Monday, September 10, 2018 Last Updated 23 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Jan 2018 01.31 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2018/01/186482/Weeklyjokes240118.jpg

എസ്.ഐ വീട്ടമ്മയോട്:
നിങ്ങളെ സമ്മതിക്കണം. പാതിരായ്ക്കു വീട്ടില്‍ക്കയറിയ കള്ളനെ നിങ്ങള്‍ അടിച്ചു ശരിയാക്കിക്കളഞ്ഞല്ലോ.
വീട്ടമ്മ: അതൊരു അബദ്ധം പറ്റിയതാണ് സാര്‍... ഇവിടത്തെ പുള്ളിക്കാരന്‍ രാത്രി വൈകി കേറിവരുന്നതാണെന്ന് കരുതിപ്പോയി.
- സജീവ്, കോട്ടപ്പടി

*****

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ സുഹൃത്തിനോട്:
എന്റെ രക്തം കയറ്റിയ നിന്റെ മോനിപ്പോള്‍ കുഴപ്പമൊന്നുമില്ലല്ലോ, അല്ലേ?
സുഹൃത്ത്: വിട്ടുവീഴ്ചാമനോഭാവമുണ്ടായിരുന്ന അവനിപ്പോള്‍ 'ചില്ലറ' കാര്യങ്ങള്‍ക്കുവരെ എല്ലാവരുമായി സദാ വഴക്കാണ്.
- മുരളീധരന്‍, മനയ്ക്കപ്പടി

****

ഒരു മത്സരത്തില്‍ ആദര്‍ശദമ്പതികളായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഭാര്യയോട് പത്രപ്രതിനിധി:
എന്താണ് നിങ്ങളുടെ രണ്ടുപേരുടെയും സൗന്ദര്യരഹസ്യം?
ഭാര്യ: ഞാന്‍ ധാരാളം വെള്ളം കുടിക്കും. അതുപോലെ ഭര്‍ത്താവിനെയും വെള്ളം കുടിപ്പിക്കും.
- റോയ്‌ജോര്‍ജ്, നാഗാലാന്റ്

*****

uploads/news/2018/01/186482/Weeklyjokes240118a.jpg

ഒരാള്‍ ഡോക്ടറോട്:
ഡോക്ടറെന്താ അവിവാഹിതരെ മാത്രം ചികിത്സിക്കുന്നത്?
ഡോക്ടര്‍: ഞാനൊരു നട്ടെല്ലുരോഗവിദഗ്ദ്ധനാണ്.
- ജിജി, മാവൂര്‍

***

സീരിയല്‍ നടനോട് പോലീസുകാരന്‍:
ഹൊ... ഈ ശവത്തിനു കാവല്‍ നില്‍ക്കുന്ന ജോലി മടുത്തു.
നടന്‍: അപ്പോ എന്റെ കാര്യം സാറൊന്ന് ആലോചിച്ചു നോക്കിയേ... കഴിഞ്ഞ അഞ്ച് എപ്പിസോഡായി ഞാന്‍ ശവമായിട്ടാ അഭിനയിക്കുന്നത്. സംസ്‌കാരം എന്നായിരിക്കുമെന്ന് ആര്‍ക്ക
റിയാം.
- പ്രദീഷ്, റാന്നി

****

ലൈബ്രറിയില്‍ ചെന്ന ഒരുവന്‍:
ആത്മഹത്യചെയ്യാന്‍ നൂറുവഴികള്‍ എന്ന പുസ്തകം ഒന്നു തരാമോ?
ലൈേബ്രറിയന്‍: പറ്റില്ല. തന്നാല്‍ അതു തിരിച്ചുകിട്ടില്ല.
- രവിദാസ്, മുനമ്പം

****

uploads/news/2018/01/186482/Weeklyjokes240118b.jpg

രവിയോട് അയല്‍ക്കാരന്‍:
എടോ... ഭാര്യ തന്റെയാണെന്നു കരുതി ഇങ്ങനെ ഉപദ്രവിക്കാമോ? ഞങ്ങള്‍ക്ക് കിടന്നുറങ്ങണ്ടേ... പാതിരാത്രി രണ്ടുമണിക്കാണോ തല്ലുന്നത്? കുറച്ച് നേരത്തെ ആയിക്കൂടേ?''
രവി: അതിന് നേരത്തെ അവള്‍ വീട്ടില്‍ വന്നിട്ടു വേണ്ടേ...
- ബിനീഷ്, തൃശൂര്‍

***

അമ്പലത്തിനടുത്തുവച്ച് ശാരദ രാധയോട്:
രാധേ, നീ ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് മനമുരുകി പ്രാര്‍ഥിക്കുന്നതു കണ്ടല്ലോ. എന്താ പ്രാര്‍ഥിച്ചത്?''
രാധ: മതിലിനു വെളിയില്‍ വച്ച പുതിയ ചെരുപ്പ് അവിടെത്തന്നെ കാണണേന്ന്.
- കണ്ണന്‍, പുഴവാത്

Ads by Google
Ads by Google
Loading...
TRENDING NOW