Sunday, July 22, 2018 Last Updated 18 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 03.34 PM

അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ്: ഓസ്‌ട്രേലിയയെ ഇന്ത്യ 100 റണ്‍സിന് തകര്‍ത്തു

U19 WorldCup

വെല്ലിങ്ടണ്‍: ഇന്ത്യയുടെ കൂറ്റന്‍ 328 എന്ന കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് നിര 228 റണ്‍സിന് പുറത്തായി. അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ നീലപ്പടയ്ക്ക് 100 റണ്‍സിന്റെ മിന്നും വിജയം.

ഇന്ത്യയുടെ 328 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ ഓസ്മട്രലിയ 42.5 ഓവറില്‍ 228 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് കിട്ടിയത്. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 327 റണ്‍സ് നേടിയിരുന്നു.

ക്യാപ്റ്റന്‍ പൃഥ്വി ഷായുടെയും, മന്‍ജോത് കള്‍റയുടെയും 180 റണ്‍സിന്റെ കൂട്ടുകെട്ടിലാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചത്. പൃഥ്വി ഷാ 100 പന്തില്‍ 94 റണ്‍സ് അടിച്ചപ്പോള്‍ 99 പന്തില്‍ 86 റണ്‍സായിരുന്നു മന്‍ജോതിന്റെ സമ്പാദ്യം. ഓസ്‌ട്രേലിയയ്ക്കായി എഡ്വേഡ്‌സ് നാലു വിക്കറ്റ് വീഴ്ത്തി.

Ads by Google
Sunday 14 Jan 2018 03.34 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW