Thursday, October 18, 2018 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 11.48 AM

അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 328 റണ്‍സ് വിജയലക്ഷ്യം

U19 World Cup

വെല്ലിങ്ടണ്‍: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 328 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 327 റണ്‍സ് നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് കിട്ടിയത്.

ക്യാപ്റ്റന്‍ പൃഥ്വി ഷായുടെയും, മന്‍ജോത് കള്‍റയുടെയും 180 റണ്‍സിന്റെ കൂട്ടുകെട്ടിലാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചത്. പൃഥ്വി ഷാ 100 പന്തില്‍ 94 റണ്‍സ് അടിച്ചപ്പോള്‍ 99 പന്തില്‍ 86 റണ്‍സായിരുന്നു മന്‍ജോതിന്റെ സമ്പാദ്യം. ഓസ്‌ട്രേലിയയ്ക്കായി എഡ്വേഡ്‌സ് നാലു വിക്കറ്റ് വീഴ്ത്തി.

Ads by Google
Sunday 14 Jan 2018 11.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW