Thursday, September 13, 2018 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jan 2018 01.19 PM

കാര്‍ യാത്രികരെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത; സൈഡ് ഗ്ളാസില്‍ ഉഗ്രവിഷമുള്ള പാമ്പ്, വൈറലായി ചിത്രങ്ങള്‍

black snake
Pic from; Nolans Auto Parts & Industrial Supplies FB page

കാര്‍ യാത്രികരെ ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദക്ഷിണ വേല്‍സിലെ ഒരു യാത്രികന് ഉണ്ടായ അനുഭവത്തിന്റെ ചിത്രവും വാര്‍ത്തയുമാണ് പുറത്ത് വരുന്നത്. കാറോടിയ്കുമ്പോള്‍ സൈഡ് വിന്റോ അടയ്ക്കുന്നതാണ് നല്ലതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രവും വാര്‍ത്തയും.

ടെഡ് ഒഗിയെര്‍ എന്ന യുവാവ് കാര്‍ യാത്രയ്ക്കിടെ തന്റെ കാറിന്റെ ബോണറ്റിലൂടെ ഇഴഞ്ഞ് വരുന്ന ഉഗ്ര വിഷമുള്ള പാമ്പിനെയാണ് കണ്ടത്. വാഹനമോടിയ്ക്കുകയായിരുന്നതിനാല്‍ എട്ട് അടിയോളം നീളമുള്ള പാമ്പിന് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ ടെഡ് സൈഡ് വിന്റോസ് അടച്ചിട്ടിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. കാറിന്റെ കണ്ണാടിയില്‍ പിണഞ്ഞ് കിടന്ന പാമ്പ് ഏറെ നേരം ഗ്ലാസിനോട് ചേര്‍ന്ന് വന്ന് നിന്നു. നൊളാന്‍സ് ഓട്ടോ പാര്‍ട്‌സ് ആന്റ് ഇന്റസ്ട്രിയല്‍ സപ്ലൈസ് ആണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ആറായിരത്തിലേറെ പേരാണ് ചിത്രം ഇതിനോടകം ഷെയര്‍ ചെയ്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW