്കി ടോസ്റ്റ് ചെയ്തെടുക്കാം. അല്‍പ്പം കറുവാപ്പട്ടപൊടിച്ചതു വിതറി പഴം അരിഞ്ഞതുവച്ച് അലങ്കരിച്ചു വിളമ്പാം.
6. ചൈനീസ് ആല്‍മണ്ട് കുക്കീസ്
ആവശ്യമുള്ള സാധനങ്ങള്‍
ഉപ്പില്ലാത്ത ബട്ടര്‍ - 1/2 കപ്പ്
പഞ്ചസാര പൊടിച്ചത് - 1/2 കപ്പ്
മുട്ട - 1 എണ്ണം
ആല്‍മണ്ട് എക്സ്ട്രാക്ട് - 1/2 ടീസ്പൂണ്‍
മൈദ - 1 1/2 കപ്പ്
ബേക്കിംഗ് സോഡ - 1/2 ടീസ്പൂണ്‍
ഉപ്പ് - 1/4 ടീസ്പൂണ്‍
ബദാം അലങ്കരിക്കാന്‍ കുറച്ച്
തയാറാക്കുന്ന വിധം
ഓവന് 175 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക.
ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് അടിച്ചുവയ്ക്കുക. മറ്റൊരു ബൗളില്‍ ബട്ടറും പഞ്ചസാരയുമെടുത്ത് ക്രീം പരുവത്തില്‍ അടിച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ മുട്ട അടിച്ചതും ആല്‍മണ്ട് എക്സ്ട്രാക്ടും ചേര്‍ത്ത് യോജിപ്പിച്ചെടുക്കാം. മൈദയും ഉപ്പും ബേക്കിംഗ് പൗഡറും ഒന്നിച്ച് യോജിപ്പിച്ച് ഒരു ബൗളിലേക്ക് അരിച്ചിടുക. ഇതിലേക്ക് ബട്ടര്‍ ചേര്‍ത്ത് അടിച്ചെടുക്കുക. കുക്കിംഗ് ഷീറ്റില്‍ ബട്ടര്‍ പുരട്ടി അല്‍പ്പം മൈദക്കൂട്ട് വച്ച് ഒരു ഗ്ലാസിന്റെ അടിവശംകൊണ്ട് പരത്തുക. ഓരോന്നിന്റേയും നടുവില്‍ ഓരോ ബദാം വച്ച് അലങ്കരിക്കാം. ബാക്കി വന്ന മുട്ട അടിച്ചതിലേക്ക് അര ടീസ്പൂണ്‍ വെള്ളം കൂടി ചേര്‍ത്ത് മിക്സ് ചെയ്ത് അത് ഓരോ കുക്കീസിന്റെയും മുകളില്‍ തേച്ചുപിടിപ്പിക്കുക. 14 മുതല്‍ 15 മിനിറ്റുവരെ ബേക്ക് ചെയ്തെടുക്കാം.
7. ക്രീമി ഗാര്‍ലിക് പാസ്ത വിത്ത് പര്മേസിയന് ചീസ്
ആവശ്യമുള്ള സാധനങ്ങള്‍
മക്രോണി - 500 ഗ്രാം
ക്രിസ്പി ടോപ്പിംഗിന്
ബട്ടര്‍ - 1 1/2 ടേബിള്‍ സ്പൂണ്‍
ബ്രഡ്ഡ് പൊടിച്ചത് - 2/3 കപ്പ്
സോസ് തയാറാക്കാന്‍
ബട്ടര്‍ - 1/4 കപ്പ്
വെളുത്തുള്ളി ചതച്ചത് - 4 എണ്ണം
മൈദ - 1/4 കപ്പ്
പാല് - 4 1/2 കപ്പ്
കോണ്‍ഫ്ളോര്‍ - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്, കുരുമുളക്ക് - പാകത്തിന്
വെജിറ്റബിള്‍ സ്റ്റോക്ക് പൗഡര്‍ - 1 ടേബിള്‍ സ്പൂണ്‍
ചെഡ്ഡാര് ചീസ്് - 3/4 കപ്പ്
പര്മേസിയന് ചീസ് ഗ്രേറ്റ് ചെയ്തത് - 1 കപ്പ് (രണ്ടായി പകുത്തുവയ്ക്കുക)
മൊസറല്ലാ ചീസ് - 6 ഔണ്‍സ്
തയാറാക്കുന്ന വിധം
പാസ്ത വേവിച്ച് വെള്ളത്തില്‍ കഴുകി മാറ്റിവയ്ക്കുക.
ഓവന് 190 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക.
ടോപ്പിംഗ് തയാറാക്കാന്‍
ഒരു പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ബട്ടര്‍ എടുത്ത് ചൂടാക്കി അതിലേക്ക് ബ്രഡ്ഡ് പൊടിച്ചത് ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കിയെടുത്ത് മാറ്റി വയ്ക്കുക.
സോസ് തയാറാക്കുന്ന വിധം
പാനില്‍ 1/4 കപ്പ് ബട്ടര്‍ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് 1 മിനിറ്റ് വഴറ്റുക. അതിലേക്ക് മൈദ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. തീ കുറച്ചുവച്ച് ഇതിലേക്ക് 4 കപ്പ് പാല് ചേര്‍ത്ത് കുറുകി കട്ടിയാകുന്നതുവരെ ഇളക്കുക. മറ്റൊരു പാത്രത്തിലേക്ക് കോണ്‍ പൗഡറും 1/2 കപ്പ് പാലും ചേര്‍ത്ത് ഇളക്കി സോസ് കട്ടിയാകുന്നതുവരെ ചൂടാക്കുക. ഇതിലേക്ക് ഉപ്പും കുരുമുളകും ചേര്‍ത്തിളക്കാം. അടുപ്പില്‍നിന്നിറക്കി ചെഡ്ഡാര് ചീസും 1/2 കപ്പ് പര്മേസിയന് ചീസും മൊസറല്ലോ ചീസും ചേര്‍ത്ത് ചീസ് ഉരുകുന്നതുവരെ ചൂടാക്കിയെടുക്കാം. ഇതിലേക്ക് പാസ്ത ചേര്‍ത്ത് ഇളക്കി യോജിപ്പിക്കാം. ശേഷം ബാക്കി വന്ന പര്മേസിയന് ചീസുകൂടി ചേര്‍ത്ത് ഓവനില്‍ വച്ച് 100 15 മിനിറ്റ് ബേക്ക് ചെയ്യാം..
റ്റോഷ്മ ബിജു വര്‍ഗീസ്