Sunday, January 14, 2018 Last Updated 43 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.21 AM

കെ.എസ്‌.ആര്‍.ടി.സി 1200 ബസുകള്‍ സര്‍വീസ്‌ നടത്തും

ശബരിമല: മകരജ്യോതി ദര്‍ശനത്തിന്‌ ശേഷം മടങ്ങുന്നവര്‍ക്കായി കെ.എസ്‌.ആര്‍.ടി.സി 1200 ബസുകള്‍ സര്‍വീസ്‌ നടത്തുന്നുമെന്ന്‌ ശബരിമല പോലീസ്‌ ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി സുദേഷ്‌ കുമാര്‍ പറഞ്ഞു. പമ്പയില്‍ നിന്ന്‌ നിലയ്‌ക്കലിലേക്ക്‌ 400 ബസുകള്‍ ആദ്യം ചെയിന്‍ സര്‍വീസ്‌ നടത്തും.
ആദ്യ നാല്‌ മണിക്കൂര്‍ പമ്പ മുതല്‍ നിലയ്‌ക്കല്‍ വരെ കെ.എസ്‌.ആര്‍.ടി.സി മാത്രമേ അനുവദിക്കൂ. അത്യാഹിത ഘട്ടത്തിലല്ലാതെ മറ്റൊരു വാഹനവും കടത്തി വിടില്ല. എല്ലാവരും ഇതുമായി സഹകരിക്കണമെന്ന്‌ അദ്ദേഹം അഭ്യര്‍ഥിച്ചു.

Ads by Google
Sunday 14 Jan 2018 02.21 AM
YOU MAY BE INTERESTED
TRENDING NOW