Saturday, September 22, 2018 Last Updated 39 Min 40 Sec ago English Edition
Todays E paper
Ads by Google
ആര്‍. സുരേഷ്
Sunday 21 Jan 2018 08.19 AM

പഞ്ചിങ്ങില്‍ പ്രതിഷേധം; നിയമസഭാ സമ്മേളനക്കാലത്തും ജോലി ഓഫീസ് സമയത്തു മാത്രമെന്ന് ജീവനക്കാര്‍

uploads/news/2018/01/185563/secrateriat.jpg

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഒരുദിനം ശേഷിക്കേ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ നിസ്സഹകരണത്തിലേക്ക്. സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പഞ്ചിങ്, കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) തുടങ്ങിയ വിഷയങ്ങളിലാണു പ്രതിഷേധം.

സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നിര്‍ബന്ധമാക്കിയ സ്ഥിതിക്കു നിയമസഭാ സമ്മേളനം ആരംഭിച്ചാലും രാവിലെ 10.15 മുതല്‍ െവെകിട്ട് അഞ്ചുവരെയേ ജോലി ചെയ്യൂവെന്ന നിലപാടിലാണു സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍. ജീവനക്കാരുടെ ഈ കടുംപിടിത്തം നടപ്പായാല്‍ നിയമസഭാ സമ്മേളനം താറുമാറാകും. നിയമസഭാ സെക്രട്ടേറിയറ്റില്‍ മാത്രമല്ല, സംസ്ഥാന സെക്രട്ടേറിയറ്റിലും ജീവനക്കാര്‍ അധികസമയം ജോലി ചെയ്താലേ നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ച് നിയമസഭാ സമ്മേളനം മുന്നോട്ടു കൊണ്ടുപോകാനാകൂ. സമ്മേളനം തുടങ്ങിയാല്‍ മിക്ക വകുപ്പുകളിലും ജീവനക്കാര്‍ രാത്രി െവെകിയും പണിയെടുക്കാറുണ്ട്. എന്നാല്‍, പഞ്ചിങ് കര്‍ശനമാക്കിയതിനാല്‍ എല്ലാം നിയമപരമായി മതിയെന്ന പ്രതിഷേധ നിലപാടിലാണിവര്‍. പഞ്ചിങ് സമയത്തിനപ്പുറം ജോലി ചെയ്യണമെങ്കില്‍ ഓവര്‍െടെം പ്രതിഫലം അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

നിയമസഭയില്‍ സാമാജികര്‍ ഉന്നയിക്കുന്ന നൂറുകണക്കിന് ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ മന്ത്രിമാര്‍ക്കു യഥാസമയം വിവരങ്ങള്‍ ലഭ്യമാക്കേണ്ടതു സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളാണ്. ചോദ്യോത്തരത്തിനു പുറമേയാണ് ഉപക്ഷേപങ്ങളും ശ്രദ്ധക്ഷണിക്കലും അടിയന്തരപ്രമേയങ്ങളും. അടിയന്തരപ്രമേയ നോട്ടീസിന് ഉടന്‍ മറുപടി തയാറാക്കിക്കൊടുക്കേണ്ട ബാധ്യതയും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കാണ്. താഴേത്തട്ടിലുള്ള ജീവനക്കാര്‍ നിസ്സഹകരിച്ചാല്‍ അണ്ടര്‍ സെക്രട്ടറി മുതല്‍ സ്‌പെഷല്‍ സെക്രട്ടറി വരെയുള്ള ഉന്നതോദ്യോഗസ്ഥരും കുടുങ്ങും.

Ads by Google
ആര്‍. സുരേഷ്
Sunday 21 Jan 2018 08.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW