Monday, December 17, 2018 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.28 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(14)

uploads/news/2018/01/183500/nithyam.jpg

അശ്വതി : ഇന്ന്‌ പകല്‍ പലവിധ പ്രതിബന്ധങ്ങള്‍ കാണുന്നു. വൈകുന്നേരത്തോടെ അനുകൂലമാറ്റം
ഭരണി: ഉദ്ദിഷ്‌ടകാര്യസിദ്ധിയും പലവിധ ഗുണാനുഭവങ്ങളും ഫലം
കാര്‍ത്തിക: യാത്രകള്‍കൊണ്ട്‌ വിവിധ നേട്ടങ്ങള്‍ കൈവരിക്കും. ഇന്ന്‌ കണ്ടുമുട്ടുന്ന ഒരു വ്യക്‌തി ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കും.
രോഹിണി : ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. അവിചാരിത നേട്ടങ്ങളും കാര്യവിജയവും ഉണ്ടാകുന്നതാണ്‌.
മകയിരം: നൂതന പ്രവൃത്തി മേഖലകള്‍ തുറന്നുകിട്ടും. അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു കഴിയും.
തിരുവാതിര: ഇച്‌ഛാഭംഗം, കാര്യതടസ്സം ഇവ കാണുന്നു. ജീവിതത്തില്‍ വലിയ സഹായമാകുന്ന ഒരു പരിചയം ഇന്ന്‌ ഉണ്ടാകും
പുണര്‍തം: അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള ഒരു മാര്‍ണ്മം ഒരു പക്ഷെ ഇന്നു തുറന്നു കിട്ടുവാന്‍ സാധ്യത
പൂയം: ശാരീരിക അസ്വസ്‌ഥതകള്‍, മനക്ലേശം ഇവ കാണുന്നു.
ആയില്യം: അസാധാരണമായ ഒരു മാറ്റത്തിനു തുടക്കം ഇന്ന്‌ ഉണ്ടാകുന്നതിന്‌ സാധ്യത. ഉച്ചയ്‌ക്കു ശേഷം ധനലാഭം, കാര്യസിദ്ധി
മകം: സര്‍വ്വകാര്യസിദ്ധി, ധനപരമായ നേട്ടങ്ങള്‍, സന്തോഷം
പൂരം: യാത്രകളിലൂടെ അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കും. ജീവിതത്തില്‍ ഒരു പുതിയ കര്‍മ്മമേഖലയെപ്പറ്റി ചിന്തിക്കും.
ഉത്രം: അപൂര്‍വ്വമായ ചില പുതിയ മേഖലകളിലേക്കു പ്രവേശിക്കും. ജീവിതത്തില്‍ വഴിത്തിരിവ്‌ സൃഷ്‌ടിക്കാവുന്ന ഒരു പരിചയം ഇന്ന്‌ ഉണ്ടാകും.
അത്തം: ധനപരമായ നേട്ടങ്ങള്‍, കാര്യവിജയം, പുതിയ പ്രവൃത്തി മേഖലയില്‍ നേട്ടങ്ങള്‍ ഇവ ഫലമാകുന്നു.
ചിത്തിര: തൊഴില്‍രംഗത്ത്‌ പ്രയാസങ്ങള്‍, ധനനഷ്‌ടങ്ങള്‍, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്കു തടസ്സം ഇവ കാണുന്നു.
ചോതി: അപ്രതീക്ഷിത ധനലാഭം, കാര്യവിജയം ഇവ ഫലം. സമുന്നത നേട്ടങ്ങള്‍ക്കു വഴി തുറക്കുന്ന ഒരു പുതിയ പരിചയം ഉണ്ടാകും.
വിശാഖം: ഉദ്ദേശ്യലക്ഷ്യങ്ങളില്‍ തടസ്സങ്ങള്‍, വിവിധ അസ്വസ്‌ഥതകള്‍ ഇവ ഫലം. ഉച്ചകഴിഞ്ഞ്‌ അനുകൂലമാറ്റം.
അനിഴം: സര്‍വ്വകാര്യങ്ങളിലും അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും. വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള ചില പുതിയ മാര്‍ണ്മങ്ങള്‍ കണ്ടെത്തും.
തൃക്കേട്ട: ഇന്ന്‌ നിങ്ങള്‍ക്കുണ്ടാകുന്ന ഒരു പുതിയ, ജീവിതത്തില്‍ അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരിക്കുന്നതിന്‌ സഹായിക്കും
മൂലം: ഇന്ന്‌ അസാധാരണമായ പല നേട്ടങ്ങളും ഉണ്ടാകും. പുതിയ ആദായ മേഖലകള്‍ കണ്ടെത്തും.
പൂരാടം: നൂതനകര്‍മ്മലബ്‌ധി, ധനലാഭം, ഇഷ്‌ടജനസംഗമം, നേട്ടങ്ങള്‍
ഉത്രാടം: യാത്രകള്‍ കൊണ്ട്‌ പ്രയോജനം നേടും. ധനലാഭം ഉണ്ടാകും. മധ്യാഹ്നശേഷം അപ്രതീക്ഷിത പ്രയാസങ്ങള്‍ ഉണ്ടാകാം
തിരുവോണം: തൊഴില്‍പരമായ ചില വിഷമങ്ങള്‍ ഉണ്ടാകും. പലവിധ ശാരീരിക അസ്വസ്‌ഥതകള്‍ അനുഭവപ്പെടും.
അവിട്ടം: അവിചാരിത ധനലാഭം. പുതിയ ചില പരിചയങ്ങളിലൂടെ ജീവിതത്തില്‍ ഉയര്‍ച്ച കൈവരിക്കുന്നതിനുള്ള യോഗം കാണുന്നു.
ചതയം: ഉദ്ദിഷ്‌ടകാര്യസിദ്ധി കൈവരിയും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. മധ്യാഹ്നത്തിനു ശേഷം മന്ദത.
പൂരുരുട്ടാതി: അപൂര്‍വ്വമായ ചില നേട്ടങ്ങള്‍ കൈവരിക്കും. വാഹനലാഭം, നൂതന ഗൃഹനിര്‍മ്മാണാരംഭം ഇവ ഉണ്ടാകും.
ഉതൃട്ടാതി: ധനലാഭം, തൊഴില്‍പരമായ അഭിവൃദ്ധി. ഉച്ചയ്‌ക്കു ശേഷം മന്ദത കാണുന്നു. ഇന്ന്‌ ഉണ്ടാകുന്ന ഒരു പുതിയ ബന്ധം ജീവതത്തില്‍ വലിയമാറ്റങ്ങള്‍ സൃഷ്‌ടിക്കും.
രേവതി: മധ്യാഹ്നം വരെ പൊതുവെ മന്ദഗതി ഉണ്ടാകും. അതിനുശേഷം ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടക്കുന്നതാണ്‌.ഒരു നവീന സൗഹൃദം നിങ്ങള്‍ക്ക്‌ വളരെ ഭാഗ്യം നല്‍കുന്നതാണ്‌.

അനില്‍, പെരുന്ന
9847531232

Ads by Google
Sunday 14 Jan 2018 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW