Wednesday, September 19, 2018 Last Updated 56 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.14 AM

ശ്രീജിവിന്റെ കസ്‌റ്റഡി മരണം : സി.ബി.ഐ. നിലപാട്‌ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടും

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്‌റ്റഡിമരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന സി.ബി.ഐ. നിലപാട്‌ പുനഃപരിശോധിക്കണമെന്നു സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെടും. ഇതുസംബന്ധിച്ച്‌ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന്‌ കത്തെഴുതാന്‍ ചീഫ്‌ സെക്രട്ടറിയോട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ കംപ്ലെയിന്റ്‌ അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ട്‌ കിട്ടിയ ഉടന്‍ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.
ശ്രീജിത്തിന്റെ ആവശ്യങ്ങള്‍ സംസ്‌ഥാന സര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന്‌ ആഭ്യന്തരവകുപ്പ്‌. ശ്രീജീവിന്റെ മരണത്തെക്കുറിച്ച്‌ പോലീസ്‌ കംപ്ലയിന്റ്‌സ്‌ അഥോറിറ്റി നല്‍കിയ റിപ്പോര്‍ട്ട്‌ ആഭ്യന്തരവകുപ്പ്‌ അംഗീകരിച്ച്‌ കഴിഞ്ഞ മേയ്‌ 17ന്‌ ഉത്തരവിറക്കി. ഉദ്യോഗസ്‌ഥര്‍ക്കെതിരേ അച്ചടക്ക നടപടിയും 10 ലക്ഷം രൂപ നഷ്‌ടപരിഹാരത്തിനും നടപടി സ്വീകരിച്ചു. ഈ തുക പോലീസുകാരില്‍നിന്ന്‌ ഈടാക്കാന്‍ നിര്‍ദേശിച്ചെങ്കിലും ഉത്തരവ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. തുടര്‍ന്ന്‌ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്കു വിടണമെന്ന ശ്രീജിത്തിന്റെ ആവശ്യത്തോടും സര്‍ക്കാര്‍ അനുകൂല സമീപനമാണു സ്വീകരിച്ചത്‌. എന്നാല്‍ കേസ്‌ ഏറ്റെടുക്കാനാകില്ലെന്ന്‌ സി.ബി.ഐ. അറിയിക്കുകയായിരുന്നെന്ന്‌ ആഭ്യന്തരവകുപ്പ്‌ വ്യക്‌തമാക്കി.

Ads by Google
Sunday 14 Jan 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW