Saturday, April 07, 2018 Last Updated 11 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.21 AM

കുമ്പനാട്‌ കണ്‍വന്‍ഷന്‍ ഇന്നാരംഭിക്കും

കുമ്പനാട്‌: ഇന്ത്യ പെന്തക്കോസ്‌ത്‌ ദൈവസഭയുടെ 94-ാം അന്തര്‍ദേശീയ ജനറല്‍ കണ്‍വന്‍ഷന്‍ ഇന്നുമുതല്‍ ഹെബ്രോന്‍പുരത്തെ പന്തലില്‍ നടക്കും. വിവിധ പെന്തക്കോസ്‌ത്‌ സഭാ വിഭാഗങ്ങളിലുള്ള വിശ്വാസികളുടെയും ദൈവവചന സ്‌നേഹികളായ ക്രൈസ്‌തവരുടെയും സംഗമവേദി കൂടിയാണിത്‌. പരിശുദ്ധാത്മാവിന്റെയും ശക്‌തിയുടെയും അഭിഷേകം എന്നതാണ്‌ ഈ വര്‍ഷത്തെ ചിന്താവിഷയം
ഇന്ന്‌ വൈകിട്ട്‌ 5.30 ന്‌ സഭാ ജനറല്‍ പ്രസിഡന്റ്‌ പാസ്‌റ്റര്‍ ജേക്കബ്‌ ജോണ്‍ ഉദ്‌ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പാസ്‌റ്റര്‍ ഡോ. കെ.സി. ജോണ്‍ അധ്യക്ഷത വഹിക്കും. ദിവസവും പുലര്‍ച്ചെ അഞ്ചിന്‌ പ്രഭാതധ്യാനം, രാവിലെ 10 ന്‌ പൊതുയോഗം, ഉച്ച കഴിഞ്ഞ്‌ രണ്ടിന്‌ മിഷണറി സമ്മേളനം, വൈകിട്ട്‌ 5.30 ന്‌ സുവിശേഷ സമ്മേളനം എന്നിവ നടക്കും.
21 ന്‌ രാവിലെ എട്ടിന്‌ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന തിരുവത്താഴ ശുശ്രൂഷയും തുടര്‍ന്ന്‌ സമാപന സമ്മേളനവും നടക്കും. പാസ്‌റ്റര്‍ എം.വി.വര്‍ഗീസ്‌ തിരുവത്താഴ ശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കും. സാം കുഴിക്കാലയുടെയും പാസ്‌റ്റര്‍ റോയി പൂവക്കാലയുടെയും നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും.

Ads by Google
Sunday 14 Jan 2018 02.21 AM
YOU MAY BE INTERESTED
TRENDING NOW