Thursday, September 13, 2018 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jan 2018 03.56 PM

യുവാവ് വിമാനത്തില്‍ കയറിയത് എട്ട് പാന്റ്‌സും, പത്ത് ഷര്‍ട്ടും ധരിച്ച്, കാരണം കേട്ട് അധികൃതര്‍ ഞെട്ടി

uploads/news/2018/01/184389/men.jpg

വിമാനയാത്രികനെ വിമാനത്തില്‍ കയറാതെ അനുവദിക്കാതെ വിമാന അധികൃതര്‍. ബുധനാഴ്ച ഐസ് ലാന്‍ഡിലെ കെഫ്ളാവിക് എയര്‍പോര്‍ട്ടില്‍ നിന്നും ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസ് വിമാനം കയറാനെത്തിയ റ്യാന്‍ കാര്‍നെ വില്യംസ് എന്നറിയപ്പെടുന്ന റ്യാന്‍ ഹവായിയെ വിമാനത്തില്‍ കയറാന്‍ അനുവദിക്കാതെ വിമാന അധികൃതര്‍. എക്സസ് ലഗേജ് ഫീസ് ലാഭിക്കാന്‍ എട്ട് പാന്റ്സും പത്ത് ഷര്‍ട്ടുകളും ധരിച്ച് ഈ യുവാവ് എത്തിയതിനാലാണ് ഇയാളെ വിമാനത്തില്‍ കയറ്റാതിരുന്നത്.

കസ്റ്റമര്‍മാര്‍ നടത്തുന്ന ഭീഷണിയും ആരോപണവും നിറഞ്ഞ പെരുമാറ്റങ്ങളെ തങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും അവര്‍ക്ക് നേരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ബ്രിട്ടീഷ് എയര്‍വേസ് വിശദീകരണം നല്‍കുന്നു. സംഭവപരമ്പരകളുടെ അവസാനം ഐസ്ലാന്‍ഡില്‍ നിന്നും ഒരു നോര്‍വീജിയന്‍ എയര്‍ലൈനില്‍ കയറിയാണ് ഹവായ് യുകെയിലെത്തിയിരിക്കുന്നത്. താന്‍ മറ്റ് യാത്രക്കാരെ പോലെ കുറേ നേരം ക്യൂ നിന്നിരുന്നുവെന്നും എന്നാല്‍ അവസാനം ഡെസ്‌കിന് അടുത്തെത്തിയപ്പോള്‍ തനിക്ക് ബോര്‍ഡിങ് പാസ് നിഷേധിക്കുകയായിരുന്നുവെന്നും ഹവായ് ആരോപിക്കുന്നു. തന്റെ ലഗേജില്‍ അധികമായുള്ള വസ്ത്രങ്ങളെല്ലാം ഇയാള്‍ യാതൊരു മടിയും കൂടാതെ ദേഹത്തില്‍ ധരിക്കുകയായിരുന്നു. തന്നെ ഐസ്ലാന്‍ഡിലെ വിമാനത്താവളത്തില്‍ നിന്നും വിമാനം കയറാന്‍ ബ്രിട്ടീഷ് എയര്‍വേസ് അനുവദിച്ചില്ലെന്നും താന്‍ അണിഞ്ഞിരുന്ന വസ്ത്രങ്ങളില്‍ ചിലത് ബാഗില്‍ വയ്ക്കാത്തതാണ് ഇതിന് കാരണമെന്നും തന്നോട് ഇതിലൂടെ വംശീയപരമായ വിവേചനത്തിന് തുല്യമായ രീതിയിലാണ് ബ്രിട്ടീഷ് എയര്‍വേസ് പെരുമാറുന്നതെന്നും ഹവായ് ട്വീറ്റിലൂടെ വെളിപ്പെടുത്തുന്നു. ബ്രിട്ടീഷ് എയര്‍വേസില്‍ കയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അതേ ദിവസം അവിടുന്ന് പുറപ്പെടുന്ന ഈസി ജെറ്റ് വിമാനത്തില്‍ കയറാനും അദ്ദേഹം ശ്രമം നടത്തിയെങ്കിലും ഇതേ കാരണം പറഞ്ഞ് അവരും ഹവായിയെ വിമാനത്തില്‍ കയറ്റിയില്ലെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് സെക്യൂരിറ്റിയെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ ഫോണെടുത്ത് സംഭവങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയെന്നും എന്നാല്‍ സെക്യൂരിറ്റി എത്തിയപ്പോള്‍ തന്റെ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും ഹവായ് വെളിപ്പെടുത്തുന്നു. എന്നാല്‍ അവരില്‍ നിന്നും ഒഴിഞ്ഞ് മാറി താന്‍ ക്യാമറയില്‍ പകര്‍ത്തല്‍ തുടരുകയായിരുന്നുവെന്നും തന്റെ അവകാശങ്ങളെ പറ്റി നല്ല പോലെ അറിയാമെന്ന് അവരോട് വെളിപ്പെടുത്തിയിരുന്നുവെന്നും ഹവായ് വിവരിക്കുന്നു.പൊലീസ് വന്നപ്പോള്‍ തന്റെ അവസ്ഥ അവരോടും ഹവായ് വിവരിച്ചിരുന്നു. ഹവായിയുടെ രൂപഭാവങ്ങളില്‍ ക്യാപ്റ്റനും ഗ്രൗണ്ട് ക്രൂവും കടുത്ത ആശങ്ക രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് യാത്ര നിഷേധിച്ചതെന്നും തുടര്‍ന്ന് ഹവായിക്ക് മുഴുവന്‍ പണവും റീഫണ്ട് ചെയ്തിരുന്നുവെന്നും ഈസിജെറ്റ് വിശദീകരിക്കുന്നു. എന്നാല്‍ യാതൊരു തരത്തിലുമുള്ള വംശീയവിവേചനം കാണിച്ചല്ല ഹവായ്ക്ക് യാത്ര നിഷേധിച്ചിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് എയര്‍വേസ് പ്രതികരിച്ചിരിക്കുന്നത്.

Ads by Google
Wednesday 17 Jan 2018 03.56 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW