Saturday, April 07, 2018 Last Updated 51 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.21 AM

കാഞ്ഞിരമറ്റം കൊടികുത്ത്‌ ചന്ദനക്കുടം ഇന്ന്‌

കാഞ്ഞിരമറ്റം: ചരിത്രപ്രസിദ്ധമായ കാഞ്ഞിരമറ്റം കൊടികുത്ത്‌-ചന്ദനക്കുടം ഉറൂസ്‌ ഇന്നു നടക്കും. രാവിലെ 11 ന്‌ ഗജവീരന്മാരുടെയും താളമേളങ്ങളുടെയും ദഫ്‌മുട്ടിന്റെയും അകമ്പടിയോടെ പുരാതന തറവാടുകളായ കല്ലൂപ്പറമ്പില്‍നിന്നും ചുണ്ടക്കാട്ടുനിന്നും കൊടിഘോഷയാത്ര ആരംഭിക്കും.
ഉച്ചയ്‌ക്കു നമസ്‌കാരാനന്തരം താഴത്തെ പള്ളിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരണമരത്തില്‍ ഒന്നിന്‌ കൊടി ഉയര്‍ത്തും. 1.30 ന്‌ മല്ലേപ്പള്ളിയിലും കൊടി ഉയര്‍ത്തും. നാലു മുതല്‍ ചന്ദനക്കുടം ഘോഷയാത്ര പ്രാദേശിക മഹല്ലുകളില്‍ നിന്നാരംഭിക്കും.
രാത്രി പത്തിന്‌ ചാലക്കപ്പാറയില്‍നിന്നും ആമ്പല്ലൂര്‍നിന്നും ചന്ദനക്കുട ഘോഷയാത്രയും രാത്രി 11 ന്‌ പള്ളി ചന്ദനക്കുടവും നടക്കും.

Ads by Google
Sunday 14 Jan 2018 02.21 AM
YOU MAY BE INTERESTED
TRENDING NOW