വാങ്ങുന്ന സ്ഥലത്തിന്റെ കിഴക്ക് ഭാഗത്തോ വടക്കോ അല്ലെങ്കില്‍ രണ്ടുവശത്തും വഴിയുണ്ടെങ്കില്‍ ആ സ്ഥലം വാങ്ങിയാല്‍ ഐശ്വര്യമാണുണ്ടാവുക. സ്ഥലത്തിന്റെ ആകൃതി പ്രത്യേകം ശ്രദ്ധിക്കണം. വടക്കുപടിഞ്ഞാറ് നീണ്ട സ്ഥലം നല്ലതല്ല. ഇത് ഒഴിവാക്കണമെന്നില്ല. വാങ്ങിയശേഷം ഒരു ഇടഭിത്തി നിര്‍മിച്ച് സ്ഥലം നേരെയാക്കിയാല്‍ മതി.
തെക്കുഭാഗം മുതല്‍ വടക്കുപടിഞ്ഞാറ് കോണ്‍ വരെ ഉയര്‍ന്നതും വടക്ക് മുതല്‍ കിഴക്കുവശം വരെ ചെരിഞ്ഞും ഇരിക്കുന്ന വസ്തു അതിവിശിഷ്ടമാണ്. ഗജപുഷ്ടിഭൂമി എന്നാണ് ഇങ്ങനെയുള്ള സ്ഥലത്തിനെ വിളിക്കുക. ഇങ്ങനെയുള്ള സ്ഥലത്ത് വീടുവച്ചാല്‍ സര്‍വമംഗളങ്ങളും ഉണ്ടാകും.
സ്ഥലം വാങ്ങുമ്പോള്‍ പല ആകൃതിയിലും ആയിരിക്കാം. എന്നാല്‍ അവ ചതുരമോ ദീര്‍ഘചതുരമോ ആക്കി ഭിത്തികെട്ടി വേര്‍തിരിച്ചിരിക്കണം താമസിക്കും മുമ്പ്. എന്നാലെ അവിടെ ഐശ്വര്യം ഉണ്ടാകൂ. അല്ലെങ്കില്‍ അസുഖങ്ങളെപ്പോഴും വരും. മനോവിഷമവും അകാരണഭയവും ഒക്കെയുണ്ടാകും.
കിഴക്കും പടിഞ്ഞാറും മാത്രം വഴിയുണ്ടെങ്കില്‍ അത് തെറ്റില്ലാത്ത സ്ഥലമാണ്. നാലുവശവും വഴിയുണ്ടെങ്കില്‍ അവിടെ താമസിക്കുന്നവര്‍ക്ക് വച്ചടിവച്ചടി ഉയര്ച്ചയാണുണ്ടാവുക. പടിഞ്ഞാറ് മാത്രം വഴിയാണെങ്കില്‍ വടക്കുവശത്തുകൂടി ഒരു വഴിയുണ്ടാക്കിയാല്‍ നന്നാകും.