Sunday, January 20, 2019 Last Updated 41 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jan 2018 08.08 PM

ഇതും രക്ഷാപ്രവര്‍ത്തനം; മൂന്നാം നിലയില്‍ നിന്നും കുട്ടിയെ രക്ഷിക്കുന്ന വീഡിയോ വൈറല്‍

fireman, burning building

ജോര്‍ജിയ: യുഎസ് ജോര്‍ജിയ സ്‌റ്റേറ്റിലെ ഡെക്കാറ്റര്‍ നഗരത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിന്നും കുട്ടിയെ രക്ഷിക്കുന്ന അഗ്നി സുരക്ഷാ ജീവനക്കാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ താരമായിരിക്കുന്നത്. തീപിടുത്തമുണ്ടായ കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്നും കുട്ടിയെ രക്ഷിച്ചതാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയായിലെ ചര്‍ച്ച വിഷയവും.

ജനുവരി മൂന്നാം തിയതിയാണ് സംഭവം നടന്നത്. വീടിനുള്ളില്‍ നിന്നും പുറത്തെത്തിക്കുന്ന കുട്ടിയെ ബാല്‍ക്കണിയില്‍ നിന്ന് താഴെ നില്‍ക്കുന്ന ഉദ്യോഗസ്ഥന്റെ കൈകളിലേക്ക് എറിഞ്ഞു നല്‍കുന്നതാണ് ദൃശ്യത്തില്‍ കാണാന്‍ കഴിയുന്നത്. രാത്രിയില്‍ ഉണ്ടായ തീപിടുത്തത്തിലും കാര്യമായ രക്ഷപ്രവര്‍ത്തനം നടത്തിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

അഗ്നിശമനാ ഉദ്യോഗസ്ഥരുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ മൂന്ന് ലക്ഷം ആളുകള്‍ കാണുകയും 3000 ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW