Sunday, July 21, 2019 Last Updated 41 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jan 2018 04.49 PM

ജീവിതസായാഹ്നത്തിലും നിലയ്ക്കാത്ത വരുമാനം പദ്ധതിയിടാം

വിരമിക്കലിന് വേണ്ടിയുള്ള സേവിംഗ്‌സുകള്‍ പരമപ്രധാനമാണ്. ഇതിനൊപ്പം പ്രധാനമാണ് നമ്മള്‍ സമ്പാദിക്കുന്ന സമയത്ത് ചെയ്യുന്ന സേവിംഗ്‌സുകള്‍ സുരക്ഷിതമായും ബുദ്ധിപരമാവും ആയിരിക്കണമെന്നതും. അങ്ങിനെ നോക്കുമ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സ് കവറിനെ ആസ്പദമാക്കിയാണ് എല്ലാ സാമ്പത്തിക പദ്ധതികളും തുടങ്ങുന്നതെന്ന് സാരം.
retirement insurance plan

വ്യാപകമായി ലോകജനതയ്ക്ക് പ്രായമാകുമ്പോള്‍ 50 വയസ്സിന് താഴെയുള്ള ഏകദേശം ഒരു ബില്യണോളം ഇന്ത്യാക്കാര്‍ യൗവ്വനത്തിലേക്ക് വളരുകയാണ്. മൊത്തം ജനസംഖ്യയുടെ ഏകദേശം പകുതിയോളം ജോലി ചെയ്യുന്നവരായ 60 കോടിയോളം പേര്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഊര്‍ജ്ജമാകുമ്പോള്‍, മറുവശത്ത് 60 ന് മുകളില്‍ പ്രായക്കാരായ ഏതാണ്ട് പത്തുകോടിയോളം പേരുണ്ട്. വൈദ്യശാസ്ത്രത്തിന്റെ വികാസം മൂലം ദീര്‍ഘായുസ് നേടുന്നവരുടെ എണ്ണം 2020 ല്‍ 18 കോടിയോളമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏകദേശം 77-80 വയസ്സ് ആയുസ് പ്രതീക്ഷിക്കുന്ന ഒരു ഇന്ത്യാക്കാര്‍ നിലവില്‍ ശരാശരി 60 വയസ്സില്‍ വിരമിക്കുന്നു. ഇതിനിടയില്‍ രണ്ടു ദശകത്തോളം കണ്ടെത്തുന്ന മികച്ച നേട്ടമാകും പിന്നീട് അവന്റെ ജീവിതത്തെ പിന്തുണയ്ക്കുന്ന ഘടകമായി മാറുക. ഇന്ത്യയില്‍ സംഘടിത മേഖലകളിലെ പെന്‍ഷന്‍ ആനുകൂല്യങ്ങളും മറ്റും പത്തു ശതമാനത്തില്‍ താഴെ പേര്‍ ആസ്വദിക്കുമ്പോള്‍ ആനുപാതികമായി അസംഘടിത മേഖലകളിലുള്ളവര്‍ക്ക് ഇത്തരം മതിയായ വിരമിക്കല്‍ ആനുകൂല്യങ്ങള്‍, വാര്‍ദ്ധക്യ സാമൂഹ്യ വരുമാന സുരക്ഷകള്‍ എന്നിവയൊന്നും ഇല്ലാത്തത് അപായ സൂചനയാണ്. ലോകത്തുടനീളമുള്ള സര്‍ക്കാരുകള്‍ അവര്‍ നിര്‍വ്വചിക്കപ്പെട്ട സംഭാവനാ പദ്ധതികള്‍ക്ക് നിര്‍ബ്ബന്ധിതമാക്കി ജീവിതചിലവുകള്‍ ഉയരുന്നതിലൂടെ ബാലന്‍സ് ഷീറ്റ് ശൂന്യമായി പോയ പ്രായമായവര്‍ക്കു വേണ്ടി സാമൂഹ്യ സുരക്ഷ നല്‍കാന്‍ ശ്രമിക്കാറുണ്ട്.

കൃഷിയെയും മണ്ണിനെയും ആശ്രയിച്ച് മനുഷ്യര്‍ നമ്മൂടെ സമ്പദ്‌രംഗവും അന്നന്നത്തെ അഷ്ടിക്കുള്ളതുമായ പ്രവര്‍ത്തനം നിലനിന്നിരുന്ന വ്യാവസായികവല്‍ക്കരണം നടക്കുന്നതിന് ഏതാനും ദശകങ്ങള്‍ക്ക് മുമ്പ് വരെ വാര്‍ദ്ധക്യ സുരക്ഷയുടെ പ്രധാന ആയുധമായ പെന്‍ഷനെക്കുറിച്ച് ആരും അധികം ചിന്തിച്ചിരുന്നില്ല. നീണ്ടു കിടക്കുന്ന ഭൂമിയായിരുന്നു അന്നത്തെ നേട്ടം. ഭൂമി വിഭജിക്കപ്പെട്ടിരുന്നില്ല. അതൊരു കുടുംബമായിരുന്നു. അവര്‍ ജീവിച്ചിരുന്നത് കൂട്ടു കുടുംബ വ്യവസ്ഥിതിയിലായിരുന്നു. സ്ഥിരമായി നിലനിര്‍ത്തിയിരുന്ന ഈ തൊഴില്‍ ശക്തിയെ ആശ്രയിച്ചായിരുന്നു പുതിയ ജനനവും നില നില്‍പ്പും ഒടുവില്‍ പ്രായമെത്തിയുള്ള മരണങ്ങളും. കൂട്ടു കുടുംബവ്യവസ്ഥിതിയില്‍ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്നയാള്‍ തൊഴില്‍ ചെയ്യാന്‍ കഴിയാതാകുമ്പോള്‍ അയാളെ യുവാക്കള്‍ സംരക്ഷിച്ചു പോന്നു. ആണിന്റെയും പെണ്ണിന്റെയും കരുത്തുറ്റ ജനനനിരക്കായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ കൂട്ടുകുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ. എന്നാല്‍ പുതിയ പച്ചപ്പ് തേടി ആള്‍ക്കാര്‍ ഗ്രാമങ്ങള്‍ വിട്ട് നഗരങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങിയതോടെ പഴയകാലത്തെ ഈ വരുമാനസുരക്ഷ പതിയെ തകരാന്‍ തുടങ്ങി. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളിലേക്ക് മാറുകയും ഒരു ദമ്പതികള്‍ക്ക് ഒരു കൂട്ടി എന്ന നിലയില്‍ അവ പിന്നീട് സൂഷ്മകുടുംബ വ്യവസ്ഥയായി തീരുകയും ചെയ്തു. അതോടെ ഈ ഒറ്റക്കുട്ടിക്ക് പോലും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കൂടുവിട്ട് പോകുന്ന സ്ഥിതിയായി. ആണ്‍പെണ്‍ ഭേദമെന്യെ ജീവിതാവസാനം വരെ അവനവനെ പോറ്റാന്‍ അവനവന്‍ തന്നെ നിര്‍ബ്ബന്ധിതമാകുന്ന പുതിയ തലമുറയില്‍ പെന്‍-സണ്‍ മാത്രമായിരിക്കും അവര്‍ക്ക് തുണയാകുക.

പ്‌ളാനിംഗ് ചെയ്താല്‍ സമാധാനപരമായ വിരമിക്കല്‍ ജീവിതം പറയുന്നത് പോലെ തന്നെ എളുപ്പമാകും. ആഗോളവത്ക്കരണം, ജീവിതരീതിയിലെ മാറ്റം, വിലക്കയറ്റത്തിന്റെ സമ്മര്‍ദ്ദങ്ങള്‍, സാമ്പത്തിക അസ്ഥിരതകള്‍ എന്നിവയാണ് റിട്ടയര്‍മെന്റ് പ്‌ളാനിംഗിലെ പ്രധാന വെല്ലുവിളി. പഴമക്കാരുടെ നിയമം അനുസരിച്ച് ഓരോരുത്തരും കഠിനാദ്ധ്വാനത്താല്‍ വിരമിക്കലിന് മുമ്പ് നികുതി കൊടുത്ത ശേഷം നികുതികൊടുത്തു കഴിഞ്ഞും വിരമിക്കലിനും ശേഷവും 55 ശതമാനം മുതല്‍ 65 ശതമാനം വരെ കിട്ടാന്‍ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുന്നുണ്ട്. ഈ പരിണാമത്തെയാണ് നെറ്റ് റിപ്‌ളേസ് റേറ്റ്(എന്‍ ആര്‍ ആര്‍) എന്നു വിളിക്കുന്നത്. ലോകത്തെ സ്ഥിതിവിവരമോഡലുകളെല്ലാം വിലക്കയറ്റം ജീവിതച്ചെലവും റിട്ടയര്‍മെന്റിന് ശേഷമുള്ള വരുമാനം ആശ്രയിക്കാവുന്ന നെറ്റ് റിപ്‌ളേസ്‌മെന്റ് റേറ്റിലെ സ്വത്തില്‍ നിന്നുള്ള വരുമാനം എന്നിവയെല്ലാം ബാധിക്കാറുണ്ട്. വിലക്കയറ്റം, പലിശനിരക്കിലെ ചാഞ്ചാട്ടങ്ങള്‍, വളരുന്ന ചികിത്സാചെലവുകള്‍ എന്നിവ നമ്മുടെ പലരുടെയും കണക്കുകൂട്ടലുകള്‍ തന്നെ തെറ്റിക്കുന്നതാണ്.

ഇപ്പോഴും അവിശ്വസനീയമായ നിലയില്‍ ബാങ്ക് നിക്ഷേപനിരക്കുകള്‍ 12 ശതമാനത്തില്‍ നിന്നും 6.25 ശതമാനത്തിലേക്ക് വീഴുന്നതിന് നമ്മളില്‍ പലരും സാക്ഷികളാണ്. 2001 ല്‍ അടുത്ത പതിനഞ്ച് വര്‍ഷത്തേക്ക് ബാങ്ക് നിക്ഷേപ നിരക്കുകള്‍ ഇതുപോലെ നേര്‍ പകുതിയാകുമെന്ന് ആരും വിചാരിച്ചില്ല. എന്നാല്‍ പല വികസിത രാജ്യങ്ങളിലെയും പലിശനിരക്കുകള്‍ നമ്മളെ ആശ്വസിപ്പിക്കുന്നതാണ്. സെക്യുരിറ്റികള്‍ വീണ്ടും വാങ്ങാനും ബാങ്കുകള്‍ക്ക് വായ്പ കൊടുക്കാനുമായി സെന്‍ട്രല്‍ബാങ്ക് നിശ്ചയിച്ചിട്ടുള്ള പലിശനിരക്ക് താഴെ സൂചിപ്പിക്കുന്നു. ചില രാജ്യങ്ങളില്‍ നില നില്‍ക്കുന്ന ബാങ്ക് നിക്ഷേപനിരക്കിന് തുല്യമായ നിരക്ക് ഈ നിരക്കിനേക്കാള്‍ അര ശതമാനം മാത്രമാണ് കൂടുതല്‍.

സ്വിറ്റ്‌സര്‍ലന്റ് -0.75
ഡന്മാര്‍ക്ക്- -0.65
സ്വീഡന്‍ - -0.50
ജപ്പാന്‍--0.10
ഫ്രാന്‍സ് - 0.00
ജര്‍മ്മനി - 0.00
യുണൈറ്റഡ് കിംഗ്ഡം - 0.25
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് - 1.00
ഓസ്‌ട്രേിയ - 1.50
സൗദി അറേബ്യ- 2.00
ചൈന - 4.35
ഇന്ത്യ- 6.25

ഈ ഡേറ്റകള്‍ സൂചിപ്പിക്കുന്നത് നിക്ഷേപനിരക്ക് കുറയുന്ന പ്രവണതയിലെ പലിശനിരക്ക് കൈവരിക്കുന്ന വികസിത സ്ഥിതിയേയും രാജ്യത്തിന്റെ സാമ്പത്തികരംഗത്തിന്റെ വളര്‍ച്ചയെ ആസ്പദമായി ആത്യന്തികമായി ഇത് ലളിതമാകുന്നു എന്നതുമാണ്. അടുത്ത രണ്ടു ദശകങ്ങള്‍ക്കകം ഇന്ത്യ വന്‍ശക്തിയാകുമെന്ന് പ്രതീക്ഷയില്‍ നിലവിലെ പ്രവണതകള്‍ക്ക സമാനമായ പലിശനിരക്കിലെ ഈ ചലനങ്ങള്‍ നമ്മുടെ രാജ്യത്തും പ്രതീക്ഷിക്കാം. ഈ സമയത്ത് വിരമിക്കലിന് വേണ്ടിയുള്ള സേവിംഗ്‌സുകള്‍ പരമപ്രധാനമാണ്. ഇതിനൊപ്പം പ്രധാനമാണ് നമ്മള്‍ സമ്പാദിക്കുന്ന സമയത്ത് ചെയ്യുന്ന സേവിംഗ്‌സുകള്‍ സുരക്ഷിതമായും ബുദ്ധിപരമാവും ആയിരിക്കണമെന്നതും. അങ്ങിനെ നോക്കുമ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സ് കവറിനെ ആസ്പദമാക്കിയാണ് എല്ലാ സാമ്പത്തിക പദ്ധതികളും തുടങ്ങുന്നതെന്ന് സാരം. ലൈഫ് ഇന്‍ഷുറന്‍സിനെ അഭിസംബോധന ചെയ്യുന്ന പ്രധാന കാര്യം ഓരോരുത്തരുടേയും മരണഭയമാണ്. എന്നിരുന്നാലും ദീര്‍ഘായുസും മറ്റു ഘടകങ്ങളും കാരണം ജീവിക്കാനുള്ള ഭയം അതിന് മുകളില്‍ വലിയ ഘടകമാകുന്നുണ്ട്. ഇതാണ് പെന്‍ഷന്‍ പ്‌ളാനിംഗിലേക്ക് എത്തിക്കുന്നത്.

സുരക്ഷിതമായ ഉപകരണങ്ങളായ സമ്പത്തുകാലത്തെ നിക്ഷേപവും ശേഖരണവും പരിപാലനവും വിരമിക്കലില്‍ ഫലങ്ങള്‍ ആസ്വദിച്ചുള്ള സമാധാനത്തിലെ പ്രധാന കാര്യങ്ങളാണ്. ഒരു നിശ്ചിത കാലഘട്ടത്തേക്ക് പ്രതിഫലം ഉറപ്പാക്കാന്‍ ഈ ഉപകരണങ്ങള്‍ വഴിയുള്ള നിരന്തരവും സുരക്ഷിതവുമായ കരുതി സൂക്ഷിക്കല്‍ അത്യാവശ്യവുമാണ്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ഇമ്മീഡിയേറ്റ് അനുവിറ്റി പ്‌ളാനുകള്‍ ഇതിന് മികച്ചതാണ്. പൊതുമേഖലയിലെ എല്‍ഐസി ഇന്ത്യയുടെ ജീവന്‍ അക്ഷയ് സ്‌കീം ഇക്കാര്യത്തില്‍ പ്രതിപാദ്യമാകുന്നു. ഈ പ്‌ളാന് കീഴില്‍ അടുത്തമാസം, ക്വാര്‍ട്ടര്‍, ഒരു വര്‍ഷത്തിന്റെ പകുതി, വര്‍ഷം തോറുമുള്ള വാര്‍ഷിക വേതനം എന്നിങ്ങനെ വിവിധ പ്‌ളാനുകളില്‍ തുക നിക്ഷേപിക്കാം. ഇൗ വാര്‍ഷിക പ്‌ളാനിന്റെ നേട്ടം ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍ അയാളുടെ ജീവിതാവസാനം വരെ നിരക്ക് മാറുന്നില്ല എന്നതാണ്. ഇത് പലിശനിരക്കിലെ വ്യതിയാനങ്ങളില്‍ പെടാതെ ഉയര്‍ന്ന പ്രതിഫലം തന്നെ കിട്ടാന്‍ നമ്മെ അനുവദിക്കും. താഴുന്ന പ്രവണതയുള്ള ഇന്ത്യയുടെ പലിശനിരക്ക് വികസിതരാജ്യങ്ങളുടേതിനോട് ചേര്‍ന്നു പോകുന്ന നില കൈവരിക്കുമെന്ന് വിദൂരഭാവിയില്‍ തന്നെ പ്രതീക്ഷിക്കപ്പെടുമ്പോള്‍ റിട്ടയര്‍മെന്റ് പ്‌ളാനില്‍ വിക്ഷേപിക്കുന്നത് അനുഗ്രഹമാകുമെന്ന് കാണാനാകും.

ഇമ്മീഡിയേറ്റ ആനുവിറ്റി പ്‌ളാന്‍ ലൈഫ് ആനുവിറ്റി പ്‌ളാന്‍, ജോയിന്റ് ലൈഫ് ആനുവിറ്റി, 15 വര്‍ഷത്തേക്കുള്ള ലൈഫ് അനുവിറ്റി, പര്‍ച്ചേസ് പ്രൈസ് തിരികെ കിട്ടുന്ന ലൈഫ് ആനുവിറ്റി അങ്ങിനെ പോകുന്ന വിവിധ ഓപ്ഷനുകള്‍ നല്‍കുന്നു. ഇവയില്‍ ഏറ്റവും പോപ്പുലറായ പ്‌ളാന്‍ ഉടമ മരിക്കുമ്പോള്‍ പര്‍ച്ചേസ് പ്രൈസ് തിരികെ കിട്ടുന്ന ആനുവിറ്റി ഫോര്‍ ലൈഫാണ്. 30.11.2017 മുതല്‍ ഉയര്‍ന്ന നിരക്ക് നടപ്പായ എല്‍ഐസിയില്‍ നിന്നുള്ള ജീവന്‍ അക്ഷയ് 6 പെന്‍ഷന്‍ പ്‌ളാനാണ് ഞാന്‍ നിങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുന്നത്. 2017 ഡിസംബര്‍ 1 മുതല്‍ ജീവന്‍ അക്ഷയ് 6 ന്റെ അനുവറ്റി റേറ്റുകള്‍ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

അവസാനമായി ആരോഗ്യം തന്നെയാണ് സമ്പത്ത്. നല്ല ആരോഗ്യം തന്നെയാണ് എല്ലാ സേവിംഗ്‌സിന്റെയും ഫലങ്ങള്‍ അനുഭവിക്കണമെങ്കിലൂം കാലാകാലങ്ങളായി നമ്മള്‍ കൂട്ടിവെച്ചത് തുടച്ചുമാറ്റാന്‍ പാകത്തിന് ഓരോ വ്യക്തികളുടെയും ജീവന് ഭീഷണിയാകുന്ന അസുഖങ്ങള്‍ വന്ന് തട്ടിപ്പറിച്ചുകൊണ്ടു പോകാതിരിക്കാനും അത്യാവശ്യം. സമാധാനപരമായ വിരമിക്കല്‍ ജീവിതം ആസ്വദിക്കാന്‍ സമ്പത്തു കാലത്ത് ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരേണ്ടതുണ്ട്.

Ads by Google

Disclaimer: This is a promoted article and the content was created in partnership with M- Mang team and not the editorial team.

Ads by Google
Loading...
TRENDING NOW