Wednesday, November 21, 2018 Last Updated 8 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jan 2018 04.38 PM

ദ്രവനൈട്രജന്‍ നിറച്ച ടാങ്കില്‍ കൊടും തണുപ്പില്‍ നൂറു കണക്കിനു മൃതദേഹങ്ങള്‍: 10 വര്‍ഷത്തിനുള്ളില്‍ ഇവയ്ക്ക് ജീവന്‍ വയ്ക്കുമോ?

uploads/news/2018/01/184406/dd.jpg

മരണത്തിൽ നിന്നും മടങ്ങി വന്നവരെ കുറിച്ചുള്ള നൂറായിരം കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അങ്ങനെയൊന്നു സംഭവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. ഇതാ മരിച്ചവരെ പുനർജനിപ്പിക്കാൻ ഒരു സംഘം..അമേരിക്കയിലും റഷ്യയിലും പോർച്ചുഗലിലും ഒക്കെ ശീതീകരിച്ചു നൂറു കണക്കിന് മൃത ദേഹങ്ങൾ സൂക്ഷിക്കുന്ന സംഘങ്ങൾ ഉണ്ട്. ദ്രവ നൈട്രജൻ ടാങ്കുകളിൽ ശീതികരിച്ച രീതിയിലാണ് മൃത ദേഹങ്ങൾ സൂക്ഷിക്കുന്നത്. ഇതിനെ എതിർത്തും അനുകൂലിച്ചും നിരവധി ആരോഗ്യ പ്രവർത്തകർ രംഗത്തു വരുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരു സംഘം ഒരു മൃതദേഹത്തിന് ജീവൻ നൽകും എന്ന വാർത്ത കേട്ട് തരിച്ചിരിക്കുകയാണ് പലരും

10 വർഷത്തിനകം ആണ് ഇത്തരം ഒരു സംവിധാനം ഒരുങ്ങുന്നത്. അമേരിക്കയിലും റഷ്യയിലും പോർച്ചുഗലിലും ഉള്ള മൂന്നു കമ്പനികൾ ആണ് ഇത്തരമൊരു അവകാശ വാദവുമായി രംഗത്തു വന്നത്. ക്രയോജെനിക്ക്സ് എന്ന സാങ്കേതിക വിദ്യയെ ആണ് ഇവർ ഇതിനു കൂട്ട് പിടിക്കുന്നത്. മരിച്ചു ഏതാണ്ട് മിനുറ്റുകൾക്കകം പ്രത്യേക ശീതീകരണികളിൽ സൂക്ഷിച്ച മൃത ദേഹങ്ങൾക്കാണ് ജീവൻ നൽകുക, ശരീര കോശങ്ങൾക്കൊന്നും കേടു പറ്റാതെ സൂക്ഷിച്ചാലേ ജീവൻ നല്കാൻ സാധിക്കൂ.

uploads/news/2018/01/184406/dd2.jpg

ഡെന്നിസ് കൊവാൾസ്‌കി എന്ന വിദഗ്ധനാണ് ഇത് ലോകത്തെ അറിയിച്ചത്. മിഷിഗൺ ക്രയോണിക്ക്സ് ഇൻസ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകനാണ് ഇയാൾ. തന്റെ സ്ഥാപനത്തിൽ രണ്ടായിരത്തോള൦ പേർ ഇതിനായി അപേക്ഷ നൽകി എന്നാണ് അദ്ദേഹത്തിൻറെ അവകാശവാദം. നിലവിൽ 160 മൃത ദേഹങ്ങൾ പുനർജീവനം കാത്തു കിടക്കുന്നുണ്ട്. ദ്രവ നൈട്രജൻ അടങ്ങിയ പ്രത്യേക തരം ടാങ്കുകളിൽ ആണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. വളരെ സൂക്ഷ്മമായാണ് മൃത ദേഹങ്ങൾ ഇതിലേക്ക് മാറ്റേണ്ടത്. മൈനസ് 169 ഡിഗ്രി തണുപ്പിൽ ഇവ സൂക്ഷിക്കണം. മരണം സ്ഥിരീകരിച്ച ഉടൻ പ്രക്രിയകൾ തുടങ്ങണം. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ച രണ്ടു മിനിറ്റിനകം ഈ ടാങ്കിലേക്ക് മാറ്റണം. ആദ്യ ഘട്ടം പതിനഞ്ചു മിനിറ്റിനുള്ളിൽ തീരും. ടാങ്കിലേക്ക് മാറ്റി രക്ത കോശങ്ങൾ കട്ട പിടിക്കാതിരിക്കാൻ പ്രത്യേക തരം രാസ വസ്തുക്കൾ കുത്തിവെക്കണം. പിന്നെ രക്തം മുഴുവനായി ഊറ്റി കളയും. ആന്തരികാവയവങ്ങൾക്കു കേടു പറ്റാതിരിക്കാനുള്ള ദ്രാവകം ശരീരത്തിലേക്ക് കയറ്റി വിടും.

രണ്ടു ലക്ഷം ഡോളറാണ് ഒരു മൃത ദേഹം സൂക്ഷിക്കാനുള്ള ചിലവ്. ഡെന്നിസിനു പുറമെ മറ്റു രണ്ടു കമ്പനികളും ഇതേ അവകാശ വാദവുമായി വന്നു കഴിഞ്ഞു. എന്നാൽ ഇത്തരമൊരു രീതി സാധ്യമല്ലെന്നും ഹൃദയവും കരളും എത്ര ശീതികരിച്ചാലും കേടു കൂടാതെ ഇരിക്കില്ലെന്നും ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്തായാലും കോടികൾ നൽകി മുൻഗണനാ ക്രമത്തിൽ മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ടവരേ കാത്തിരിക്കുന്നവരുടെ എണ്ണം കൂടുകയാണ്

Ads by Google
Wednesday 17 Jan 2018 04.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW