Saturday, July 21, 2018 Last Updated 14 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 08.33 AM

രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായി മാറാന്‍ നമ്മുടെ സ്വന്തം ബാങ്ക്: കേരളാ ബാങ്ക് ഈ വര്‍ഷമെന്ന് സര്‍ക്കാര്‍ ഉറപ്പ്

uploads/news/2018/01/183510/bank.jpg

തിരുവനന്തപുരം: കേരള ബാങ്ക് ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് ലോകകേരള സഭയില്‍ സര്‍ക്കാരിന്റെ ഉറപ്പ്. രണ്ടാം ഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ ശാഖകള്‍ തുറക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒന്നരലക്ഷം കോടിയുടെ വിദേശ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സഹകരണ നിക്ഷേപങ്ങളില്‍ 60 ശതമാനവും കേരളത്തിലാണ്. എന്നാല്‍ കേരളത്തിലെ സഹകരണ മേഖലയില്‍ പ്രവാസി നിക്ഷേപമില്ലെന്ന ദുരവസ്ഥയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരള ബാങ്ക് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് പ്രവാസി സംഘടന പ്രതിനിധികള്‍ക്ക് മന്ത്രിയുടെ അനുമതിയോടെ സെക്രട്ടറി പി വേണുഗോപാല്‍ ഉറപ്പു നല്‍കി. ഷെഡ്യൂള്‍ഡ് ബാങ്കിനുള്ള ലൈസന്‍സ് ഇപ്പോള്‍തന്നെ കൈവശം ഉള്ളതിനാല്‍ മറ്റ് ബുദ്ധിമുട്ടുകളുണ്ടാവില്ല. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ശാഖകളുടെ കാര്യത്തില്‍ എസ്ബിഐ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ ബാങ്കായി കേരളാ ബാങ്ക് മാറുമെന്നും സെക്രട്ടറി ചൂണ്ടികാട്ടി.

ഉത്തര മലബാറിലെ ഏഴ് നദികളെ കേന്ദ്രീകരിച്ചിട്ടുള്ള റിവര്‍ ടൂറിസം പദ്ധതിക്ക് പ്രവാസികളില്‍ നിന്ന് നിക്ഷേപവും സഹകരണവും പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. പികെ ശ്രീമതി എംപി, എംഎല്‍എമാരായ എം ഷംസുദീന്‍, പിവി അന്‍വര്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി വി വേണു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Ads by Google
Sunday 14 Jan 2018 08.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW