Saturday, April 20, 2019 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 15 Jan 2018 02.47 PM

ആഘോഷങ്ങള്‍ ഇല്ലാത്ത താരം

പുതിയ വിശേഷങ്ങളുമായി നടന്‍ പ്രേംകുമാര്‍ ....
uploads/news/2018/01/183782/Weeklypremkumar150118.jpg

കൊല്ലങ്ങള്‍ക്കുമുമ്പ് മൂന്നാലുചെറുപ്പക്കാര്‍ ഫാന്‍സ്അസോസിയേഷനുണ്ടാക്കണമെന്ന ആഗ്രഹവുമായി ഇഷ്ടതാരത്തിനരികിലെത്തി. എന്നാല്‍ താരം സ്‌നേഹപൂര്‍വ്വം അവരെ ഉപദേശിച്ചു. അത്തരമൊരു അസോസിയേഷന്‍ തനിക്ക് വേണ്ടെന്നുപറഞ്ഞ് അവരെ തിരികെയയച്ചു.

താരങ്ങള്‍ പണംകൊടുത്ത് ഫാന്‍സ് അസോസിയേഷനുകള്‍ കെട്ടിപ്പടുക്കുന്ന ഇക്കാലത്ത് അതിനോടൊന്നും താല്‍പര്യമില്ലാതെ ഇത്തരം സംഘടനകള്‍ ഇല്ലെങ്കിലും മലയാളികള്‍ തന്നെ സ്‌നേഹിക്കുമെന്ന്

അടിയുറച്ച് വിശ്വസിക്കുകയും മാലോകര്‍ കേള്‍ക്കെ ഉറക്കെ വിളിച്ചുപറയാന്‍ ധൈര്യം കാട്ടുകയും ചെയ്ത നടനാണ് പ്രേംകുമാര്‍. 'അമ്മാവാ...' എന്നൊരു നീട്ടിവിളി കൊണ്ട് മലയാളിപ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഈ നടനെ ആരും മറക്കില്ല.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളസിനിമയില്‍ സജീവമാകുമ്പോഴും സിനിമാതാരത്തിന്‍േറതായ ഇമേജ് ഒരിക്കലും പുറത്തുകാട്ടാതെ പച്ചമനുഷ്യനായി ജീവിക്കാനാണ് പ്രേംകുമാര്‍ ആഗ്രഹിക്കുന്നത്...

ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആളാണെന്ന് കേട്ടിട്ടുണ്ട്?


സത്യമാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് വിവാഹം. എത്രത്തോളം ആര്‍ഭാടമായി ഇത് നടത്താമെന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും. പ്രത്യേകിച്ചും, സിനിമാതാരങ്ങള്‍. എന്നാല്‍ എനിക്ക് വിപരീത ചിന്താഗതി ആയിരുന്നു.

സിനിമയില്‍ സജീവമായ സമയത്തായിരുന്നു എന്റെ വിവാഹം. അടുത്ത ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ഒരു ചടങ്ങ്. വിവാഹം കഴിഞ്ഞ് ഞാനും ജിഷയും ആദ്യം പോയത് തിരുവനന്തപുരത്തെ ശ്രീചിത്ര ഹോമിലേക്കായിരുന്നു. അവിടെയുള്ളവരോടൊപ്പം കു
റെനേരം ചിലവഴിച്ചു എന്നതല്ലാതെ വിവാഹസല്‍ക്കാരം ഒന്നും നടത്തിയിരുന്നില്ല.

എന്തിനേറെ, വിവാഹം കഴിഞ്ഞ് 8 വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ക്ക് ദൈവം തന്ന പൊന്നോമനയുടെ പിറന്നാള്‍ ആര്‍ഭാടമായി നടത്താം, പക്ഷേ ഞങ്ങളത് ചെയ്യില്ല. കാരണം കഴിക്കാന്‍ മധുരപലഹാരങ്ങളും ഉടുക്കാന്‍ വിവിധതരത്തിലുള്ള തുണിത്തരങ്ങളും വാങ്ങിക്കൂട്ടുമ്പോള്‍ ഇതൊക്കെ
വിലക്കപ്പെട്ട് ദുരിതവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന ജനസമൂഹത്തിന് നടുവിലാണ് ഞാന്‍ ജീവിക്കുന്നത് എന്ന ബോധ്യം എനിക്കുണ്ട്.

എത്രയോ ജനാധിപത്യ സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും നീതികിട്ടാതെ സമൂഹത്തിന്റെ മുഖ്യധാരയില്‍ വരാതെ മാറിജീവിക്കുന്ന ഒരു അപരിഷ്‌കൃതസമൂഹം. അവരെയെല്ലാം സഹായിക്കാന്‍ ഒരുപക്ഷേ എനിക്ക് കഴിഞ്ഞെന്നുവരില്ല. എന്നാല്‍ അവരെക്കുറിച്ചുള്ള ചിന്ത എന്റെയുള്ളില്‍ ഉള്ളതുകൊണ്ടാണ് ജീവിതത്തില്‍ നിന്നും ആഘോഷങ്ങളെ അകറ്റി നിര്‍ത്തിയത്.

ഏകമകള്‍ ജമീമയെക്കറുറിച്ച്?


ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ജീവിതമായിരുന്നു ഞങ്ങളുടേത്. സന്തോഷകരമായ ദാമ്പത്യത്തിനിടയിലും ഒരു കുഞ്ഞ് ഇല്ലാത്ത ദുഃഖം ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഒരുപാട് ട്രീറ്റ്‌മെന്റുകള്‍ നടത്തി. ഒടുവില്‍ വൈദ്യശാസ്ത്രവും കൈയൊഴിഞ്ഞു.

ഉള്ളുരുകി പ്രാര്‍ത്ഥിക്കാന്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചത് ഡോക്ടര്‍മാരാണ്. അങ്ങനെ ഞങ്ങള്‍ കരഞ്ഞ് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി 8 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ദൈവമായ യേശു ഞങ്ങള്‍ക്കൊരു കണ്‍മണിയെ തന്നു. ഞങ്ങള്‍ അവള്‍ക്ക് ജമീമ എന്ന് പേരിട്ടു. മകള്‍ ഇപ്പോള്‍ മൂന്നാംക്
ളാസില്‍ പഠിക്കുന്നു. അത്യാവശ്യം കുറുമ്പുകള്‍ കൈവശമുണ്ടെങ്കിലും പഠിക്കാന്‍ മിടുക്കിയാണ്.

ലോകത്തിന്റെ ഏതു കോണിലാണെങ്കിലും എല്ലാ ദിവസവും മോളുടെ ശബ്ദം കേട്ടിട്ടേ ഞാനുറങ്ങാന്‍ കിടക്കുകയുള്ളൂ. കുഞ്ഞിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി നടക്കുന്ന സമയത്ത് സിനിമയില്‍ നിന്നും ഒരുപാട് നല്ല ഓഫറുകള്‍ കിട്ടിയിരുന്നെങ്കിലും അതൊന്നും സ്വീക
രിക്കാനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല.

സിനിമയില്‍ നിന്ന് തന്നെ ഞാന്‍ കുറച്ചുനാള്‍ വിട്ടുനിന്നു. അതിലെനിക്ക് സങ്കടമുണ്ടെങ്കില്‍പോലും ഒരു കുഞ്ഞിനെ കിട്ടിയപ്പോള്‍ ആ സങ്കടമൊക്കെ അലിഞ്ഞ് ഇല്ലാതായി.

uploads/news/2018/01/183782/Weeklypremkumar150118a.jpg

പരസ്യചിത്രങ്ങളില്‍ അഭിനയിക്കാത്തതിന് പിന്നില്‍?


സിനിമയില്‍ സജീവമായിരുന്ന സമയത്ത് ഒരുപാട് പരസ്യക്കമ്പനികള്‍ എന്നെ സമീപിച്ചിരുന്നെങ്കിലും അതില്‍നിന്നെല്ലാം ഞാന്‍ ഒഴിഞ്ഞുമാറി. ആദ്യമായി കാണുന്ന ഒരു പ്രൊഡക്ട് ഉപയോഗിക്കാതെ അതിന്റെ ഗുണങ്ങള്‍ പറഞ്ഞ് പൊതുജനങ്ങളെ കബളിപ്പിക്കാന്‍ എനിക്ക് ഉദ്ദേശ്യമില്ല.

ഞാന്‍ എന്റെ പ്രേക്ഷകരെ അത്രമാത്രം സ്‌നേഹിക്കുന്നുണ്ട്. അവര്‍ തിരിച്ചും. ഞാന്‍ പരസ്യത്തില്‍ അഭിനയിച്ചിട്ടില്ല എന്ന് പറയുന്നില്ല. കേരളസംസ്ഥാന ഭാഗ്യക്കുറിയുടെ പരസ്യത്തില്‍ അഭിനയിച്ചു. അതില്‍ ജനത്തെ കബളിപ്പിക്കുന്ന ഒന്നുമില്ലെന്ന പൂര്‍ണവിശ്വാസത്തി
ലാണ് ചെയ്തത്.

എന്നേക്കാള്‍ കഴിവുള്ള സുന്ദരന്മാരായ ഒരുപാട് പേര്‍ സിനിമയ്ക്ക് പുറത്ത് നില്‍ക്കുമ്പോഴാണ് അത്രപോലും കഴിവില്ലെന്ന് സ്വയം ബോധ്യമുള്ള ഞാന്‍ വെള്ളിത്തിരയിലേക്ക് വരികയും ഒരുപാടുപേര്‍ എന്നെ ഇഷ്ടപ്പെട്ടതും.

ഞാന്‍ സജീവമായിരുന്ന സമയത്ത് എന്റെ കഥാപാത്രങ്ങള്‍ കണ്ടിഷ്ടപ്പെട്ട് ഒരുപാടുപേര്‍ എനിക്ക് കത്തുകള്‍ അയയ്ക്കുമായി
രുന്നു. ഇന്നത്തെ വാട്‌സാപ്പിനും ഫേസ്ബുക്കിനുമൊന്നും തരാനാകാത്ത സന്തോഷം ആ കത്തുകളിലെ ഓരോ വരികളും എനിക്ക് സമ്മാനിച്ചിട്ടുണ്ട്.

അതൊക്കെ ഇന്നും നിധിപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അത്രമാത്രം എന്റെ പ്രേക്ഷകരെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാനെന്നും അവരോടൊപ്പം, അവരിലൊരാളായി ജീവിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയാണ്.

ഒരിക്കല്‍ സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസികളുടെ സമരം സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്നപ്പോള്‍ കലാരംഗത്ത് നിന്ന് അവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചതും അവരോടൊപ്പം നില്‍ക്കാന്‍ ധൈര്യം കാട്ടിയതും ഞാനാണ്.

പെട്ടെന്നൊരു ദിവസം അവരോട് തോന്നിയ ഒരിഷ്ടമായിരുന്നില്ല അത്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന സമയത്ത് അട്ടപ്പാടിയിലും വയനാടിന്റെ ഉള്‍പ്രദേശങ്ങളിലും തെരുവുനാടകങ്ങള്‍ കളിച്ചിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. അന്നുമുതല്‍ മാനസികമായ ഒരടുപ്പം എനിക്ക് അവരോടുണ്ടായിരുന്നു. അതാണ് അവരുടെ സമരത്തില്‍ ഞാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

യാത്രകള്‍ ജീവവായുവാണ്?


കുട്ടിക്കാലം മുതലേ വായന എന്റെ കൈമുതലായിരുന്നു. കൂടുതലും എസ്‌കെ.പൊറ്റെക്കാടിന്റെ യാത്രാവിവരണങ്ങളാണ്. ഓരോ തവണ വായിക്കുമ്പോഴും യാത്ര ചെയ്യാനുള്ള ആവേശം കൂടും. സ്വതന്ത്രമായി സഞ്ചരിക്കാന്‍ അവസരം വന്നപ്പോള്‍ ഒരുപാട് സ്ഥലങ്ങള്‍ കണ്ടു.

യാത്രകളെ സംബന്ധിക്കുന്ന പ്രോഗ്രാമുകള്‍ ടിവിയില്‍ വരുമ്പോള്‍ അതും ഇരുന്ന് കാണും. ആ സ്ഥലങ്ങളുടെ ഭൂമിശാസ്ത്രം അറിയാന്‍ ഒരു പ്രത്യേക താല്‍പര്യമാണെനിക്ക്.

അറിവിന്റെ ലോകം വിശാലമാക്കാന്‍ യാത്രകള്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. മകള്‍ ജമീമ ജീവിതത്തില്‍ വന്നശേഷം അവളെ പിരിഞ്ഞ് അധികദിവസം വീട്ടില്‍ നിന്ന് മാറിനില്‍ക്കാറില്ല.

ഗൃഹനാഥന്റെ റോളില്‍?


ഭാര്യ ജിഷയെ അത്യാവശ്യം അടുക്കളയില്‍ സഹായിക്കുന്ന ഒരു ഭര്‍ത്താവാണ് ഞാന്‍. പച്ചക്കറികള്‍ അരിഞ്ഞുകൊടുക്കാനാണ് കൂടുതല്‍ സഹായിക്കുക. ഞാനൊരു ചായപ്രിയനാണ്. എനിക്കുള്ള ചായ ഞാന്‍ തന്നെയാണ് ഇട്ട് കുടിക്കുന്നത്. അതിന് കാരണം തിലകന്‍ ചേട്ടനാണ്.

അദ്ദേഹമൊന്നിച്ചുള്ള ലൊക്കേഷനുകളിലും മറ്റും ഒരുപാട് കഥകള്‍ പറഞ്ഞുതരുമായിരുന്നു. അങ്ങനെയൊരിക്കലാണ് ചായയുടെ കാര്യം പറയുന്നത്.

തിലകന്‍ ചേട്ടന്‍ പണ്ട് ഒരു ടീ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. അന്ന് ബ്രിട്ടീഷുകാര്‍ക്കുവേണ്ടി ഉണ്ടാക്കിക്കൊടുത്തിട്ടുള്ള വ്യത്യസ്തതരത്തിലുള്ള ചായക്കൂട്ടുകള്‍ പറഞ്ഞുതന്നു. അതിലൊന്നായിരുന്നു പാല്‍ കുറച്ചൊഴിച്ച് കൂടുതല്‍ കടുപ്പത്തില്‍, മീഡിയം മധുരത്തിലുള്ള ചായ. ഞാനുമത് പരീക്ഷിച്ച് വിജയിച്ചു.

എന്റെ ഭാര്യ ജിഷ രണ്ടുദിവസം അവളുടെ വീട്ടില്‍പോയി നിന്നാലും എനിക്ക് ഭക്ഷണകാര്യത്തില്‍ കഷ്ടപ്പെടേണ്ടി വരില്ല, കാരണം ദോശ, ചമ്മന്തി പോലെയുള്ള കുറച്ച് ഭക്ഷണമൊക്കെ ഞാനുണ്ടാക്കും.

പിന്നെ വീട്ടില്‍ എന്റെ അച്ഛനും അമ്മയുമുള്ളതുകൊണ്ട് ഞാന്‍ സ്വയം പാചകം ചെയ്യാറില്ല. അക്കാര്യങ്ങളൊക്കെ ജിഷ തന്നെയാണ് മാനേജ് ചെയ്യുന്നത്.

ദേവിന റെജി

Ads by Google
Ads by Google
Loading...
TRENDING NOW