Tuesday, November 06, 2018 Last Updated 14 Min 52 Sec ago English Edition
Todays E paper
Ads by Google
എം. ആര്‍. കൃഷ്ണന്‍
Wednesday 24 Jan 2018 11.05 AM

സി.പി.ഐ. യു.ഡി.എഫില്‍ പോയാല്‍ പോകട്ടെ; മാണിക്കെതിരേയുള്ള അഴിമതി ആരോപണം നിസ്സാരം; അധികാരത്തിന് വേണ്ടി ആദര്‍ശം വില്‍ക്കുന്ന സി.പി.ഐ.യെ അവഗണിക്കാന്‍ സി.പി.എം

എക്കാലത്തും ഇതുപോലെ അധികാരത്തിന് വേണ്ടി ആദര്‍ശം വിറ്റ ചരിത്രമാണ് സി.പി.ഐയക്കുള്ളത്. ഡാങ്കേയുടെ കാലംമുതല്‍ അതിനുള്ള വ്യക്തമായ തെളിവുകളുമുണ്ട്. അടിയന്തിരാവസ്ഥയെപ്പോലും പിന്തുണച്ച് ആ സമയത്തുപോലും അധികാരത്തിന്റെ ശീതളിമയില്‍ രമിച്ച ചരിത്രമാണ് സി.പി.ഐക്കുള്ളത്. അതുകൊണ്ടുതന്നെ അവരുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ കാര്യമായി മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന സി.പി.എമ്മിനുള്ളത്.
CPM , CPI

.

തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സി.പി.ഐയുടെ നിലപാട് ഇരട്ടത്താപ്പെന്ന് സി.പി.എം. അതുകൊണ്ടുതന്നെ സ്വന്തം പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടുവാന്‍ മറ്റുള്ളവരെ പ്രതിക്കൂട്ടിലാക്കുന്ന സി.പി.ഐ പൂര്‍ണ്ണമായി അവഗണിക്കാനും നീക്കം. കേരള കോണ്‍ഗ്രസു(എം) മായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി അണികളുടെ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ നീങ്ങാനും സി.പി.എം തയാറെടുക്കുന്നു. സി.പി.ഐക്ക് ഇനി നേരിട്ട് മറുപടി നല്‍കുന്നതിന് പകരം മാണിയെക്കൊണ്ട് തക്കസമയത്ത് വേണ്ടത് കൊടുക്കാനുള്ള നീക്കവും സജീവമാണ്.

കോണ്‍ഗ്രസുമായി ബന്ധം വേണമെന്ന് നാഴികയ്ക്ക് നാന്നൂറുവട്ടം ആവര്‍ത്തിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിക്ക് കേരള കോണ്‍ഗ്രസിനെക്കുറിച്ച് പറയാന്‍ യാതൊരു അര്‍ഹതയുമില്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തല്‍. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയുടെ ആയിരത്തിലൊരു അംശത്തിന്റെ ആരോപണം പോലും ഇവിടെ മാണിക്കെതിരെ ഉണ്ടായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി നടത്തിയവരുമായി കൂട്ടുകൂടണമെന്ന് പറയുന്നവര്‍ ഇവിടെ അതിന്റെ പതിനായിരത്തിലൊന്ന് അംശം പോലും പറയാനില്ലാത്തവരെ അഴിമതിക്കാരെന്ന് വിളിക്കുന്നത് സി.പി.ഐയുടെ ഇരട്ടത്താപ്പാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന്റെ സാമ്പത്തികനയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശക്തമായ പ്രതിഷേധം തീര്‍ത്തിരുന്നവരാണ് ഇടതുകക്ഷികള്‍ പൊതുവേ. അധികാരം സ്വപ്നം കണ്ടുകൊണ്ട് കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ നടത്തുന്ന ഏതൊരുശ്രമവും ഇടതുമുന്നണിയെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പും സി.പി.എം നല്‍കുന്നു.

എക്കാലത്തും ഇതുപോലെ അധികാരത്തിന് വേണ്ടി ആദര്‍ശം വിറ്റ ചരിത്രമാണ് സി.പി.ഐയക്കുള്ളത്. ഡാങ്കേയുടെ കാലംമുതല്‍ അതിനുള്ള വ്യക്തമായ തെളിവുകളുമുണ്ട്. അടിയന്തിരാവസ്ഥയെപ്പോലും പിന്തുണച്ച് ആ സമയത്തുപോലും അധികാരത്തിന്റെ ശീതളിമയില്‍ രമിച്ച ചരിത്രമാണ് സി.പി.ഐക്കുള്ളത്. അതുകൊണ്ടുതന്നെ അവരുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ കാര്യമായി മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന സി.പി.എമ്മിനുള്ളത്. ഇടതുമുന്നണിയില്‍ തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമെന്ന്കരുതി എക്കാലത്തും ആ മുന്നണിയെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന് തുരങ്കംവച്ചവരുമാണ് സി.പി.ഐ അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങള്‍ക്ക് വില നല്‍കേണ്ടതില്ലെന്നാണ് സി.പി.എമ്മിലെ പൊതുവികാരം.

ഇടതുമുന്നണിവിട്ടുപോകാന്‍ സി.പി.ഐ തയാറായാല്‍ പോലും അതിനെ എതിര്‍ക്കേണ്ടതില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്. ഇടതുമുന്നണി വിട്ട് യു.ഡി.എഫില്‍ ചേക്കേറിയ ഇടതുപക്ഷകക്ഷികളുടെ അവസ്ഥതന്നെയായിരിക്കും സി.പി.ഐക്കും ഉണ്ടാകുക. സി.പി.ഐയെ വിശ്വസിക്കാതെ കേരളത്തില്‍ സ്വന്തം നിലയില്‍ പാര്‍ട്ടിയുടെ ശക്തിവര്‍ദ്ധിപ്പിക്കുന്നതിനുള്ളനീക്കം നടത്തണമെന്ന ചിന്തയും സി.പി.എമ്മിലുയര്‍ന്നിട്ടുണ്ട്. സംസ്ഥാനസമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുകയും ചെയ്യും.

Ads by Google
എം. ആര്‍. കൃഷ്ണന്‍
Wednesday 24 Jan 2018 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW