Tuesday, December 11, 2018 Last Updated 41 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.01 AM

സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനം : ചൈനയെയും ഉത്തരകൊറിയയെയും ന്യായീകരിച്ച്‌ കോടിയേരി

uploads/news/2018/01/183449/k8.jpg

ആലപ്പുഴ: സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ചൈനയെയും ഉത്തരകൊറിയയെയും ന്യായീകരിച്ച്‌ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അമേരിക്കന്‍ സാമ്രാജ്യത്വം ചൈനയെ വളഞ്ഞിട്ട്‌ ആക്രമിക്കുകയാണെന്നായിരുന്നു കോടിയേരിയുടെ വിമര്‍ശനം. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ അടങ്ങുന്ന സാമ്രാജ്യത്വ അച്യുതണ്ട്‌ ചൈനയെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണെന്ന പരാമര്‍ശവും അദ്ദേഹം നടത്തി. ഭൂട്ടാന്‍, അരുണാചല്‍ വിഷയങ്ങളില്‍ ഇന്ത്യയും ചൈനയും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയ സമീപകാല സാഹചര്യത്തില്‍ ശ്രദ്ധേയമാണ്‌ കോടിയേരിയുടെ അഭിപ്രായപ്രകടനം.
ഇന്ത്യയുടെ സാമ്രാജ്യത്വവിരുദ്ധ ചേരിചേരാനയം ബി.ജെ.പി സര്‍ക്കാര്‍ മാറ്റിയെഴുതിയെന്നു കോടിയേരി പറഞ്ഞു. ഇന്ത്യ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പങ്കാളിത്ത രാഷ്‌ട്രമായി മാറി. തെക്കന്‍ കൊറിയയെ ആയുധവല്‍ക്കരിച്ച്‌ വടക്കന്‍ കൊറിയയെ ആക്രമിക്കാനാണ്‌ അമേരിക്കന്‍ നീക്കം. ഡോണള്‍ഡ്‌ ട്രംപ്‌ അധികാരത്തില്‍ വന്നതോടെ ക്യൂബയെയും അസ്‌ഥിരപ്പെടുത്താനാണ്‌ ശ്രമം. മൂന്നാം ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഒപ്പം നിര്‍ത്താനാണ്‌ അമേരിക്കന്‍ തന്ത്രം. ഖത്തറിനും സിറിയയ്‌ക്കും ഇറാനുമെതിരായ ഇടപെടലുകള്‍ ഇതിനു തെളിവാണ്‌. സാമ്രാജ്യത്വ രാജ്യങ്ങള്‍ക്കിടയില്‍പ്പോലും അമേരിക്കയ്‌ക്കെതിരായ നിലപാടുകള്‍ ഉയരുന്നുണ്ട്‌. യു.എന്‍. നിലപാടിനു വിരുദ്ധമായി ജറുസലേമിനെ ഇസ്രയേലിന്റെ തലസ്‌ഥാനമായി ട്രംപ്‌ പ്രഖ്യാപിച്ചപ്പോള്‍ 51 രാഷ്‌ട്രങ്ങള്‍ വിയോജിപ്പു പ്രകടിപ്പിച്ചത്‌ ഇതിനു തെളിവാണെന്നും കോടിയേരി പറഞ്ഞു.

ജി. ഹരികൃഷ്‌ണന്‍

Ads by Google
Sunday 14 Jan 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW