Sunday, June 09, 2019 Last Updated 26 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 22 Jan 2018 06.01 PM

ഇപ്പൊ മനസ്സിലായി 'രൂപ താ' എന്നാണു ഇവര്‍ പറയുന്നതെന്ന്...ജോയ് മാത്യൂവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

uploads/news/2018/01/185901/facebook.jpg

നിലപാടുകള്‍ പലപ്പോഴും വിളിച്ചു പറയുന്നയാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു. സാമൂഹിക പ്രസക്തിയാര്‍ന്ന വിഷയങ്ങളില്‍ ഇടപെടുന്നതിനും ശക്തമായ അഭിപ്രായം രേഖപ്പെടുത്തുന്നതിനും പലപ്പോഴും താരം ശ്രമിക്കാറുമുണ്ട്.

ഇപ്പോഴിതാ രൂപതകള്‍ക്കെതിരെ പരിഹാസവുമായിട്ടാണ് ജോയ് മാത്യു രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം രൂപതകള്‍ക്കെതിരെ പരിഹാസമായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇടവക എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കും
മനസ്സിലാക്കാന്‍ എളുപ്പമുണ്ടായിരുന്നു
എന്നാല്‍
രൂപതാ
അതിരൂപതാ
എന്നൊക്കെ കേട്ടപ്പോള്‍ ആദ്യം ഒന്നും മനസ്സിലായില്ല
ഇപ്പൊ മനസ്സിലായി 'രൂപ താ '
എന്നാണു
ഇവര്‍ പറയുന്നതെന്ന്-
ഞാന്‍ ഒരു രൂപ പോലും
തരില്ല കാരണം ഞാന്‍
ഒരു രൂപതയിലും
ഇല്ല -
മാത്രമല്ല ഇവര്‍ പറയുന്ന ആളേ അല്ല നമ്മുടെ യേശു
നമ്മുടെ യേശു
കയ്യില്‍ ചമ്മട്ടിയുമായി വന്ന് ദേവാലയങ്ങളിലിരിക്കുന്ന കള്ളക്കച്ചവടക്കാരെ
അടിച്ചോടിക്കുന്നവനാണു-
നമ്മുടെ യേശുവിനു സഞ്ചരിക്കാന്‍ കഴുതപ്പുറം
അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാര്‍ക്ക് സഞ്ചരിക്കാന്‍ വോള്‍വോ
എന്നിട്ടും
പറയുന്നു രൂപ താ....രൂപ താ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW