Wednesday, November 14, 2018 Last Updated 12 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jan 2018 01.09 PM

പാകിസ്താന്‍ ഭീകരത മനോഭാവം ഉപേക്ഷിക്കണം: യു.എന്നില്‍ ഇന്ത്യ

ഭീകരതയും പുറമേ നിന്നുള്ള കടന്നുകയറ്റങ്ങളുമാണ് അഫ്ഗാനിസ്താന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും ക്ഷേമത്തിനുമുള്ള വലിയ ഭീഷണി. ഭീകരരുടെ ആക്രമണങ്ങള്‍ മേഖലയില്‍ വര്‍ധിച്ചുവരികയാണ്. അഫ്ഗാനിസ്താന്റെ സുരക്ഷയും സമാധാനവും വികസനവും ഉറപ്പാക്കാന്‍ ഇന്ത്യ പ്രദേശികവും രാജ്യാന്തര തലത്തിലുമുള്ള സഹകരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Pakistan, UN

യുണൈറ്റഡ് നേഷന്‍സ്: യു.എന്‍ രക്ഷാസമിതിയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്താന്റെ ഭീകരതയുടെ മനോഭാവമാണ് ഇന്ത്യയിലും അഫ്ഗാനിസ്താനിലും നടക്കുന്ന ആക്രമണങ്ങള്‍ക്ക് കാരണം. പാകിസ്താന്‍ മാനസികാവസ്ഥ മാറ്റിയാല്‍ മാത്രമേ അഫ്ഗാനിസ്താനിലും ഇന്ത്യയിലും സമാധാനം സ്ഥാപിക്കാന്‍ കഴിയൂവെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു.

ഭീകരതയും പുറമേ നിന്നുള്ള കടന്നുകയറ്റങ്ങളുമാണ് അഫ്ഗാനിസ്താന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും ക്ഷേമത്തിനുമുള്ള വലിയ ഭീഷണി. ഭീകരരുടെ ആക്രമണങ്ങള്‍ മേഖലയില്‍ വര്‍ധിച്ചുവരികയാണ്. അഫ്ഗാനിസ്താന്റെ സുരക്ഷയും സമാധാനവും വികസനവും ഉറപ്പാക്കാന്‍ ഇന്ത്യ പ്രദേശികവും രാജ്യാന്തര തലത്തിലുമുള്ള സഹകരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കസാക്കിസ്താന്‍ വിദേശകാര്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന മേഖലയിലെ രാജ്യങ്ങളുടെ ഉന്നതതല കൗണ്‍സിലിലാണ് ഇന്ത്യ പാകിസ്താനെതിരെ വിമര്‍ശനം ഉന്നയിച്ചത്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്രോവും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അഫ്ഗാനിസ്താനില്‍ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്കിനെ പിന്നോട്ടടിച്ചതായി ലോകബാങ്ക് കണക്കുകള്‍ ഉദ്ധരിച്ച് അക്ബറുദ്ദീന്‍ വ്യക്തമാക്കി. വികസന പ്രവര്‍ത്തനത്തിനുള്ള പണം വഴിമാറ്റപ്പെടുന്നതാണ് ഇതിനു പ്രധാന കാരണം. ഇന്ത്യയും അഫ്ഗാനിസ്തനും തമ്മില്‍ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, നിര്‍മ്മാണം, കുടിവെള്ള വിതണം, മാനവശേഷി, ഊര്‍ജം തുടങ്ങിയ മേഖലയില്‍ പുതിയ വികസന പങ്കാളിത്തം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW