ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന് സേനയുടെ ഭാഗത്തുനിന്നുള്ള പ്രകോപനം തുടരുന്നു. പാകിസ്താനി റേഞ്ചേഴ്സ് ശനിയാഴ്ച നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും രണ്ട് ഗ്രാമീണരും ഒരു ജവാനും കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. തുടര്‍ച്ചയായ നാലാം ദിവസമാണ് പാകിസ്താന് ആക്രമണം തുടരുന്നത്.
ആര്.എസ് പുരയിലെ കപുര്പുര് സ്വദേശി ഘര രാം, അബ്ദുല്ലിയന്‍ സ്വദേശി ഘരാസിംഗ് എന്നിവരാണ് കൊല്ലപ്പെട്ട ഗ്രാമീണര്‍. പൂഞ്ചിലെ കൃഷ്ണഘട്ടി മേഖലയില്‍ നിയന്ത്രണ രേഖയിലുണ്ടായ വെടിവയ്പിലാണ് ജവാന് വീരമൃത്യൂ വരിച്ചത്. ബി.എസ്.എഫ് ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചൂ.
ബുധനാഴ്ച മുതലാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. ബുധനാഴ്ച രണ്ട് ജവന്മാരും രണ്ട് ബി.എസ്.എഫ് സൈനികരും രണ്ട് ഗ്രാമീണരും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി ഗ്രാമീണര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഒരു ജവാനും ഒരു ബി.എസ്.എഫ് ഹെഡ്കോണ്‍സ്റ്റബിളും വീരമൃത്യൂ വരിച്ചിരുന്നു.
ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്താന്റെ ഭാഗത്ത് വന്‍ ആള്‍നാശമുണ്ടായെന്നാണ് റിപ്പോര്‍ട്ട് ഒരു ഡസനിലോളം പാക് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി മോര്‍ട്ടാര്‍ വിക്ഷേപണ കേന്ദ്രങ്ങളും തകര്‍ത്തിട്ടുണ്ട്.