Saturday, November 10, 2018 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 15 Jan 2018 03.29 PM

കോഹ്‌ലി വീണ്ടും വിവാദത്തില്‍; രഹസ്യത്തില്‍ ദക്ഷിണാഫ്രിക്കയെ പച്ചത്തെറിവിളിച്ചതാ... അവസാനം പിടിക്കപ്പെട്ടു

uploads/news/2018/01/183791/virat.jpg

പലപ്പോഴും കളിക്കളത്തില്‍ ഒന്നും മറച്ചുവെയ്ക്കാതെ അത് തുറന്ന് പ്രകടിപ്പിക്കുന്ന സ്വഭാവമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടേത്. അതുകൊണ്ടു തന്നെ കോഹ്‌ലി പലപ്പോഴും വിവാദത്തില്‍പ്പെടുകയും ചെയ്യും.

എന്നാല്‍ ഇത്തവണ കോഹ്ലിയെ വിവാദത്തിലേക്ക് തള്ളിവിട്ടത് സ്റ്റംമ്പ് മൈക്കാണ് എന്നതാണ് രസകരം. സഹതാരം മുരളി വിജയോട് കളി തന്ത്രങ്ങള്‍ പറയുന്നതിനിടെ നാവില്‍ കയറി വന്ന തെറിയാണ് സ്റ്റംമ്പ് മൈക്ക് പിച്ചിച്ചെടുത്ത് ലോകത്തെ കേള്‍പ്പിച്ചത്.

ഈ ദിവസം മുഴുവന്‍ തനിയ്ക്കും മുരളി വിജയ്ക്കും ബാറ്റ് ചെയ്യാനായാല്‍ ദക്ഷിണാഫ്രിക്ക പതറി പോകും എന്ന പറയുന്നതിനിടെയാണ് ദക്ഷിണാഫ്രിയ്ക്കയ്‌ക്കെതിരെ കോഹ്‌ലി മോശം വാക്ക് ഉപയോഗിച്ചത്. ഇതാണ് സ്റ്റംബ് മൈക്ക് റെക്കോര്‍ഡ് ചെയ്ത് ലോകത്തെ കേള്‍പ്പിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW