Sunday, January 14, 2018 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 10.50 AM

'ഭോഷ്‌ക്' തകര്‍ക്കാന്‍ തയാറെന്ന് സൈനിക മേധാവി: ആണവശേഷി പരീക്ഷിക്കാന്‍ ഇന്ത്യയെ ക്ഷണിച്ച് പാക്കിസ്ഥാന്‍

Pakistan foreign minister,  Nuclear attack,  Rawat

ഇസ്ലാമാബാദ്: അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാക്കിസ്ഥാന്‍. ആണവശേഷി പരീക്ഷിക്കാന്‍ ഇന്ത്യയെ ക്ഷണിച്ചുകൊണ്ട് പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ആണ് രംഗത്തെത്തിയത്.

ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശമാണ് ഇന്ത്യന്‍ സൈനിക മേധാവിയില്‍ നിന്ന് ഉണ്ടായതെന്നും, ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതില്‍ തങ്ങളുടെ ശക്തി പരീക്ഷിക്കാന്‍ ഇന്ത്യയെ ക്ഷണിക്കുന്നുവെന്നും പാക്ക് വിദേശകാര്യമന്ത്രി തുറന്നടിച്ചു. അത്തരമൊരു ആക്രമണത്തിലൂടെ ഇന്ത്യന്‍ സൈനിക മേധാവിയുടെ സംശയം മാറ്റാമെന്നുംആസിഫ് വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പാക്കിസ്ഥാന്റെ ആണവ 'ഭോഷ്‌ക്' തകര്‍ക്കാന്‍ സൈന്യം തയാറാണെന്ന് ബിപിന്‍ റാവത് പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായാണ് പാക്ക് വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്. കേന്ദ്രം ആവശ്യപ്പെട്ടാല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ തയാറാണെന്ന് അദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വയം പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്‍ സുസജ്ജമാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW