Monday, July 01, 2019 Last Updated 34 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jan 2018 04.33 PM

'ആഭാസം'

uploads/news/2018/01/184062/CiniLoctAabhasam.jpg

നവാഗതനായ ജൂബിന്‍ നമ്രാടത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആഭാസം.' ആഭാസമെന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ട ഭാവമല്ല ആ വാക്കിനുള്ളത്. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ സംക്ഷിപ്ത രൂപമാണ് ആഭാസം.

എന്നുവച്ചാല്‍ ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ യുവതലമുറയുടെ സംഭവബഹുലമായ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

നിലവിലുള്ള സാഹചര്യത്തില്‍ നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തില്‍ സങ്കല്പവും വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം സൃഷ്ടിക്കുന്ന പരിണിത ഫലമാണ് ആഭാസം.

പ്രധാന നായികാ നായകന്മാര്‍ ഇല്ലാത്ത ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. മാത്രമല്ല ഒരൊറ്റ കഥാപാത്രങ്ങള്‍ക്കും പേരില്ലായെന്നതും ശ്രദ്ധേയമാണ്.

uploads/news/2018/01/184062/CiniLoctAabhasam2.jpg

റിമാ കല്ലുങ്കല്‍, സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, നാസര്‍, മാമുക്കോയ, സുജിത് ശങ്കര്‍, ഇന്ദ്രന്‍സ്, നിര്‍മ്മല്‍ പാലാഴി, അനില്‍ നെടുമങ്ങാട്, ദിവ്യാ ഗോപിനാഥ്, ശീതള്‍ ശ്യാം, അഭിജ, ജിലു ജോസഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്.

ബാംഗ്ലൂരിലെ ഡെമോക്രസി ട്രാവല്‍സ്. അവിടെനിന്ന് യാത്ര തിരിക്കുന്ന ബസുകള്‍. പലപല സമയങ്ങളിലായി പലയിടത്തേക്കായി പലതരം യാത്രക്കാരുമായി പോകുന്ന ബസുകള്‍. ഓരോ ബസിനും ഓരോ പേരുണ്ട്.

ഗാന്ധി, മാര്‍ക്‌സ്, അംബേദ്കര്‍, ഗോഡ്‌സേ, ജിന്ന. ജനജീവിതത്തിലും കാലത്തിനും ശക്തമായ മാറ്റങ്ങള്‍ സൃഷ്ടിച്ച വ്യക്തികളുടെ പേരിനാല്‍ അറിയപ്പെടുന്ന ഈ ബസുകള്‍ പ്രതീകങ്ങളാണ്. ഓരോ പേരിനും അതിന്റേതായ നിറങ്ങളും അടയാളങ്ങളുമുണ്ട്.

അങ്ങനെയുള്ള അഞ്ച് ബസുകളില്‍ ഗാന്ധി എന്നു പേരുള്ള ബസില്‍ യാത്ര ചെയ്യുന്നവരുടെ കഥയാണ് ആഭാസത്തില്‍ പ്രാധാന്യം നല്‍കി ദൃശ്യവല്‍ക്കരിക്കുന്നത്. ആ ബസിലെ ഡ്രൈവറായി അലന്‍സിയറും കിളിയായി സൂരാജ് വെഞ്ഞാറമ്മൂടും യാത്രക്കാരിയായി റിമാ കല്ലുങ്കലും അഭിനയിക്കുന്നു. ഈ യാത്രയ്ക്കിടയിലെ അനുഭവങ്ങളാണ് ആഭാസത്തില്‍ പ്രകടമാകുന്ന
ത്.

ഇതൊരു സോഷ്യല്‍ സറ്റയര്‍ ചിത്രമാണ്. നമ്മുടെ സംസ്‌കാരത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്നു - സംവിധായകന്‍ ജൂബിത് നമ്രാഡത്ത് പറഞ്ഞു.

കളക്ടീവ് ഫേസ് വണ്‍, സ്പയര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ രാജീവ് രവി, സഞ്ജു ഉണ്ണിത്താന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസന്ന എസ്. കുമാര്‍ നിര്‍വഹിക്കുന്നു. ഷാജി സുരേന്ദ്രനാഥിന്റെ വരികള്‍ക്ക് ഊരാളി സംഗീതസംവിധാനം നിര്‍വഹിക്കുന്നു. പശ്ചാത്തല സംഗീതം- ദേവ്.

uploads/news/2018/01/184062/CiniLoctAabhasam1.jpg

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ബിനു നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റാംസ്, കല- സുനില്‍ ലാവണ്യ, മേക്കപ്പ്- ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം- രമ്യാ സുരേഷ്, സ്റ്റില്‍സ്- ഫിറോസ്, കെ. ജയേഷ്, പരസ്യകല- പവിശങ്കര്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടര്‍- ഷജീര്‍ ബഷീര്‍, ജോമന്‍ ജോഷി, സംവിധാന സഹായികള്‍- ജയകൃഷ്ണന്‍, അനീഷ് ലാല്‍, നിഖില്‍ പ്രകാശ്, സനീഷ് രാജ്, അമൃത പത്മകുമാര്‍, സുനേഷ് ദേവലക്ഷ്മി, ശബ്ദലേഖനം- രംഗനാഥ് രവി, പ്രൊഡക്ഷന്‍ മാനേജര്‍- സതീശ് പാലക്കാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- കല്ലാര്‍ അനില്‍

ജീവിതമെന്ന യാത്രകളില്‍ ഓരോരുത്തരുടെയും സാമൂഹിക-മതപര-സാംസ്‌കാരിക പശ്ചാത്തലത്തില്‍ അനുഭവിക്കേണ്ടിവരുന്ന നേര്‍ക്കാഴ്ചകളും തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് പുത്തന്‍ അവതരണ ശൈലിയില്‍ ജൂബിത് നമ്രാഡത്ത് 'ആഭാസം' എന്ന ചിത്രത്തില്‍ ഒരുക്കുന്നത്.

-എ.എസ്. ദിനേശ്
സ്റ്റില്‍: ഫിറോസ് കെ. ജയേഷ്

Ads by Google
Ads by Google
Loading...
TRENDING NOW