Thursday, September 13, 2018 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jan 2018 02.24 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2018/01/184690/Weeklyjokes180118a.jpg

ഗര്‍ഭിണിയായ ലത പുത്തന്‍സാരിയുടുത്ത് കണ്ടപ്പോള്‍ കൂട്ടുകാരി സുമ:
എത്രയായി?
ലത: അഞ്ചു മാസം.
സുമ: സാരിയുടെ വിലയാ ഞാന്‍ ചോദിച്ചത്.
ലത: അതുതന്നെയാ ഞാനും പറഞ്ഞത്. ഹസ്ബന്റിന്റെ അഞ്ചുമാസത്തെ ശമ്പളം.
- ബാബു, ആലപ്പുഴ

****

ഭാര്യ ഭര്‍ത്താവിനോട്:
ചേട്ടാ... ഞാന്‍ വെളിയിലേക്കു പോവുകയാ... അല്‍പ്പം താമസിച്ചേ വരൂ. ചേട്ടനെന്തെങ്കിലും വേണമെങ്കില്‍ പറ.
ഭര്‍ത്താവ്: ഇതുതന്നെ ധാരാളം.
- വല്‍സമ്മ, ബാംഗ്ലൂര്‍

****

uploads/news/2018/01/184690/Weeklyjokes180118a1.jpg

സോമനോട് സുഹൃത്ത്:
ഒത്തുപിടിച്ചാല്‍ മലയും പോരും എന്നാണല്ലോ. ഒന്നിച്ചു നില്‍ക്കുന്ന എന്റെയും ഭാര്യയുടെയും പിടിവിട്ടുപോകുന്നത് എപ്പോഴാണെന്നറിയാമോ?
സോമന്‍: പിന്നേ... നിനക്കു ശമ്പളം കിട്ടുന്ന ദിവസം.
- റോയ് ജോര്‍ജ്, നാഗാലാന്റ്

****

അശ്വതി മഞ്ജുവിനോട്:
എനിക്ക് ദിവസവും ഫേസ്ബുക്കില്‍ നൂറുകണക്കിന് ഫ്രണ്ട് റിക്വസ്റ്റാണു വരുന്നത്. ഞാനെന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്താലോ എന്നാലോചിക്കുവാ...
മഞ്ജു: അതിന്റെ ആവശ്യമില്ല. നീ നിന്റെ സ്വന്തം ഫോട്ടോ പ്രൊഫൈല്‍ പിക്ചറായി ഇട്ടാല്‍ മതി.
- പ്രവീണ്‍, പാലക്കാട്

****

കാമുകന്‍ കാമുകിയോട്:
ഞാനിന്നലെ നിനക്കു വാങ്ങിത്തന്ന ചുരിദാര്‍ എങ്ങനെയുണ്ട്?
കാമുകി: ചേട്ടനെപ്പോലെ തന്നെ കുറച്ച് 'ലൂസാ'ണ്.
- നിധിന്‍, താനൂര്‍

****

uploads/news/2018/01/184690/Weeklyjokes180118a2.jpg

എസ്.ഐ. കള്ളനോട്:
പുതുവര്‍ഷം തുടങ്ങിയതില്‍പ്പിന്നെ ഇതു നാലാമത്തെ തവണയാണല്ലോടാ താന്‍ വെള്ളിയാഭരണങ്ങള്‍ മാത്രം മോഷ്ടിക്കുന്നത്?
കള്ളന്‍: ഇതെന്റെ മോഷണത്തിന്റെ സില്‍വര്‍ ജൂബിലി വര്‍ഷമാണ് സാര്‍.
- അരവിന്ദന്‍, പാലക്കാട്

****

വര്‍ക്കിച്ചന്‍ ഇട്ടിയോട്:
വയസ് അറുപതു കഴിഞ്ഞിട്ടും പല്ലിന് യാതൊരു കേടും ഇല്ലല്ലോ?
ഇട്ടി: മകന്‍ ജര്‍മനീന്ന് കൊണ്ടുവന്നതാ... അത്ര പെട്ടെന്നൊന്നും കേടുവരത്തില്ല.
- അഹമ്മദ്, ആലപ്പുഴ

****

ലേഡി ടൈപ്പിസ്റ്റ് ഓഫീസറോട്:
സാര്‍... ഞാന്‍ നാളെ വരില്ല. ഞാന്‍ ചെയ്യേണ്ട ജോലിയെല്ലാം എന്റെ അടുത്തിരിക്കുന്ന സുമ നന്നായി ചെയ്യും.
ഓഫീസര്‍: അതെനിക്കു മനസിലായി. നിങ്ങളുടെ ഭര്‍ത്താവിന്റെകൂടെ പല സ്ഥലങ്ങളിലും അവരെ ഞാന്‍ കണ്ടിട്ടുണ്ട്.
- വിനോദ്, എഴുപുന്ന

Ads by Google
Ads by Google
Loading...
TRENDING NOW