Friday, November 16, 2018 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Jan 2018 11.45 AM

പെട്രോളും ഡീസലും ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയത് ബിജെപി ഭരണത്തില്‍ ; ഡിസംബറില്‍ കൂടിയത് 3.31 രൂപ ; മുംബൈയില്‍ പെട്രോള്‍വില ലിറ്ററിന് 80 രൂപ...!!

uploads/news/2018/01/186461/petrol.jpg

ന്യൂഡല്‍ഹി: ഇന്ധനവില സര്‍വകാല റെക്കോഡിലേക്ക് നീങ്ങുന്നതിനെ തുടര്‍ന്ന് ജനരോഷം ശക്തമാകുന്നതിനിടയില്‍ പുതിയ ബജറ്റില്‍ നികുതി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. പുതിയ വില നിലവാരം അനുസരിച്ച് മുംബൈയില്‍ പെട്രോളിന് വില 80 രൂപ വരെ എത്തിയ സ്ഥിതിയില്‍ പെട്രോളും ഡീസലും ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയത് ബിജെപി കേന്ദ്രഭരണം കയ്യാളാന്‍ തുടങ്ങിയത് മുതലാണെന്ന ആരോപണത്തില്‍ ഉഴറുകയാണ് കേന്ദ്ര സര്‍ക്കാര്‍.

കൊല്‍ക്കത്തയിലും ചെന്നൈയിലും നില നില്‍ക്കുന്ന വില നിലവാരം ഡല്‍ഹിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ വ്യത്യാസമാണ് കാണിക്കുന്നത്. കൊല്‍ക്കത്തയിലും ചെന്നൈയിലും പെട്രോള്‍ ലിറ്ററിന് 75 രൂപയും ഡീസലിന് 66 രൂപയുമാണ്. ഡല്‍ഹിയില്‍ ഇത് യഥാക്രമം 72.23 രൂപ പെട്രോളിനും 63 രൂപ ഡീസലിനുമാണ്. പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയ്ക്ക് കീഴിലേക്ക് കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഇളവുകള്‍ നേടുകയാണ് ഉത്തമമെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കുന്നില്ല. അതേസമയം തന്നെ ബിജെപി സര്‍ക്കാര്‍ തങ്ങളുടെ കാലത്ത് ഒരു തവണ മാത്രം എക്‌സൈസ് നികുതി കുറച്ചപ്പോള്‍ ഒമ്പതു തവണയാണ് വില കൂട്ടിയത്. 2017 ല്‍ ലിറ്ററിന് രണ്ടു രൂപ എക്‌സൈസ് ഡ്യൂട്ടി ബിജെപി കുറച്ചപ്പോള്‍ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 70.88 രൂപയായിരുന്നു. ഡീസലിന് 59 രൂപയും.

ഡിസംബര്‍ പകുതിയോടെ പെട്രോളിന് മൂന്ന് രൂപയും ഡീസലിന് നാലൂ രൂപയ്ക്കും മുകളിലേക്കാണ് വില കയറിയത്. കേരളത്തില്‍ പെട്രോള്‍ വില 75 നും 76 നും ഇടയില്‍ ഈടാക്കുമ്പോള്‍ ഡീസലിന് 67 നും 68 നും ഇടയിലാണ്. ഡിസംബറില്‍ പെട്രോളിന് 3.31 രൂപ കൂടിയപ്പോള്‍ എക്‌സൈസ് നികുതി 19.48 രൂപയാണ് ഈടാക്കുന്നത്. ഡീസലിന് 4.86 രൂപ കൂടിയപ്പോള്‍ എക്‌സൈസ് നികുതി 15.33 രൂപയായി. ഇതിന് പുറമേയാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മൂല്യവര്‍ദ്ധിത നികുതി നിരക്കും വരുന്നത്. പെട്രോള്‍, ഡീസല്‍ നികുതി ഉയര്‍ത്തിയതിലൂടെ കേന്ദ്രത്തിന്റെ അധിക നികുതി വരുമാനം 211 ശതമാനമായി വര്‍ദ്ധിച്ചു.

Ads by Google
Wednesday 24 Jan 2018 11.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW