Thursday, September 13, 2018 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Jan 2018 11.17 AM

ജയസൂര്യയുടെ വീട്ടിലെ വേലക്കാരിയാണ് ജയറാമിന്റെ വീട്ടില്‍ പോകണമെന്ന് പറഞ്ഞ് ടാക്‌സി വിളിച്ചു: കോഴിക്കോട് നിന്ന് എറണാകുളത്തെത്തിച്ച ടാക്‌സി ഡ്രൈവറെ കാത്തിരുന്നത്

uploads/news/2018/01/186452/taxi.jpg

കോഴിക്കോട്: ജയസൂര്യയുടെ വീട്ടിലെ ജോലിക്കാരിയാണെന്ന് പറഞ്ഞ് ടാക്‌സി വിളിച്ച ശേഷം ഡ്രൈവറെ പറ്റിച്ച് യുവതി മുങ്ങി. കോഴിക്കോട് നിന്ന് എറണാകുളത്തേയ്ക്ക് ദീര്‍ഘ ഓട്ടം കിട്ടിയതിന്റെ സന്തോഷത്തില്‍ ഓട്ടം തുടങ്ങിയ ടാക്‌സി ഡ്രൈവര്‍ പറമ്പില്‍ ബസാര്‍ സ്വദേശി ഷിനോജിന് നഷ്ടമായത് 8000 രൂപ. പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് തിരികെ പോകാനുള്ള പെട്രോള്‍ അടിക്കാനുള്ള പൈസ പോലും ഇല്ലാതെ വിഷമിച്ച ഷിനോജിനെ എറണാകുളത്തെ ഡ്രൈവര്‍മാരാണ് പണം നല്‍കി സഹായിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടു മണിയോടെ കോഴിക്കോട് റയില്‍വേ സ്‌റ്റേഷന് മുന്നില്‍ നിന്നാണ് യുവതി ടാക്‌സി പിടിച്ചത്. മുപ്പതു വയസ്സിന് താഴെ പ്രായം തോന്നിക്കുന്ന സ്ത്രീയോടൊപ്പം അഞ്ച് വയസ്സ് തോന്നിക്കുന്ന രണ്ട് കുട്ടികളുമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ എറണാകുളത്ത് എത്തിയപ്പോള്‍ പാലാരിവട്ടത്തുള്ള ജയറാമിന്റെ വീട്ടിലേയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സൃരക്ഷാ ജീവനക്കാര്‍ കടത്തി വിട്ടില്ല. രാവിലെ എട്ടു മണിയോടെ ജയറാം പുറത്തു വന്ന് യുവതിയോട് സംസാരിക്കുകയും പരിചയമില്ലാത്തതിനാല്‍ പറഞ്ഞയയ്ക്കുകയുമായിരുന്നു. എന്നാല്‍ താന്‍ ജയസൂര്യയുടെ വീട്ടില്‍ ജോലിക്ക് നിന്നതാണെന്നും കുറച്ച് പണത്തിന് ആവശ്യം വന്നപ്പോള്‍ ജയറാമിനോട് ചോദിക്കാന്‍ ജയസൂര്യ പറഞ്ഞെന്നുമാണ് യുവതി ഡ്രൈവറോട് പറഞ്ഞിരുന്നത്. ജയറാമിനെ തനിക്ക് നേരിട്ട് പരിചയമില്ലെന്നും പറഞ്ഞിരുന്നു.

പിന്നീട് ഇവര്‍ ആവശ്യപ്പെട്ട പ്രകാരം പാലാരിവട്ടത്തെ പിഒസിയിലേയ്ക്ക് വണ്ടി പോയി. അവിടെയെത്തി രണ്ടു മിനിറ്റിനകം തിരിച്ചു വരാമെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. എന്നാല്‍ നാലു മണിക്കൂറോളം തിരഞ്ഞിട്ടും വന്നില്ല. സ്ഥാപനത്തിലുള്ളവര്‍ യുവതിയേക്കുറിച്ച് യാതാരു അറിവുമില്ലെന്നാണ് പറഞ്ഞത്. 290 കിലോ മീറ്ററാണ് യുവതിക്കു വേണ്ടി ഓടിയത്. 8000 രൂപയുടെ ഓട്ടമാണിതെന്ന് ഷിനോജ് പറഞ്ഞു. യുവതി കാറില്‍ മറന്നു വെച്ച ബാഗ് പോലീസിന് കൈമാറി. തിരിച്ച് കോഴിക്കോട്ടെത്തിയ ഷിനോജ് ടൗണ്‍ പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW