Sunday, June 16, 2019 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jan 2018 04.03 PM

കോസ്‌മെറ്റിക്‌സ് ഉപയോഗിക്കുമ്പോള്‍

കോസ്‌മെറ്റിക്‌സ് തെരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍....
uploads/news/2018/01/185338/cosemetics200118.jpg

എന്റെ കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറുന്നേയില്ല. പല ക്രീമുകളും പരീക്ഷിച്ചു. മുഖമാകെ ചൊറിഞ്ഞു തടിക്കുകയും ചെയ്തു. ഇനി എന്താ ചെയ്യേണ്ടത്?? ഡെര്‍മറ്റോളജിസ്റ്റിന്റെ മുമ്പിലിരുന്ന് അനു കരഞ്ഞു.

പലതരം ക്രീമുകള്‍ ഉപയോഗിച്ച് അലര്‍ജി ആയപ്പോഴാണ് അനു ഡോക്ടറെ കാണാന്‍ എത്തിയത്. അനു നമ്മളിലൊരാളാണ്. സൗന്ദര്യ വര്‍ധനവിനായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ അമിത ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായ പലരും നമുക്കിടയിലുണ്ട്.

ചര്‍മ്മത്തെ അറിയാം


ചര്‍മ്മത്തിന്റെ സ്വഭാവം മനസിലാക്കി അതിനിണങ്ങുന്ന കോസ്മെറ്റിക്സുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അലര്‍ജിയുണ്ടാക്കുന്നവ ഉപയോഗിക്കാതിരിക്കുക. കോസ്മെറ്റിക്സുകളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം.

സിറോയ്ഡ്, റെറ്റിനോള്‍, ഫൈബ്രോസിനോണ്‍ എന്നിവ അടങ്ങിയ ക്രീമുകള്‍ വിദഗ്ദ്ധ നിര്‍ദ്ദേശ പ്രകാരം മാത്രം ഉപയോഗിക്കുക. സ്‌കിന്‍ ലൈറ്റിനിങ്ങിനായുള്ള മരുന്നുകളും മറ്റും ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെ ഉപയോഗിക്കരുത്.

അലര്‍ജി


സൗന്ദര്യ വര്‍ധക വസ്തുക്കളുടെ അമിതോപയോഗം പല ചര്‍മ്മ രോഗങ്ങള്‍ക്കും കാരണമാകും. ചര്‍മ്മത്തിന്റെ സെന്‍സിറ്റിവിറ്റി അനുസരിച്ചാവും ചര്‍മ്മ രോഗങ്ങള്‍ ബാധിക്കുന്നത്. സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവരിലാണ് അലര്‍ജി കൂടുതല്‍.

അലര്‍ജി തിരിച്ചറിയാന്‍ ഏറ്റവും നല്ല മാര്‍ഗം പാച്ച് ടെസ്റ്റാണ്. ലളിതമായ മാര്‍ഗ്ഗമാണിത്. ഉല്‍പ്പന്നങ്ങള്‍ മുഖത്ത് പുരട്ടും മുമ്പ് ചെവിയുടെ പുറകിലോ കൈപ്പത്തിക്ക് മുകളിലോ പുരട്ടി നോക്കുക. അലര്‍ജി ഉണ്ടെങ്കില്‍ അവ ഒഴിവാക്കാം.

ചര്‍മ്മം ചുവന്ന് തടിക്കുക, തൊലിപ്പുറത്തെ വ്യത്യാ സം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ അലര്‍ജി ഉറപ്പിക്കാം. അംഗീകൃത ലബോറട്ടറികളില്‍ പരിശോധിച്ചും സൗന്ദര്യസംവര്‍ദ്ധിനികള്‍ അലര്‍ജി ഉണ്ടാക്കുന്നവയാണോ എന്നറിയാം.

uploads/news/2018/01/185338/cosemetics200118a.jpg

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. സൗന്ദര്യസംവര്‍ധിനികളുടെ യഥാര്‍ത്ഥ ഉപയോഗമറിയാന്‍ മേക്കപ്പ് കൗണ്ടറുകള്‍ സന്ദര്‍ശിക്കാം. അംഗീകൃത ബ്യൂട്ടീഷന്‍മാരുടെ നിര്‍ദേശപ്രകാരം മേക്കപ്പ് സാധനങ്ങള്‍ തെരഞ്ഞെടുക്കുക.
2. ഡാര്‍ക് സര്‍ക്കിളുകളും പാടുകളും കളയുന്ന ക്രീമുകള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ശരീരഭാഗത്തു മാത്രമേ പുരട്ടാവൂ. സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കരുത്.

3. നിലവാരം കുറഞ്ഞ ക്രീമുകള്‍ ചൊറിച്ചിലോ നീറ്റലോ ഉണ്ടാക്കാം. പക്ഷേ ഇത്തരം ക്രീമുകളുടെ ഉപയോഗം നിര്‍ത്തിയാല്‍ തൊലി കറുക്കാനും സാധ്യതയുണ്ട്. എന്തെങ്കിലും അസ്വസ്
ഥത ഉണ്ടായാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം.
4. മുഖത്ത് അമിതമായി സോപ്പ് തേക്കരുത്. പകരം ക്ലെന്‍സിങ് ഏജന്റുകളാകാം. മുഖക്കുരുവുള്ളവര്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന സോപ്പ് ഉപയോഗിക്കുക.

5. ഡ്രൈ സ്‌കിന്‍ ഉള്ളവര്‍ ഗ്ലിസറിന്‍ ചേര്‍ത്തതോ, ഓയില്‍, വാട്ടര്‍ കണ്ടന്റ് ഉള്ള മോയ്സ്ചറൈസിങ് ക്രീമോ ഉപയോഗിക്കുക.
6. കണ്‍പോളകളുടെ പുറത്തു പുരട്ടുന്ന ഐഷാഡോകള്‍ തെരഞ്ഞെടുക്കുമ്പോ ള്‍ വളരെ ശ്രദ്ധ ആവശ്യമാണ്. ഗുണനിലവാരമുള്ള ഐഷാഡോകള്‍ മാത്രം ഉപയോഗിക്കുക. കണ്ണിനുള്ളില്‍ പോകാതെ ശ്രദ്ധയോടെ വേണം ഐഷാഡോ പുരട്ടാന്‍. മെറ്റാലിക് ഐഷാഡോ ഉപയോഗിക്കുന്നവര്‍ ദീര്‍ഘനേരം അതുമായി നടക്കരുത്. ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ കഴുകി കളയാന്‍ ശ്രദ്ധിക്കുക.

7. മസ്‌കാര ഉപയോഗിക്കുമ്പോള്‍ കണ്ണിനുള്ളില്‍ പോകാതെ ശ്രദ്ധിക്കണം. കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ മസ്‌കാര ബ്രഷ്, ലെന്‍സില്‍ കൊള്ളാതെ സൂക്ഷിക്കണം. കഴിവതും കെമിക്കലുകള്‍ ചേരാത്ത മസ്‌കാര വാങ്ങുക.
8. മുഖത്തെ എണ്ണമയം അകറ്റി തിളക്കം നല്‍കാന്‍ സഹായിക്കുന്ന പൗഡറുകള്‍, ഫൗണ്ടേഷന്‍ ക്രീമുകള്‍ തുടങ്ങിയവ നിലവാരമുള്ളതാകണം. ഇത് അളവില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാന്‍ കാരണമാകും.

9. പതിനെട്ട് വയസായാല്‍ ഫേഷ്യല്‍ ചെയ്തു തുടങ്ങണം എന്ന ധാരണ തെറ്റാണ്. ഫേഷ്യലില്‍ പ്രധാനം മസാജാണ്. ഓരോരുത്തരുടെ ചര്‍മ്മത്തിനനുസരിച്ചു വേണം ഇതൊക്കെ തെരഞ്ഞെടുക്കേണ്ടത്, അതിന് പ്രായമല്ല മാനദണ്ഡം. ബ്യൂട്ടീഷനോട് ചോദിച്ച് ചര്‍മ്മത്തിന് ഇണങ്ങുന്ന ഫേഷ്യല്‍ തെരഞ്ഞെടുക്കുക.
10. മേക്കപ്പ് പൂര്‍ണമായും മാറ്റാതെ ഉറങ്ങുന്നതു സൗന്ദര്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കും. ചര്‍മത്തിലെ സുഷിരങ്ങള്‍ അടയാനും അഴുക്കു അടിഞ്ഞുകൂടി കുരുവും പാടും വന്നു മുഖം വൃത്തികേടാകാനും ഇതു കാരണമാകും. മേക്കപ്പ് മാറ്റാന്‍ വൈപ്‌സ് ഉപയോഗിക്കുന്നതും ഒഴിവാക്കാം. അതിലുളള ആല്‍ക്കഹോള്‍ ചര്‍മത്തിന് അസ്വസ്ഥതയുണ്ടാക്കും. അതുകൊണ്ട് രാത്രി ഉറങ്ങാന്‍ കിടക്കും മുമ്പു നിര്‍ബന്ധമായും മുഖം നന്നായി ക്ലെന്‍സിങ് ക്രീം കൊണ്ടു വൃത്തിയാക്കണം. ലൈറ്റ് ആയ മേക്കപ്പാണെങ്കിലും കഴുകിക്കളഞ്ഞശേഷം മാത്രമേ ഉറങ്ങാന്‍ പോകാവൂ..

അശ്വതി അശോക്

Ads by Google
Saturday 20 Jan 2018 04.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW