Tuesday, May 22, 2018 Last Updated 58 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jan 2018 07.19 PM

എസ്‌ഐയുടെ ആത്മഹത്യാകുറിപ്പില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും പേരുകള്‍

police, hang death, kochi

കൊച്ചി: എറണാകുളത്ത് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എസ്‌ഐയുടെ ആത്മഹത്യാ കുറിപ്പില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പേരുകള്‍. നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ ഗോപകുമാറി (40) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

ജോലിയില്‍ കടുത്ത സമ്മര്‍ദം നേരിട്ടതിശന തുടര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ഗോപകുമാര്‍ കത്തില്‍ സൂചിപ്പിച്ചതായാണ് സൂചന. സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

തിരുവനന്തപുരം സ്വദേശിയാണ് ഗോപന്‍ കുമാര്‍. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒരു മാസത്തിനിടെ ഇതു രണ്ടാമത്തെ ആത്മഹത്യ. ജനുവരി ആദ്യവാരം കടവന്ത്ര സ്‌റ്റേഷനില്‍ എ.എസ്.ഐ തൂങ്ങി മരിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW