Sunday, July 22, 2018 Last Updated 12 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 10.41 AM

പിണറായിക്ക് പിന്നാലെ കിം ജോങ് ഉന്നിനെ പ്രകീര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍

uploads/news/2018/01/183520/kodiyeri-balakrishna.jpg

കായംകുളം: പിണറായി വിജയന് പിന്നാലെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ പ്രകീര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉത്തര കൊറിയയെ ഇല്ലാതാക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടിയാണ് ഉത്തരകൊറിയ ക്ഷേമപദ്ധതികള്‍ക്കുള്ള പണമെടുത്തു സൈനികശേഷി വര്‍ദ്ധിപ്പിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. അമേരിക്കന്‍ ശ്രമത്തെ പ്രതിരോധിക്കാനുള്ള ബാധ്യത വടക്കന്‍ കൊറിയക്കുണ്ടെന്നും അതിനാണ് ആയുധ ശേഖരണം നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ഉത്തര കൊറിയയെ പുകഴ്ത്തി സംസാരിച്ചത്.

ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രമായി മാറിയ ഉത്തര കൊറിയ്ക്ക് മേല്‍ അമേരിക്ക അനാവശ്യമായ ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് നേരത്തെ കോട്ടയം സമ്മേളനം ഉദ്ഘാടനം ചെയ്ത് കോടിയേരി പറഞ്ഞിരുന്നു. കിം ജോങ് ഉന്നിന്റെ ചിത്രം ഇരുക്കി ജില്ലയിലെ നെടുങ്കടത്ത് പാര്‍ട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കിമ്മിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വിവാദമായിരുന്നു.

സോഷ്യലിസ്റ്റ് പാതയിലൂടെ സഞ്ചരിക്കുന്ന വടക്കന്‍ കൊറിയയെ തകര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഉത്തര കൊറിയയെ ആയുധവത്കരിക്കുകയാണ്. ധാരാളം ധാതുവിഭവങ്ങള്‍ ഉള്ള ഉത്തര കൊറിയ്ക്ക് അത് ഉപയോഗപ്പെടുത്തിയാല്‍ വലിയ സാമ്പത്തിക ശക്തിയാകും. ഇത് തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW