Tuesday, January 23, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Jan 2018 12.52 PM

സിനിമയ്‌ക്കെതിരേ യുദ്ധം ചെയ്യാതെ സംസ്ഥാനത്ത് ക്രമസമാധാന പരിപാലനം ശരിയാക്കുക ; പത്മാവതി സിനിമയ്‌ക്കെതിരേ രാജസ്ഥാനും മദ്ധ്യപ്രദേശം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

uploads/news/2018/01/186156/pathmavathy-supremcourt.jpg

ന്യൂഡല്‍ഹി: പത്മാവതി സിനിമ റിലീസ് ചെയ്യാന്‍ കേവലം ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ സിനിമ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തി മദ്ധ്യപ്രദേശും രാജസ്ഥാനം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നേരത്തേ സിനിമ നിരോധിക്കാന്‍ ഈ സംസ്ഥാനങ്ങള്‍ എടുത്ത തീരുമാനം നിരോധിച്ച സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

സിനിമ പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അതിനായി ക്രമസമാധാന നില പരിപാലിക്കാനുള്ള നടപടികള്‍ എടുക്കണമെന്നും സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിവവാദ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ വലിയ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നായിരുന്നു രണ്ടു സംസ്ഥാനങ്ങളും സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. സംസ്ഥാനങ്ങള്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ശേഷം സിനിമ നിരോധിക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. മദ്ധ്യപ്രദേശും രാജസ്ഥാനും ഇന്നലെയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.

ക്രമസമാധാന പരിപാലനം തങ്ങളുടെ ഭരണഘടനാദൗത്യമാണെന്നും സിനിമ പ്രദര്‍ശിപ്പിച്ച ശേഷം ക്രമസമാധാന പാലനത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ദൗത്യത്തിനിടയില്‍ ഉണ്ടാകുന്ന അനാവശ്യ സംഭവങ്ങള്‍ ഉണ്ടാവാനിടയുണ്ടെന്നും ഹര്‍ജിയില്‍ രണ്ടു സംസ്ഥാനങ്ങളും വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം സംസ്ഥാനങ്ങളുടെ സമാധാനം വിഷയമാക്കാതെ സിനിമയ്ക്ക് അനുമതി കൊടുത്ത സെന്‍സര്‍ബോര്‍ഡിനെയു വിമര്‍ശിച്ചിരുന്നു.

രാജസ്ഥാന്‍, ഗുജറാത്ത്, മദ്ധ്യപ്രദേശം, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് കൊണ്ടുവന്ന നിരോധനം കഴിഞ്ഞ വ്യാഴാഴ്ചയാണ് സുപ്രീംകോടതി നീക്കിയത്. നിരോധനം നീക്കാന്‍ ആവശ്യപ്പെട്ട് സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ക്രമസമാധാന പാലനം കാര്യക്ഷമമായി നടത്താന്‍ വേണ്ടിയാണെന്നും അത് കോടതിയുടെ പണിയല്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. പ്രതിഷേധത്തിനിടയിലും ജനുവരി 25 ന് സിനിമ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW