Monday, January 22, 2018 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 22 Jan 2018 07.24 AM

നിരത്തുകളില്‍ ചോരക്കറ, പരുക്കേറ്റ മൃഗങ്ങളും; വെടിയേറ്റ ചുവരുകള്‍ സാധാരണ കാഴ്ച; 18,000 പേര്‍ ഉണ്ടായിരുന്ന അര്‍ണിയ പട്ടണം പ്രേതനഗരം

uploads/news/2018/01/185791/kashmir.jpg

ആര്‍.എസ്. പുര (ജമ്മു): നിരത്തുകളില്‍ ചോരക്കറയും പരുക്കേറ്റ മൃഗങ്ങളും വീടുകളില്‍ പൊട്ടിയ ജനാലകളും വെടിയുണ്ടയേറ്റ ചുവരുകളും സാധാരണ കാഴ്ചയായി. പാകിസ്താനു തിരിച്ചടി നല്‍കുന്നതിനായി ഗ്രാമങ്ങളിലും നെല്‍പാടങ്ങളിലുമെല്ലാം ബി.എസ്.എഫ്. ജവാന്‍മാര്‍ സുരക്ഷിതസ്ഥാനങ്ങള്‍ തേടുന്നു. വീടുകളില്‍ തുടരാന്‍ തീരുമാനിച്ചവര്‍പോലും രണ്ടുദിവസമായി പാക് ഷെല്ലിങ് രൂക്ഷമായതോടെ സ്ഥലം വിടുകയാണ്. ആളും അനക്കവുമില്ലാതെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍.

പാകിസ്താന്റെ ഷെല്ലാക്രമണം ഭയന്ന് ഇന്ത്യന്‍ ഗ്രാമങ്ങളില്‍നിന്നു പലായനം ചെയ്തത് അരലക്ഷത്തോളം പേര്‍. 18,000 പേര്‍ അധിവസിച്ചിരുന്ന അര്‍ണിയ പട്ടണം പ്രേതനഗരം പോലെ വിജനം. സമീപഗ്രാമങ്ങളില്‍ വീടുകാവലിനും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനുമായി ഏതാനും പേര്‍ മാത്രമാണു ജീവന്‍ പണയംവച്ചു കഴിയുന്നത്. 1965-ലെയും 1971-ലെയും യുദ്ധത്തിനുശേഷം ആദ്യമായാണ് അതിര്‍ത്തി ഇത്രയും സംഘര്‍ഷഭരിതമാകുന്നതെന്നു മുതിര്‍ന്ന ഗ്രാമവാസികള്‍ ഓര്‍മിച്ചു.

ജമ്മു, സാംബ, കത്വാ, രജൗരി, പൂഞ്ച് ജില്ലകളിലെ അതിര്‍ത്തിമേഖലയിലും നിയന്ത്രണരേഖയിലും കഴിഞ്ഞ ബുധനാഴ്ചയാണു പാക് റേഞ്ചേഴ്‌സ് രൂക്ഷമായ വെടിവയ്പ്പും ഷെല്ലാക്രമണവും തുടങ്ങിയത്. ആക്രമണത്തില്‍ ഇതുവരെ ആറു സാധാരണക്കാരും അഞ്ചു ജവാന്‍മാരും കൊല്ലപ്പെട്ടു. 50 സാധാരണക്കാര്‍ ഉള്‍പ്പെടെ 60 പേര്‍ക്കു പരുക്കേറ്റു. ജമ്മു മേഖലയിലെ മുന്നൂറോളം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ താല്‍ക്കാലികമായി പൂട്ടി. യുദ്ധഭൂമിയില്‍ എന്ന പോലെയാണു തങ്ങള്‍ കഴിഞ്ഞുകൂടുന്നതെന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ ശേഷിച്ചവര്‍ പറയുന്നു.

സദാസമയവും മോര്‍ട്ടാര്‍ ബോംബുകള്‍ പൊട്ടുന്നതിന്റെയും ഓട്ടോമാറ്റിക് തോക്കുകളില്‍നിന്നു നിറയൊഴിക്കുന്നതിന്റെയും ശബ്ദം മാത്രം. നിയന്ത്രണരേഖ കടന്നുള്ള പാക് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതില്‍ ആറു ഗ്രാമവാസികളും മൂന്ന് െസെനിക ഉദ്യോഗസ്ഥരും രണ്ട് ബി.എസ്.എഫ് ഉദ്യേഗസ്ഥരുമാണ്. ഒരു ബി.എസ്.എഫ് ഉദ്യേഗസ്ഥനും ഒരു പെണ്‍കുട്ടിയും വ്യാഴാഴ്ച നടന്ന പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ രണ്ട് ഗ്രാമവാസികളും ഒരു ബി.എസ്.എഫ് ഉദ്യേഗസ്ഥനും ഒരു ജവാനും കൊല്ലപ്പെടുകയും 40 പേര്‍ക്കു പരുക്കേല്‍ക്കുയും ചെയ്തിരുന്നു. ശനിയാഴച മൂന്നു ഗ്രാമവാസികളും ഒരു ജവാനും കൊല്ലപ്പെട്ടു.

അതിര്‍ത്തികടന്നുള്ള പാകിസ്താന്‍ െസെന്യത്തിന്റെ വെടിവയ്പ്പില്‍ പരുക്കേറ്റ ജവാന്‍ കൊല്ലപ്പെട്ടു. ഇതോടെ വ്യാഴാഴ്ച തുടങ്ങിയ പാക് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. കഴിഞ്ഞദിവസം രാത്രിയില്‍ പൂഞ്ച് ജില്ലയിലെ മന്‍കോട്ടിലുണ്ടായ പാക് വെടിവയ്പ്പില്‍ പരുക്കേറ്റ ജവാന്‍ സി.കെ. റോയി ആണു മരിച്ചത്. ഇദ്ദേഹം െസെനികാശുപത്രിയില്‍ ചികിത്സയിലായിരുന്നു. 16 പേര്‍ക്കു പരുക്കേറ്റു. അതേസമയം, തുടര്‍ച്ചയായ നാലാം ദിവസവും നിയന്ത്രണരേഖയില്‍ പാക് െസെന്യം കനത്ത ആക്രമണം നടത്തി.

നൗഷേര, രാജൗരി, അഖ്‌നൂര്‍ സെക്ടറുകളിലാണ് ഷെല്ലാക്രമണമുണ്ടായത്. രാജൗരി ജില്ലയിലെ ഭവാനി, കരാലി, സെദ്, നൂംബ്, ഷേര്‍മക്‌രി മേഖലകളില്‍ ഇന്നലെ െവെകിട്ടാണ് പാകിസ്താന്‍ ആക്രമണമഴിച്ചുവിട്ടതെന്നു ജില്ലാ കലക്ടര്‍ ഷാഹിദ് ഇഖ്ബാല്‍ ചൗധരി പറഞ്ഞു.

Ads by Google
TRENDING NOW