Sunday, September 09, 2018 Last Updated 26 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jan 2018 03.26 PM

കണ്ണേ.. കണ്‍മണിയേ....

പുതുതലമുറയിലെ അമ്മമാര്‍ക്കുള്ള ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
uploads/news/2018/01/184699/parenting180118.jpg

അമ്മയാകുമ്പോഴാണ് ഒരു സ്ത്രീയുടെ ജീവിതം പൂര്‍ണ്ണമാകുന്നത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ കണ്‍മണിയെ നെഞ്ചോടുചേര്‍ക്കുമ്പോള്‍ സന്തോഷാശ്രുക്കള്‍ പൊഴിക്കാത്തവരാരുണ്ട്?

എന്നാല്‍ പിഞ്ചോമനയെ പരിപാലിക്കേണ്ടതെങ്ങനെയെന്ന് പലപ്പോഴും പുതുതലമുറയിലെ അമ്മമാര്‍ക്ക് അറിവുണ്ടാകണമെന്നില്ല. അവരുടെ അറിവിലേക്കായി ചില ടിപ്‌സുകള്‍...

വാവയെ പരിചരിക്കുമ്പോള്‍


സാധാരണ നവജാതശിശുക്കളുടെ തൂക്കം മൂന്നു കിലോയാണ്. എന്നാല്‍ അതിലും കുറവാണെങ്കില്‍ പ്രത്യേകപരിചരണം ആവശ്യമാണ്. കുഞ്ഞിന്റെ ശരീരത്തിന് ബലക്കുറവായതിനാല്‍ കഴുത്തിന്റെ പിന്‍വശം താങ്ങി വേണം കുഞ്ഞിനെ എടുക്കാന്‍.

സാധാരണയായി കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനുള്ളില്‍ മൂത്രവിസര്‍ജ്ജനവും മലവിസര്‍ജ്ജനവും നടക്കാറുണ്ട്. എന്നാല്‍ ഈ സമയത്തിനുള്ളില്‍ വിസര്‍ജ്ജനം നടന്നില്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ അറിയിക്കണം.

കുളിപ്പിക്കുമ്പോള്‍


കുഞ്ഞിനെ കുളിപ്പിക്കും മുന്‍പ് ദേഹത്ത് എണ്ണ പുരട്ടുന്നത് ഗുണപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പലരും കുഞ്ഞിനെ കുളിപ്പിക്കാന്‍ ബേബി സോപ്പ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ സോപ്പിനേക്കാള്‍ ഉത്തമം പയറുപൊടിയാണ്.

ഇളംചൂടുവെള്ളത്തില്‍ കുഞ്ഞിനെ കുളിപ്പിക്കുന്നതാണ് ഉത്തമം. കുളിപ്പിച്ചതിന് ശേഷം കുഞ്ഞിന്റെ കൈമടക്കുകളിലേയും കാല്‍മുടക്കുകളിലേയും വെള്ളം നന്നായി ഒപ്പിയെടുക്കുക.

uploads/news/2018/01/184699/parenting180118a.jpg

പൊക്കിള്‍ക്കൊടിയുടെ മൂല്യം


ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കൊഴിഞ്ഞുപോകുന്നതാണ് കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി. എന്നാല്‍ കൊഴിഞ്ഞുപോകുന്നതുവരെ പൊക്കിള്‍ക്കൊടി വളരെ വൃത്തിയോടെ സൂക്ഷിക്കേണ്ടതുണ്ട്.

പൊക്കിളിനു ചുറ്റും ഈര്‍പ്പമോ പഴുപ്പോ തൊലിയില്‍ ചുവപ്പോ കണ്ടാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കണം. ഇത് ചിലപ്പോള്‍ അണുബാധയ്ക്ക് കാരണമായേക്കാം.

നവജാതശിശുക്കളുടെ തലയുടെ പുറംഭാഗം അല്പം ഉന്തി നില്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ മുമ്പോട്ടുള്ള വളര്‍ച്ചയില്‍ അത് സാധാരണരീതിയിലാകും. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്വാഭാവികമായ മാറ്റങ്ങള്‍ കുഞ്ഞിനുണ്ടായില്ലെങ്കില്‍ ചികിത്സ തേടണം.

കുപ്പിപ്പാലിനോട് ഗുഡ് ബൈ


ചില അമ്മമാര്‍ കുഞ്ഞിന് നല്‍കാന്‍ മുലപ്പാലില്ലെന്ന് കരുതി കുപ്പിപ്പാല്‍ കൊടുക്കാറുണ്ട്. ഈ രീതി ശരിയല്ല. മുലപ്പാല്‍ കുറച്ചേ ഉള്ളുവെങ്കിലും അതു കുഞ്ഞിന് നല്‍കണം. അമ്മയുടെ മുലപ്പാലിനോളം പോഷകാംശമുള്ള മറ്റൊന്നില്ല.

തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും പശുവിന്‍ പാല്‍ നല്‍കരുത്. പശുവിന്‍ പാലിലെ ഉയര്‍ന്ന തോതിലുള്ള പ്രോട്ടീനും ലവണങ്ങളും കുഞ്ഞിന്റെ വൃക്കയെപ്പോലും ദോഷകരമായി ബാധിച്ചേക്കാം. അതിനാല്‍ മുലപ്പാല്‍ തന്നെ കുഞ്ഞിന് നല്‍കുക.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Ads by Google
Loading...
TRENDING NOW