Sunday, August 12, 2018 Last Updated 12 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jan 2018 08.12 AM

ട്രെയിനില്‍ ഇതരസംസ്ഥാനക്കാര്‍ വാങ്ങിക്കൊടുത്ത ചായ കുടിച്ചു; അബോധാവസ്ഥയിലായ അമ്മയ്ക്കും മകള്‍ക്കും ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു

uploads/news/2018/01/185562/train.jpg

കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ അമ്മയ്ക്കും മകള്‍ക്കും മയക്കുമരുന്നു കലര്‍ത്തിയ ചായനല്‍കി പത്തരപ്പവനും പണവും കവര്‍ന്നു. മൂവാറ്റുപുഴ അഞ്ചല്‍പ്പെട്ടി നെല്ലിക്കുന്നേല്‍ സെബാസ്റ്റിയന്റെ ഭാര്യ ഷീലാ സെബാസ്റ്റിയന്‍ (58), മകള്‍ ചിക്കു മരിയ സെബാസ്റ്റിയന്‍ (20) എന്നിവരാണ് ഇന്നലെ െവെകിട്ട് കോട്ടയത്ത് എത്തിയ ശബരി എക്‌സ്പ്രസില്‍ കവര്‍ച്ചയ്ക്കിരയായത്. പത്തരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍, രണ്ടു മൊെബെല്‍ ഫോണുകള്‍, 18,000 രൂപ, നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളടങ്ങുന്ന ബാഗ് എന്നിവയാണ് അപഹരിച്ചത്.

നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ചിക്കു ഐ.ഇ.എല്‍.ടി.എസിനു പഠിക്കുകയാണ്. മകളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കുശേഷം സെക്കന്തരാബാദില്‍ നിന്നു വെള്ളിയാഴ്ച െവെകിട്ട് ശബരി എക്‌സ്പ്രസിലെ എസ്-8 കമ്പാര്‍ട്ട്‌മെന്റിലാണ് ഇരുവരും കയറിയത്. ആലുവയ്ക്കു ടിക്കറ്റ് എടുത്തു. തൊട്ടടുത്ത സീറ്റില്‍ ഇതരസംസ്ഥാനക്കാരായ മൂന്നുപേര്‍ ഉണ്ടായിരുന്നെന്ന് ഇവര്‍ പോലീസിനു മൊഴി നല്‍കി. വെള്ളിയാഴ്ച െവെകിട്ടും ഇന്നലെ രാവിലെ ട്രെയിന്‍ സേലത്തുനിന്നു പുറപ്പെട്ടശേഷവും ഇതരസംസ്ഥാനക്കാര്‍ ചായ വാങ്ങി നല്‍കിയിരുന്നു. ഇന്നലെ രാവിലെ ചായ കുടിച്ചതിനുപിന്നാലെ ഇരുവരും അബോധാവസ്ഥയിലായി. കോട്ടയത്തെത്താറായപ്പോള്‍ ടി.ടി.ഇയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. തുടര്‍ന്ന് റെയില്‍വേ പോലീസ് എത്തി ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ബോധം തിരികെ ലഭിച്ച ഇരുവരുടെയും മൊഴിയെടുത്തതോടെയാണ് മോഷണവിവരം അറിയുന്നത്. ഷീലയുടെ സ്വര്‍ണമാല, വള, മോതിരം എന്നിവയും മകളുടെ ഒന്നരപവന്‍ തൂക്കം വരുന്ന മാലയും രണ്ടുപാദസരങ്ങളുമാണ് നഷ്ടമായത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW